സീമ : എനിക്ക് മനസിലാകും….
ഐഷു : എന്ന് വെച്ച് ഞങ്ങൾ കമ്മിറ്റെഡ് ഒന്നുമല്ലാട്ടോ…. എനിക്ക് എന്റെ ഭർത്താവും പിള്ളേരും തന്നെയാ വലുത്… പക്ഷെ അഖി… അവൻ പ്രിയപെട്ടവനാണ് എന്ന് മാത്രം….
ഐഷു ഡാൻസ് ഫ്ലോറിലേക്ക് നോക്കിയാണ് പറഞ്ഞത്…
ടീച്ചർക്ക് ഐഷു പറഞ്ഞത് നെഞ്ചിൽ കൊണ്ടു…. ഒരു കണക്കിൽ ഐഷു തന്നെ അല്ലെ ടീച്ചറും….
അറിയാതെ ഒരു തുള്ളി കണ്ണീർ ടീച്ചറുടെ കണ്ണിൽ നിറഞ്ഞു….
ആരുമറിയാതെ ടീച്ചർ അത് തുടച്ചു…
സീമ : ഐശ്വര്യ.. ഞാൻ ഇപ്പൊ വരാം….
എന്റെ മുമ്പിൽ നിന്നു ടീച്ചർ റൂം തുറന്നു പുറത്തേക്ക് പോയി… ഞാൻ സമയം നോക്കിയപ്പോൾ 9 മണി കഴിഞ്ഞു…. ഞാൻ മെല്ലെ ഐഷുവിന്റെ അടുത്തേക്ക് പോയി…
ഞാൻ : ടോ.. താൻ എല്ലാം കുളമാക്കിയോ..
ഐഷു : പോടാ…. ഞാൻ ചില നഗ്നസത്യങ്ങൾ പറഞ്ഞതാ…
ഞാൻ: എന്ത്
ഐഷു : ടെൻഷൻ അടിക്കാതെ ചെറുക്കാ…. നമ്മുടെ കാര്യങ്ങൾ…. അല്ലാതെ നിങ്ങളുടെ കാര്യങ്ങൾ അല്ല
ഞാൻ : ഓഹ്…. സമയം കുറച്ചായി… ടീച്ചർ വരുന്നില്ലലോ…
ഞാൻ ടീച്ചറെ തിരക്കി ഇറങ്ങിയതും ടീച്ചർ കയറി വന്നു…
ഞാൻ : ഇതെവിടെ ആയിരുന്നു…
സീമ : ഞാൻ ബാത്‌റൂമിലേക്ക് പോയതാ… പിന്നെ ദാസേട്ടനെയും വിളിച്ചു…
ഞാൻ : ഓഹ്… എന്താ മുഖം വല്ലാത്ത പോലെ…
സീമ : മുഖം കഴുകിയതാടാ ചെറുക്കാ….
ഞാൻ : ആണോ…
സീമ : പോടാ…
ഞങ്ങൾ എല്ലാവരും കൊണ്ടു വന്ന സ്നാക്ക്സ് ഓരോന്നായി സാക്ഷി ഓപ്പൺ ചെയ്തു…
രഞ്ജിത്ത് കൊണ്ടു വന്ന വൈൻ, വിവേക് സർ കൊണ്ട് വന്ന മഫിൻസ്, ഐഷുവിന്റെ ക്രീം ബിസ്ക്കറ്റ് … ഏറ്റവും ലാസ്റ്റ് ആണ് സാക്ഷി ഞങ്ങളുടെ കേക്ക് എടുത്തത്…
കാസ്റോളിൽ മുന്പേ മുറിച്ചു വെച്ച കേക്ക് പീസുകൾ സാക്ഷി ട്രെയിലാക്കി വിതരണം തുടങ്ങി… ഞാനും ടീച്ചറും അത് നോക്കി നിന്നു… ടീച്ചർ എന്റെ കയ്യിലുള്ള പിടി മുറുക്കി…
സീമ : ടാ… വേണ്ടാന്ന് പറ…
ഞാൻ : ഒന്ന് പോ..