സീമ : എന്ത്…
ഐഷു : അല്ല ഇവൻ ഉഴപ്പൻ ആണ്….. ടീച്ചർക്ക് എങ്ങനെ മാനേജ് ചെയ്യാൻ പറ്റുന്നു ഇവിടെ…
സീമ : ഓഹ് അങ്ങനെ….
ഐഷു മനസ്സിൽ ടീച്ചറുടെ കള്ളകളികൾ ഓർത്തുകൂട്ടുവായിരുന്നു…
സീമ : അവൻ കുഴപ്പമില്ല….
ഐഷു : ഡ്രിങ്ക്സ് കഴിച്ചോ..
സീമ : വേണ്ട…. ഞാൻ കഴിക്കാറില്ല…
ഐഷു : ആണോ…എന്നാ ഞാൻ ഒരെണ്ണം എടുക്കട്ടെ…
ഐഷു ചെന്നു ഒരു ഡ്രിങ്ക്സ് എടുത്തു ടീച്ചറുടെ അടുത്തേക്ക് പോയി…
സീമ : മക്കൾ നല്ല ജോളി ആണല്ലോ…
ഡാൻസ് കളിച്ചു കൊണ്ടിരുന്ന ഐഷുവിന്റെ മക്കളെ ടീച്ചർ പ്രശംസിച്ചു…
ഐഷു : അവർക്ക് ഈ ഔട്ടിങ്ങും പാർട്ടിയുമൊക്കെ ഇഷ്ടാ….. ഹസ്സിനാണെങ്കിൽ അത്ര താല്പര്യമൊന്നുമില്ല….
സീമ : മം.. പുള്ളിക്കാരൻ…
ഐഷു : പാർട്ടി കഴിഞ്ഞാൽ വിളിക്കണം… ഞങ്ങളെ പിക്ക് ചെയ്യാൻ വരും…
സീമ : ഐശ്വര്യ….
ഐഷു : മം
സീമ : ഞാൻ ഒന്ന് ചോദിച്ചോട്ടെ….
ഐഷു : ഞങ്ങളുടെ ഈ റിലേഷൻഷിപ്പ് ആണോ…
സീമ : അതെ
ഐഷു : ഇതിലെന്താ…. ഞാൻ കുഞ്ഞു നാളിൽ നാട് വിട്ടു വന്നതാ…. എന്റെ നല്ല കാലം ഒക്കെ ഭാഷ അറിയാതെയും ഇവിടത്തെ രീതികളുമൊക്കെ പഠിച്ചെടുക്കുന്നതിലും പോയി….. ഒന്ന് അഡ്ജസ്റ്റ് ചെയ്തു വരുമ്പോഴേക്കും കല്യാണവും കഴിഞ്ഞു….വലിയ സുഹൃത്തുക്കളോ ബന്ധുക്കളോ എനിക്ക് അന്നിവിടെ ഇല്ലായിരുന്നു… കല്യാണം കഴിഞ്ഞു കുറച്ചു നാളുകൾ കഴിയുമ്പോഴേക്കും കുട്ടികളായി ഉത്തരവാദിത്തങ്ങളായി…..
തന്റെ അതെ ചിത്രം തന്നെ ടീച്ചർ ഐഷുവിന്റെ വാക്കുകളിലൂടെ കേട്ടറിയുകയായിരുന്നു…
ഐഷു : ഭർത്താവിന് ഞങ്ങളോട് സ്നേഹമില്ലാഞ്ഞിട്ടല്ല…. എന്നെയും മക്കളെയും പൊന്നു പോലെയാണ് അദ്ദേഹം നോക്കുന്നത്…. ഞങ്ങള്ക്ക് ഏട്ടനെയും അതുപോലെ തന്നെ ആണുട്ടോ….പക്ഷെ കുടുംബം നോക്കുന്നതിടയിൽ അദ്ദേഹത്തിൽ നിന്നു ലഭിക്കേണ്ട ചില പരിഗണനകൾ കിട്ടാതെയായി….അദ്ദേഹത്തിന് മുഴുവൻ സമയവും ബിസിനെസ്സിൽ മുഴുകി കൊണ്ടിരിക്കുന്നത് ഞങ്ങൾക്ക് വേണ്ടിയാണെന്നതു കൊണ്ട് പരിഭവം പറയാനും പറ്റില്ല…. ആ സമയത്താണ് അഖിയുടെ വരവ്….
ഐഷു ഡ്രിങ്ക്സ് കഴിച്ചതിനു ശേഷം ടീച്ചർക്ക് ഒരു ഓറഞ്ച് ജ്യൂസ് കൊടുത്തു…
ഐഷു : ഈ വറ്റി വരണ്ടു കിടക്കുന്ന മരുഭൂമിയിലേക്ക് മഴ പെയ്യില്ലേ… അതുപോലെ ആയിരുന്നു അവന്റെ സമീപവ്യവും വാക്കുകളും ഒക്കെ….ഞാൻ ആ സന്ദർഭത്തിൽ അലിഞ്ഞില്ലാതായി…. അവൻ വന്നതിനു ശേഷമാണു ഞാൻ എന്റെ നഷ്ടപ്പെട്ടു പോയ പല കാര്യങ്ങളും വീണ്ടെടുക്കാനായത്…. അത് ഇപ്പൊ ഇവിടെ വരെ എത്തിയെന്നു ടീച്ചർ കണ്ടതാണല്ലോ…