സ്നേഹസീമ 7 [ആശാൻ കുമാരൻ]

Posted by

ഞാൻ : ഇതേതു പെൺകുട്ടി മരത്തിൽ കെട്ടിയ താലിയാണെന്നു എനിക്കറിയില്ല…. ഇതിന്റെ യോഗം ഞാൻ ടീച്ചറുടെ കഴുത്തിൽ അണിയണമെന്നായിരിക്കാം…

ടീച്ചർ ദാസേട്ടൻ കെട്ടിയ താലി തലവഴിയൂരി…ആ താലി ദേവിയുടെ മുമ്പിൽ വെച്ചു പ്രാർത്ഥിച്ചു വലത്തേ കയ്യിൽ മുറുക്കി പിടിച്ചു….

ഞാൻ : എന്നെ അത്രയ്ക്കും ഇഷ്ടമാണോ…

സീമ : മം…

ഞാൻ : ശരിക്കും..

സീമ : എന്റെ മനസ്സും ശരീരവും നൽകിയിട്ട് നിനക്കിനിയും സംശയമുണ്ടോ…

ഞാൻ : ഇല്ല…. ഒരിക്കലും ഇല്ല…

സീമ : എന്നാലും കെട്ടിക്കോളൂ….

ഞാൻ ഒന്ന് ആലോചിച്ചു…

ഞാൻ : അതേയ്… ഞാനല്പം മദ്യപിച്ചിട്ടുണ്ട്… പിന്നെ ഇറച്ചിയും കഴിച്ചിട്ടുണ്ട്….

സീമ : അതിനു…

ഞാൻ : ഇങ്ങനെ ചെയ്യുന്നത് ആശുദ്ധമൊന്നും ആവില്ലലോ…

സീമ : പോടാ…

ഞാനും ടീച്ചറും ദേവിയെ തൊഴുതു ഞാനാ താലി ടീച്ചറുടെ കഴുത്തിൽ കെട്ടി…..

ടീച്ചറുടെ കണ്ണുകൾ കവിഞ്ഞൊഴുകി…. പക്ഷെ മുഖത്തു ചിരി മാത്രമേ ഉണ്ടായിരുന്നുള്ളൂ..

കൊട്ടും കുരവയുമൊന്നുമില്ലാതെ ആൾക്കൂട്ട ബഹളങ്ങളൊന്നുമില്ലാതെ എന്റെ വിവാഹം കഴിഞ്ഞിരിക്കുന്നു….

ഞാൻ : മലയാള നാൾ അറിയില്ല.. പക്ഷെ മുഹൂർത്തം അർധരാത്രി 12.35am……ഡേറ്റ് ഡിസംബർ 24……

സീമ : ആശംസകൾ പ്രിയ ഭർത്താവെ…

ടീച്ചർ എന്റെ കവിളുകളിൽ ഉമ്മ വെച്ചു…

സീമ : ഇനി ഞാൻ ഏട്ടന്റെ ഭാര്യയാണ്….അതുകൊണ്ട് ഇനി ടീച്ചർ വേണ്ട….. സീമ……Mrs. സീമ അഖിൽ….

ഞാൻ : എനിക്ക് ഇഷ്ടമാ നിന്നെ ഒരുപാടൊരുപാട്….

ഞാൻ അതും പറഞ്ഞു കെട്ടിപിടിച്ചു… എന്റെ കണ്ണുകളും നിറഞ്ഞു…

സീമ : ഓഹ്… എത്ര പേരുടെ അടുത്ത് ഏട്ടൻ ഈ ഡയലോഗ് അടിച്ചുട്ടുണ്ട്…

ഞാൻ കെട്ടിപിടിത്തത്തിൽ നിന്നു വേർപെട്ട് സീമയെ ( അല്ല… ഇനി അങ്ങനെ ആവാമല്ലോ…. അല്ലെ ) നോക്കി…

ഞാൻ : അതേയ് … ഈ ഏട്ടൻ വിളി വേണ്ട…

സീമ : പിന്നെ ഭാര്യമാർ ഭർത്താവിനെ അങ്ങനല്ലേ വിളിക്കാ…

ഞാൻ : എന്റെ സീമ എന്നെ പേര് വിളിച്ചാൽ മതി.. മുമ്പത്തെ പോലെ…

സീമ : ഞാൻ ശ്രമിക്കാം ഏട്ടാ…

Leave a Reply

Your email address will not be published. Required fields are marked *