അയാൾ ബാത്‌റൂം ചൂണ്ടി കാണിച്ചു. അഞ്‌ജലി അയാളുടെ കരവലയത്തിൽ നിന്നും പുറത്ത് വന്നു.
വിശ്വനാഥൻ :നീ കുളിച്ചു വാ അപ്പോഴേക്കും ഒരു സർപ്രൈസ് ഞാൻ റെഡി ആക്കി വെക്കാം.
അഞ്‌ജലി :എന്ത് സർപ്രൈസ് !!
വിശ്വനാഥൻ :അതൊക്കെ വരുമ്പോൾ കാണാം.
അഞ്‌ജലി :ഉം ശെരി ശെരി..
വിശ്വനാഥൻ :അതെ സർപ്രൈസ് കാണാൻ ഉള്ള ധൃതിയിൽ വേഗം കുളി കഴിക്കേണ്ട പയ്യെ സമയം എടുത്തു കുളിച്ചാൽ മതി.
അഞ്‌ജലി :ഓഹ്ഹ് ശെരി മാഷേ…
അഞ്‌ജലി ഒരു ടവൽ എടുത്തു ചുറ്റി ഉള്ളിലേക്കു പോയി. വിശ്വനാഥൻ നേരെ അടുത്ത ബഡ്‌റൂമിലേക്ക് പോയി. എന്നിട്ട് ലാൻ ലൈനിൽ സെക്യൂരിറ്റിയെ വിളിച്ചു.
വിശ്വനാധൻ :ഹലോ.
സെക്യൂരിറ്റി :ആ ഹലോ സാർ.
വിശ്വനാഥൻ :എന്താടോ അവിടെ പ്രശ്നം ആരാ അത് !!
സെക്യൂരിറ്റി :ഏതോ ഒരു പോലിസ്കാരൻ ആണ് സാർ. നമ്മുടെ എല്ലാ ആൾക്കാരുടെ മേലെയും കൈ വെച്ചു.
വിശ്വനാഥൻ :എന്നിട്ട് നിങ്ങൾ നോക്കി നിൽക്കുവാനോ അവനെ !!
സെക്യൂരിറ്റി :അല്ല സാർ അയാൾ ഒരു പോലീസ്കാരൻ ആല്ലേ.
വിശ്വനാഥൻ :അതിനു, ആ പന്നിക്ക് രണ്ടെണ്ണം പൊട്ടിക്ക്. അവനെ എനിക്ക് അറിയാം കുറേ നാൾ ആയി തുടങ്ങിയിട്ട് അവന്റെ ചൊറിച്ചിൽ. നീ ഒരു കാര്യം ചെയ്യ് നമ്മുടെ പണിക്കാരെ കൂടി വിളി എന്നിട്ട് ഒന്ന് ചെറുതായി കൈ കാര്യം ചെയ്തു വിട്. ഒരുപാട് തല്ലേണ്ട. പിന്നെ സാധനം ഒരു ഡോസ് കൊടുത്തു അവനെ മയക്കി ഇങ് കൊണ്ടുവാ. എനിക്ക് അവനെ എന്റെ കാലിന്റെ അടിയിൽ കിട്ടണം. പറഞ്ഞത് മനസ്സിൽ ആയല്ലോ..
സെക്യൂരിറ്റി :മനസ്സിൽ ആയി സാർ.
വിശ്വനാഥൻ :ഇന്ന് നിങ്ങളുടെ ഈ ജോലിക്ക് പൈസ വേറെ വരുന്നുണ്ട് അപ്പോൾ അവനെ ഇങ് കൊണ്ട് വന്നേക്കു.
ആ സമയം വൈശാഖൻ ഒരു സെക്യൂരിറ്റിയെ മർദിക്കുക ആയിരുന്നു പെട്ടന്ന് അപ്രതീക്ഷിതമായി ഒരു ചവിട്ട് വൈഷകന്റെ പുറത്ത് കൊണ്ട് അയാൾ നിലത്തു വീണു. പൊടി തട്ടി അയാൾ മെല്ലെ എഴുന്നെല്കാൻ ആയി ശ്രമിച്ചപ്പോൾ മുൻപ് കണ്ടതിലും എണ്ണത്തിൽ ആൾക്കാർ കൂടുതൽ ആയി തോന്നി. അതെ