പോലെ തോന്നി അത് മാത്രം അല്ല നല്ല ഏതോ ഒരു പെർഫ്യൂം അവളിൽ സുഗന്ധം പരതുന്നുണ്ടായിരുന്നു. ഇത്രയും ആയപ്പോൾ തന്നെ അയാൾക്ക് ആഹാരം തൊണ്ടയിൽ നിന്ന് ഇറങ്ങാതെ അവസ്ഥ ആയി. അയാളുടെ മനസ്സിൽ തന്റെ ഭാര്യയെ പറ്റി ചില അനാവശ്യ ചിന്തകൾ കടന്നു വന്നു. പിന്നീട് ഒന്നും നോക്കിയില്ല ആഹാരം ഉപേക്ഷിച്ചു അയാൾ അഞ്‌ജലി പോയ വഴിയേ ഇറങ്ങി. തന്റെ ജീപ്പ് ഓൺ ചെയ്തു ബസ്സ്റ്റോപ്പിലേക്ക് പോയി എന്നാൽ അഞ്‌ജലിയെ അവിടെ കണ്ടില്ല. എന്നാൽ അഞ്‌ജലി സ്ഥിരമായി പോകുന്ന ബസ് അവിടെ വന്നില്ല കാരണം കുറച്ചു പേര് ഇപ്പോഴും വണ്ടി കാത്തു നിൽപ്പുണ്ട്. അയാൾ ജീപ്പ് ഒന്ന് ഗിയർ ചെയിഞ്ചു ചെയ്തു മെല്ലെ ഓരോന്ന് ആലോചിച്ചു മുൻപോട്ടു നീങ്ങിയതും കുറച്ചു ദൂരെയായി അഞ്‌ജലി ഒരു സഫാരി കാറിലേക് കയറുന്നത് വൈശാക്ന്റെ ശ്രദ്ധയിൽ പെട്ടു. കുറച്ചു ദൂരം നിന്നുള്ള കാഴ്ച ആയത് കൊണ്ട് തന്റെ ഭാര്യ തന്നെ ആണോ എന്ന് അയാൾ സംശയിച്ചു എന്നാൽ വീട്ടിൽ നിന്ന് ഇറങ്ങിയ അതെ വേഷം തന്നെ ആണ് അയാൾ കണ്ടതും. അയാളുടെ കാലുകൾ വല്ലാതെ വിറച്ചു അപ്പോഴേക്കും ആ കാറിന്റെ ഡോർ അടഞ്ഞു തുടങ്ങിയിരുന്നു. ആ കാർ വേഗത്തിൽ പോകുവാൻ തുടങ്ങി വൈശാഖൻ വേഗം ഗിയർ മാറ്റി കാറിനു പിന്നാലെ എത്താൻ ശ്രമിച്ചു. എന്നാൽ ആ കാറിനോട് മത്സരിച്ചു പിടിക്കാൻ പോലീസ് ജീപ്പിനു ആകില്ല എന്നത് പറയേണ്ടത് ഉണ്ടോ !!!!.എന്നാലും ഒരു വിധം ദൂരത്തിൽ അയാൾ ആ കാറിനെ വാച്ചു ചെയ്തു കൊണ്ടേ ഇരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ സ്കുളിൽ പോകേണ്ട വഴിമാറി ടൗണിലേക്ക് വണ്ടി തിരിഞ്ഞപ്പോൾ അയാൾ ആകെ പരിഭ്രമിച്ചു. അയാളുടെ കൈയും കാലും നന്നായി വിറയ്ക്കുവാൻ തുടങ്ങി. അതെ അത് തന്റെ ഭാര്യ തന്നെ ആയിരുന്നു അയാളുടെ മനസ്സ് പറഞ്ഞു. അപ്പോൾ ആരാകും അവളുടെ കൂടെ ഉള്ളത് !? എന്തിനാകും ഇവർ പോകുന്നത് ?.കുറെ ദൂരം കഴിഞ്ഞു കാർ ടൗണിൽ നിന്നും ഫോറെസ്റ്റ് റോഡിലേക്ക് മാറി സഞ്ചരിക്കാൻ തുടങ്ങി. കുറച്ചു നേരമായി തന്നെ ഫോളോ ചെയ്യുന്ന പോലീസ് വാഹനത്തെ വിശ്വനാഥൻ ശ്രദ്ധിച്ചു എന്നാൽ അഞ്‌ജലി ഇതൊന്നും അറിഞ്ഞില്ല.
തുടരും….