ഞാൻ വീണ്ടും വണ്ടിയെടുത്തു…
അല്ല ഇതെന്തു പണ്ടാറ ഉറക്കമാണ്… സാധാരണ വിളിച്ചാൽ അപ്പോൾ തന്നെ എണീക്കാറുള്ള ആളാണ്…
ഞാൻ ശല്യം ചെയ്യാൻ പോയില്ല….
കുറച്ചു കഴിഞ്ഞു സീമ എണീറ്റു…
ഞാൻ : ആഹാ…. നല്ല ഉറക്കമായിരുന്നല്ലോ…
സീമ : അആഹ്ഹ….. സോറി… ഫുഡ് അടിച്ചപ്പോ ഇത്തിരി ഉറങ്ങി പോയി…
ഞാൻ : ആഹ് കൊള്ളാം…
സീമ കാറിലെ ടൈം നോക്കി…3.20am….
സീമ: നമ്മൾ എവിടെ എത്തി
ഞാൻ : രാജസ്ഥാൻ കയറി
സീമ : എപ്പോ…
ഞാൻ : യെപ്പോ…. നല്ല ഉറക്കായിരുന്നു…
സീമ : ഫുഡ് ഒക്കെ ആയിരുന്നു…. പക്ഷെ…
ഞാൻ : പക്ഷെ…
സീമ : ആ ചായ വേണ്ടിയിരുന്നില്ല…
ഞാൻ : ന്തേ…
സീമ : വയറിനൊരു……
സീമ വയറിന്മേൽ തടവുന്നുണ്ടായിരുന്നു….
ഞാൻ : പണിയായോ…
സീമ : ആയി എന്ന തോന്നുന്നേ…
ഞാൻ : ശരിക്കും…
സീമ : കുറച്ചു കഴിഞ്ഞു നോക്കാം…
ഞാൻ വണ്ടി പിടിച്ചു വിട്ട്…. സീമ ഇത്തിരി ആസ്വസ്ഥതയായിരുന്നു…..
സീമ : എന്ത് ചായയാ അത്..
ഞാൻ : മസാല ചായ….
സീമ : അതേയ്…. ഇവിടേലും ഒന്ന് നിർത്തുമോ….
ഞാൻ : കലശലായോ…
സീമ : നിർത്തെടാ….
ഞാൻ കാർ അടുത്തുള്ള പമ്പ് ലക്ഷ്യമാക്കി വിട്ടു… അധികം വൈകാതെ തന്നെ ഇന്ത്യൻ ഓയിൽ പമ്പിലേക്ക് കയറ്റി…
അത്യാവശ്യം നല്ലൊരു വൃത്തിയുള്ള പമ്പ് ആയിരുന്നു…
വണ്ടി നിർത്തി സീമ ഡോർ തുറന്ന് ഓടിപോയി…ഞാൻ കാറിൽ ഇരുന്നു ആ രംഗം കണ്ടു ചിരിച്ചു…
കുറച്ചു കഴിഞ്ഞു സീമ വരുന്നത് കണ്ടു… സാരിയൊക്കെ അഴകൊഴമ്പൻ രീതിയിലായിരുന്നു… മെല്ലെ നടന്നു വന്നു ഡോർ തുറന്നു…
സീമ : അതേയ്… നമ്മുക്കെവിടെങ്കിലും അടുത്ത് തങ്ങിയാലോ…
ഞാൻ : വാ….
സീമ കയറി…ആകെ അവശ ആയിരുന്നു…
സീമ : ഉറങ്ങണം…
ഞാൻ : ടി പെണ്ണെ നമ്മുടെ ആദ്യ രാത്രിയാ… ഉറങ്ങാനോ…
സീമ : പോടാ…. മനുഷ്യന്റെ പൊളിക്കാനുള്ളതെല്ലാം പൊളിച്ചിട്ട്…. ആദ്യരാത്രി ആണത്രേ…