ഞാൻ : ഡിസംബറിൽ എവിടെയും തണുപ്പല്ലേ…. പക്ഷെ ഇവിടെ എന്തായലും നല്ല തണുപ്പാ…
ടീച്ചർ ചായ ഒരു സിപ് കുടിച്ചതും എന്നെ ഒന്ന് നോക്കി. ആമുഖത്തു എന്തോ ഒരു വൈക്ലബ്യം കാണാം.. ടീച്ചർ കപ്പ് താഴെ തന്നെ വെച്ചു…
ഞാൻ : ചായ പണി പാളി അല്ലെ….
എനിക്ക് ചെറിയ ചമ്മൽ വന്നു. എന്നാലും ഞാൻ എന്റെ കുറ്റം ഏറ്റു പറഞ്ഞു കീഴടങ്ങി.
ടീച്ചർ : എന്റെ അഖിലെ… ഒറ്റയ്ക്ക് ഇത്ര നാളായി ഇവിടെ താമസിക്കുന്ന ഒരാൾക്ക് ഒരു ചായ പോലും ഇടാൻ അറിയില്ല എന്നറിഞ്ഞാൽ മോശമാണെ. ഞാൻ വനജേച്ചിയോട് പറയട്ടെ…
ടീച്ചർ ഒന്ന് ആക്കി ചിരിച്ചു…. എന്തോ ടീച്ചറുടെ ആ ചിരി കാണാൻ നല്ല ചന്തം.
ഞാൻ : അയ്യോ ചതിക്കല്ലേ പൊന്നു ടീച്ചറെ.. ഞാൻ അങ്ങനെ കുക്കിംഗ് ഒന്നും ഇല്ല….. വല്ലപ്പോളും ഒരു ഓംലറ്റ് ബ്രെഡ് ജാം അല്ലാതെ ഒന്നും പരീക്ഷിക്കാറില്ല…. ഒക്കെ പുറത്തു നിന്നാണ്….
ടീച്ചർ : ആ അങ്ങനെ വരട്ടെ… അതാണ് ഇത്ര ക്ഷീണം…. ശരീരത്തിൽ ഒന്നും ഇല്ല.. അമ്മ പറഞ്ഞിരുന്നു…
ഞാൻ : എന്നാലും ടീച്ചർക്ക് എന്നെ എങ്ങനെ മനസ്സിലായി സ്റ്റേഷനിൽ വെച്ചു.
ടീച്ചർ : അതോ… അമ്മ നിന്റെ ഫോട്ടോസ് ഒക്കെ കാണിച്ചിരുന്നു. പിന്നെ മോള് വന്നപ്പോൾ ഇടയ്ക്ക് ഫേസ്ബുക്കിൽ കണ്ടിരുന്നു.
ഞാൻ : ആ….. ഓക്കേ….. പറഞ്ഞ പോലെ എന്താ സഞ്ചനയുടെ വിശേഷം….. അവൾക്ക് സുഖല്ലേ….
സീമ : മം അവള് ഇപ്പൊ നാലു മാസമായി വന്നു പോയിട്ട്… ദുബായിൽ അവളുടെ ഭർത്താവിന് നല്ല ബിസിനസ് ആണ്… ഒരു മകൻ… ഇപ്പോ 2 വയസ്സായി…
ഞാൻ : ഞാൻ അവളെ കണ്ടിട്ട് എത്ര കൊല്ലമായി എന്നറിയാമോ… അവളെ മാത്രമല്ല എന്റെ എത്രയോ വേണ്ടപ്പെട്ടവരെ ഒന്ന് കണ്ടിട്ട് വർഷങ്ങളായി…. നാട്ടിൽ ഒപ്പം പഠിച്ച കൂട്ടുകാർ, ടീച്ചേർസ്, പിന്നെ നാടും നാട്ടുകാരും…… ഞാനും ഇപ്പൊ ഇടയ്ക്ക് വന്നു പോകുന്ന ഒരു പ്രവാസിയായി…… നാട്ടുകാർക്കൊക്കെ ഞാൻ ഒരു അപരിച്ചതനായി…
അത് ഞാൻ ശരിക്കും നെഞ്ചിൽ തട്ടി പറഞ്ഞതാ…. ഈ ഇടയ്ക്കാണ് രക്ഷധികാരി ബൈജു കണ്ടത്….. അതിലെ ദിലീഷ് പൊത്തന്റെ ആ സീൻ പെട്ടെന്ന് ഓർമ വന്നു….