വിശ്വനാഥൻ :ഉം, സ്ഥാനാർഥി സ്ഥാനത്തു നിന്ന് മാറ്റിയതിൽ അവന് നല്ല വിഷമം കാണും നീ വേണം അത് പറഞ്ഞു മനസിൽ ആക്കാൻ. പിന്നെ അവൻ ഒരിക്കലും നമ്മളിൽ നിന്ന് അകന്നു നിൽക്കാനും പാടില്ല.
അമർ :ഉം ശെരി.
വിശ്വനാഥൻ :അപ്പോൾ പറഞ്ഞത് പോലെ ഒരു ചെറിയ മീറ്റിംഗ് വിളിച്ചു എബ്രഹാം സാർ വരുന്ന കാര്യം പറഞ്ഞേക്ക്.അത് കൊണ്ട് പാർട്ടിയുടെ പ്രവർത്തന കാര്യങ്ങളും എല്ലാം.
അമർ :ഉം.
അമർ മെല്ലെ പുറത്തേക്കു പോയി. വിശ്വനാഥൻ സോഫയിൽ ചാരി ഇരുന്നു. വിശ്വനാഥന്റെ മനസ്സിൽ അയാൾ തിരിച്ചു വന്നു ഇനി ഇവിടെ തന്നെ നിൽക്കുമോ എന്നൊരു ഭയം അങ്ങനെ ആണെങ്കിൽ പിന്നെ താൻ അയാളുടെ അടിമ ആകേണ്ടി വരും. പിന്നെ തനിക്ക് എന്ത് വിലയാണ് ഈ നാട്ടിൽ പക്ഷേ അയാളെ എതിർത്തു കൊണ്ട് ഈ നാട്ടിൽ ജീവിക്കുവാൻ ഒരിക്കലും സാധിക്കുകയില്ല. പെട്ടന്ന് ഫോൺ റിങ് ചെയ്യാൻ തുടങ്ങി ഡിസ്പ്ലേയിൽ അയാൾ ഇത്രയും നേരം മനസ്സിൽ കരുതിയ ആളുടെ പേര് തെളിഞ്ഞു. “എബ്രഹാം “.പെട്ടന്ന് തന്നെ വിശ്വനാഥൻ പെട്ടന്ന് കാൾ അറ്റൻഡ് ചെയ്തു.
വിശ്വനാഥൻ :ഹലോ, ആ ഭായ് പറഞ്ഞു കൊള്ളൂ.
എബ്രഹാം :ആ അത് കുറച്ചു മുൻപ് വിളിച്ചപ്പോൾ കുറച്ചു തിരക്കിൽ ആയിരുന്നു അത് ആണ് ഞാൻ പെട്ടന്ന് കട്ട് ചെയ്തത്. പിന്നെ നാട്ടിൽ എങ്ങനെ കാര്യങ്ങൾ ഒക്കെ ഉഷാർ ആയിട്ട് ഓടുന്നുണ്ടോ??
വിശ്വനാഥൻ :അതെ ഭായ് എല്ലാം വളരെ ഭംഗിയായി പോകുന്നുണ്ട്.
എബ്രഹാം :ഉം ഗുഡ്,, പിന്നെ ഞാൻ വിളിച്ചത് എന്താണ് എന്ന് വെച്ചാൽ ഞാൻ ചിലപ്പോൾ ഒൺ വീക്ക് അവിടെ കാണും അത് കഴിഞ്ഞു തിരിച്ചു പോരും.
സത്യത്തിൽ അപ്പോൾ ആണ് വിശ്വനാഥന് ശ്വാസം നേരെ വീണത്.
വിശ്വനാഥൻ :അതിനെന്താ ഭായ് ഒരു വീക്കോ രണ്ട് വീക്കോ വേണേൽ ഒരു മാസം വേണേലും ഇവിടെ തങ്ങാമല്ലോ.
എബ്രഹാം :വിശ്വാ എനിക്ക് അവിടെ വന്നു നില്ക്കാൻ ആഗ്രഹം ഉണ്ട് പക്ഷേ ഇവിടെ കാര്യങ്ങൾ പിന്നെ ആര് നോക്കും.
വിശ്വനാഥൻ :എല്ലാം ഭായിയുടെ ഇഷ്ടം !!!