ഞാൻ : ഓഹ്…. വളരെ ഏർലി മാര്യേജ് ആണല്ലോ…
ജിത്തു : മാര്യേജ്…. മണ്ണാങ്കട്ട…
ജിത്തു തന്റെ കല്യാണത്തിൽ അത്ര തല്പരനല്ല എന്നു മനസിലായി…
ഞാൻ കുറച്ചും കൂടി അടുത്തേക്കിരുന്നു…
ഞാൻ : എന്ത് പറ്റി ജിത്തു…. നിങ്ങൾ തമ്മിൽ ഉടക്കാണോ….
ജിത്തു ബിയർ ഫുൾ കുടിച്ചു…. അവസാന തുള്ളി വരെ ഊറ്റി കുടിച്ചു…
ഞാൻ : എന്താ ബ്രോ… ടെൻഷനിൽ ആണോ…
ജിത്തു : ബ്രോ… ബിയർ അല്ലാതെ ഹോട് ഉണ്ടോ…
ഞാൻ : യെസ്… വേണോ..
ജിത്തു : നിങ്ങൾക്ക് ബുദ്ധിമുട്ടുണ്ടെങ്കിൽ….
ഞാൻ : വെയിറ്റ് ഇപ്പോൾ വരാം…
ഞാൻ എന്റെ റൂമിൽ ചെന്നു ബാഗിൽ നിന്നു ബകാർഡി വോഡ്ക എടുത്തു… പിന്നെ റൂമിൽ നിന്നും രണ്ടു ഗ്ലാസ്സും വാട്ടർ ബോട്ടിലും എടുത്തു… സീമ നന്നായി മൂടിപ്പുതച്ചു ഉറങ്ങുവായിരുന്നു…
റൂം പുറത്തു നിന്നു പൂട്ടി ഞാൻ ജിത്തുവിന്റെ അടുത്തേക്ക് പോയി…. എനിക്ക് എന്തോ ഉറക്കം വരുന്നുണ്ടായിരുന്നില്ല…. സംഭവം ഞാൻ സീമയേക്കാൾ ക്ഷീണിതനാവേണ്ട ആളാണ്… പക്ഷെ എന്തോ…. എന്തായാലും ഉറക്കം വരുന്നില്ല എന്നാ പിന്നെ രണ്ടെണ്ണം അടിച്ചു ജിത്തുവിന്റെ വിഷമങ്ങൾ അറിഞ്ഞിരിക്കാമല്ലോ….
ഞാൻ : ബ്രോ സെറ്റ്…
ജിത്തു തന്നെയാണ് മേശയൊക്കെ അടുപ്പിച്ചു വെച്ചത്… ഞങ്ങൾ കസേരയിൽ അടുത്തടുത്തിരുന്നു….
രണ്ടു ഗ്ലാസുകളിലും മദ്യം അല്പം പകർന്നു….ആദ്യത്തെ പെഗ് ചിയർസ് പറഞ്ഞു ഞങ്ങൾ തീർത്തു..
ഞാൻ : പറ ജിത്തു… എന്താണ് പ്രശനം…
ജിത്തു : ബ്രോ… എനിക്ക്…. എനിക്ക് ഡിവോഴ്സ് വേണം…
ഞാൻ : ബ്രോ… നിങ്ങൾ എന്തായീ പറയുന്നത്…
ജിത്തു : അഖി ബ്രോ… ഞാനൊരു സാധാരണ പഞ്ചാബി കുടുംബത്തിൽ ജനിച്ചു വളർന്ന പയ്യനാ… എല്ലാ നോർമൽ കുടുംബം പോലെ അച്ഛൻ അമ്മ സഹോദരി ഒക്കെയുള്ള കുടുംബം…. ഞങ്ങൾ സാമ്പത്തികമായി പിന്നോക്കം നിക്കുന്ന ഫാമിലി ആണെങ്കിലും അച്ഛന് ഞങ്ങൾക്ക് നൽകാനായത് നല്ല വിദ്യാഭ്യാസം മാത്രമാണ്…പിന്നെ ആവശ്യത്തിന് കൃഷി….
ഞാൻ ഒരു പെഗ് കൂടി രണ്ടുപേർക്കുമായി ഒഴിച്ചു…
ജിത്തു : ഞാൻ വളരെ അടുത്താണ് സോനത്തിന്റെ അച്ഛന്റെ കമ്പനിയിൽ ജോയിൻ ചെയ്തത്… അമ്മായച്ഛന് എന്നിൽ എന്ത് കണ്ടിട്ടാണ് എന്നു എനിക്ക് മനസിലാകുന്നില്ല… എനിക്ക് അയ്യാളുടെ മകളെ കല്യാണം കഴിച്ചു തന്നു…അല്ലെങ്കിൽ എന്നെ അയാളുടെ മകൾക് വാങ്ങി കൊടുത്തു…അതിന്റെ കാരണം ഇപ്പോഴും അവ്യക്തം