സീമ : അങ്ങനെ വേണ്ട എന്നു വെക്കേണ്ട…… ഒന്ന് നോക്കീം കണ്ടൊക്കെ മതീന്നാ പറഞ്ഞത്…
ഞാൻ : ഓഹ്…. ഓഹ്….. ഓക്കേ…
സീമ : കഴിക്കാം…
ഞാൻ : മം…
അല്പം കഴിഞ്ഞു ഞങ്ങൾ ഭക്ഷണം കഴിക്കുവാനയി നിർത്തി….ഞാൻ ഫുഡ് ഓർഡർ ചെയ്തു… സീമ ബാത്രൂമിലേക്ക് പോയി… ദാസേട്ടനെ വിളിക്കാനാകണം…
ഫുഡ് വന്നതും സീമയും എത്തി…
ഞാൻ : എന്തായി…
സീമ : ഞാൻ വിളിച്ചു….. കുഴപ്പല്യ… രാവിലെ ലേറ്റ് ആയി എണീക്കാൻ പിന്നെ ധൃതി ആയതോണ്ട് ഉച്ചക്ക് വിളിക്കാം എന്നു വെച്ചു…
ഞാൻ : ഓഹ്.. സംഗതി ഏറ്റാ മതി…
സീമ : അതൊക്കെ ഏൽക്കും…
ഞങ്ങൾ ഭക്ഷണം കഴിച്ചു വീണ്ടും വണ്ടിയിൽ കയറി വിട്ടു…
രാത്രിയെ പോലെയല്ല… തിരക്കുണ്ട് റോട്ടിൽ… രാത്രിയിലെ സ്പീഡ് പിടിക്കാൻ പറ്റുന്നില്ല എന്നാലും മോശവുമല്ല….
സീമ വഴിയോരകാഴ്ചകൾ കണ്ടു ആസ്വദിക്കുവായിരുന്നു…
ഞാൻ : നല്ല സ്ഥലം അല്ലെ…
സീമ : കാണാത്ത സ്ഥലത്തെ കാഴ്ചകളൊക്കെ നല്ലതാ….
ഞാൻ : ഓഹ്
സമയം 4 മണിയായി… ഞങ്ങൾ ശിവപുരി എന്നു പറയുന്ന സ്ഥലമെത്തി. അവിടെ വിശാലമായ റോഡിന്റെ സൈഡിൽ നിർത്തി പുറത്തിറങ്ങി … കുറച്ചു നേരം പുറത്തെ കാഴ്ച്ചകൾ കണ്ടു നിന്നു…. അടുത്തുള്ള കടയിൽ നിന്നു കരിക്ക് രണ്ടെണ്ണം പറഞ്ഞു…
ഞാനും സീമയും കുറച്ചു നേരം നിന്നു കരിക്കൊക്കെ കഴിച്ചു വീണ്ടും യാത്ര തുടർന്നു…
അങ്ങനെ നല്ലൊരു ലോങ്ങ് ഡ്രൈവിന് ശേഷം ഒരു 6 മണി ആവുമ്പോഴേക്കും ഞങ്ങൾ ജയ്പുർ എത്തി…. ടൗണിൽ അത്യാവശ്യം തിരക്കുണ്ടായിരുന്നു…
ഞാൻ മുമ്പേ റൂം ബുക്ക് ചെയ്തിരുന്നു…. ട്രീ ഹൌസ് റിസോർട്…മുൻപ് ഞാൻ ഡെൽ മീറ്റിംഗിന് പോയപ്പോൾ ഇവിടെ സ്റ്റേ ചെയ്തിട്ടുണ്ട്…. അന്ന് ഞാൻ അവിടത്തെ കാർഡ് വാങ്ങിയിരുന്നു…
നല്ല ശാന്തമായ സ്വസ്ഥമായ അന്തരീക്ഷം… നല്ല റൂമുകൾ… പ്രൈവസി ഉള്ള സ്ഥലം…. സീമ റിസോർട് കണ്ടു അന്തം വിട്ട്…
സീമ : മാഷേ.. കാശ് ഒരുപാട് പൊട്ടിക്കുന്നുണ്ടല്ലോ…
ഞാൻ : ചിലവാക്കാനുള്ളതല്ലേ കാശ്…
ഉടൻ തന്നെ ഹൌസ് കീപ്പിങ് സർവീസ് വന്നു ഞങ്ങളുടെ ലഗ്ഗെജുകൾ എടുത്തു റൂമിൽ കൊണ്ട് വെച്ചു….