സെക്യൂരിറ്റി : ഓക്കേ സാബ്.
ഞാൻ : അഗർ മേ നഹീൻ ഹു തോ ഇൻകോ അന്തർ ആനേ കാ പെർമിഷൻ ദേന..
ടീച്ചർ അല്പം മാറിയാണ് നിന്നിരുന്നത്… അതുകൊണ്ട് ഞങ്ങളുടെ സംസാരം അത്ര വ്യകതമായിരുന്നില്ല. സെക്യൂരിറ്റി ടീച്ചർ ആകെ മൊത്തം ഒന്ന് ശ്രദ്ധിക്കുന്നുണ്ടായിരുന്നു.
ഞാൻ കാര്യങ്ങൾ ആളോട് പറഞ്ഞെല്പിച്ചു പോന്നു…
ഞാൻ : വാ ടീച്ചർ നമ്മുക്ക് മുകളിലേക്ക് പോകാം…
ഞാൻ ടീച്ചറുടെ ബാഗ് എടുത്ത് നടന്നു ലിഫ്റ്റിലേക്ക് കയറി….ടീച്ചറും വന്നു. 11th ഫ്ലോറിലേക്ക് ബട്ടൺ അമർത്തി…
സീമ : സെക്യൂരിറ്റി എന്താ ചോദിച്ചത്…
ഞാൻ : അതോ….. അത് ഞാൻ ടീച്ചറുടെ കാര്യം പറഞ്ഞതാ… ടീച്ചർ കുറച്ചു ദിവസം എന്നോടൊപ്പം ഉണ്ടാവും… അപ്പൊ ഞാൻ ഇല്ലെങ്കിലും ടീച്ചറേ കടത്തി വിടണം പിന്നെ എന്തെങ്കിലും ഹെല്പ് വേണമെങ്കിൽ ചെയ്യണം എന്ന് പറഞ്ഞെല്പിച്ചതാ…
സീമ : ഓ ഓക്കേ…
ഞാൻ : ഇവിടെ അങ്ങനെ പുറത്തു നിന്ന് ആളുകളെ വിടുമ്പോ നൂറു കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്… പ്രത്യേകിച്ച് ഞാൻ ഇല്ലെങ്കിൽ ആരെയും കടത്തി മുകളിലേക്ക് വിടില്ല… താഴെ ഗസ്റ്റ് റൂമിൽ ഇരുത്തുള്ളൂ….
സീമ : ഇത് വലിയ ഫ്ലാറ്റ് ആണല്ലോ…
ഞാൻ : 14 നിലകളുണ്ട്….
ലിഫ്റ്റ് ഇറങ്ങി ഞാൻ 11ബി ഫ്ലാറ്റിലേക്ക് നീങ്ങി.ടീച്ചറും പിന്നാലെ വന്നു. റൂം തുറന്നു അകത്തേക്കു ക്ഷണിച്ചു. ടീച്ചർ ആണെങ്കിൽ ചെരുപ്പ് പുറത്തു ഊരുയിടുകയായിരുന്നു..
ഞാൻ : അയ്യോ പുറത്തു വേണ്ട… ടീച്ചർ അകത്തേക്ക് എടുത്തോ… ഉള്ളിലാ ഷൂ സ്റ്റാൻഡ്..
ടീച്ചർ അതനുസരിച്ചു ചെരുപ്പ് എടുത്ത് ഉള്ളിലേക്ക് കയറി…റൂം ഫ്രഷ്നെർ ഇപ്പോഴും നിലനിൽക്കുന്നുണ്ട്.ടീച്ചർ ഫ്ലാറ്റ് ആകെ നോക്കി ഒരു സന്തോഷം വന്ന പ്രതീതി.
ഞാൻ : ടീച്ചർ…. ഇതാണ് റൂം…
ടീച്ചർ റൂമിൽ കയറിയപ്പോൾ നല്ല വൃത്തിയുള്ള വിശാലമായ ഒരു റൂം…
ഞാൻ : സൗകര്യങ്ങൾ ഒക്കെ ഇത്തിരി കുറവാണു
സീമ : ഇതോ… ചുമ്മാ കളി പറയല്ലേ… ഇത് കൂടുതലാണ്
ഞാനും ഒരു നൈസ് ചിരി പാസ്സാക്കി… ഇത് ഇങ്ങനെ ആക്കിയുടക്കാൻ എത്ര കഷ്ടപെട്ടെന്നോ…മനസ്സിൽ പറഞ്ഞു…