സംഗീതയെ കുറിച്ച് പറഞ്ഞപ്പോൾ മൃദുലയും ഒരു മിനിറ്റ് ഒന്ന് ഞെട്ടിപ്പോയി. അവരുമായി അമ്മയ്ക്ക് എന്താ ഇടപാട്. ഈശ്വര ഇനി എന്നെ പോലെ അമ്മയും. വൈശാഖൻ അഞ്‌ജലിയെ നോക്കി കലിച്ചു നിൽക്കുക ആയിരുന്നു.
വൈശാഖൻ :നീ ഇപ്പോൾ ഉള്ള ജോലിക്ക് അങ്ങ് പോയാൽ മതി. ഇല്ലെങ്കിൽ പോകേണ്ട.
അഞ്‌ജലി :അത് അത് എനിക്ക് പോകണം.
വൈശാഖൻ :എടി നിന്നോട് എന്ത് വാണോ പറയുന്നത് അത് അങ്ങ് കേട്ടാൽ മതി. കൂടുതൽ സംസാരിക്കാൻ വന്നാൽ ഇനി നീ സ്കൂളിലും പോകില്ല.
അഞ്‌ജലി :അതെന്താ എനിക്ക് എന്റേതായ തീരുമാനങ്ങൾ ഇല്ലേ.
വൈശാഖന് അഞ്‌ജലിയുടെ സംസാരം കേൾക്കുമ്പോൾ വീണ്ടും ദേഷ്യം ഇരച്ചു കയറി.
വൈശാഖൻ :നീ കൂടുതൽ ഒന്നും പറയണ്ട ഞാൻ എന്ത് പറയുന്നോ അതങ്ങ് കേട്ടാൽ മതി.
അഞ്‌ജലി :അതിന് ഞാൻ നിങ്ങളുടെ ഭാര്യയാണ് അല്ലാതെ നിങ്ങള് വളർത്തുന്ന പട്ടി ഒന്നും അല്ല.
അഞ്‌ജലി വൈശാഖന്റെ മുഖത്തേക്ക് തുറന്ന് അടിച്ചു സംസാരിച്ചപ്പോൾ അയാൾക്ക് ശെരിക്കും ഇവൾക്ക് ഇത് എന്ത് പറ്റി എന്നുള്ള ചിന്ത ആയിരുന്നു. അവളെ വീണ്ടും തല്ലുവാൻ അയാളുടെ കൈകൾ തരിച്ചു വെങ്കിലും തന്റെ മകളുടെ മുൻപിൽ വെച്ച് ഇനി അത് വേണ്ട എന്ന് കരുതി. ശെരിക്കും അവൾക്ക് മുൻപിൽ അയാൾ തോറ്റു പോയപോലെ ആയി. ദേഷ്യവും വിഷമവും ഒരു പോലെ അയാളുടെ തലച്ചോറിലേക്ക് ഇരച്ചു കയറി. അയാൾക്ക് നിയന്ത്രണം നഷ്ടം ആകും എന്ന് തോന്നിയത് കൊണ്ട് ആകാം. ആരോടും ഒന്നും മിണ്ടാൻ നിൽക്കാതെ അയാൾ വീട്ടിൽ നിന്ന് ഇറങ്ങി ജീപ്പുമായി തിരിച്ചു പോയി. മൃദുല അഞ്‌ജലിയെ തന്നെ നോക്കി. അഴിഞ്ഞു വീണ മുടി പിന്നിൽ കുത്തി വെച്ച് അഞ്‌ജലി എഴുന്നേറ്റു. തന്നേ തന്നെ നോക്കി നിൽക്കുന്ന തന്റെ മകളുടെ മുഖഭാവം കണ്ടാൽ തന്നെ തന്നോട് എന്തോ ചോദിക്കാൻ വരിക ആണെന്ന് അഞ്‌ജലിയ്ക്ക് മനസ്സിൽ ആയി. അത് കൊണ്ട് അഞ്‌ജലി വേഗം തന്നെ മുഖം വെട്ടിച്ചു മാറ്റി അടുക്കളയിൽ നിന്ന് പുറത്തേക്ക് ഇറങ്ങാൻ നോക്കി. മൃദുല അവൾക്ക് തടസമായി മുൻപിൽ കയറി നിന്നു.
മൃദുല :അമ്മ എവിടെ പോയെന്ന് ആണ് പറഞ്ഞത്???
അഞ്‌ജലി :എടി നീ മുന്നിൽ നിന്ന് മാറ് എനിക്ക് പണി ഒരു പാട് കിടക്കുന്നു.
മൃദുല :ചോദിച്ചതിന് ഉത്തരം പറ.
അഞ്‌ജലി :നീ ചോദിക്കുമ്പോൾ ഞാൻ എന്തിനാ അതിന് മറുപടി പറയണം.
മൃദുല :കുറച്ചു നാളുകൾക്ക് മുൻപ് കാണേണ്ടാത്ത ചില കാഴ്ചകൾ ഞാൻ കണ്ടു.എല്ലാം ഞാൻ കണ്ടില്ല എന്ന് നടിച്ചു വീണ്ടും അത് ആവർത്തിക്കാൻ ആണോ.?
അഞ്‌ജലി :ഓഹ്ഹ് അപ്പോൾ നീ ഭയങ്കര ശീലാവതി ആണോ. എല്ലാം എനിക്ക് അറിയാം നീ കൂടുതൽ ഒന്നും എന്നോട് മിണ്ടരുത്.
അഞ്‌ജലി അങ്ങനെ പറഞ്ഞപ്പോൾ മൃദുലയുടെ നെഞ്ചിൽ കൂടി ഒരു ഇടി മിന്നൽ ഏറ്റ പോലെ പിടഞ്ഞു.അമ്മ ഇതെന്താ ഇങ്ങനെ മുള്ള് വെച്ച് സംസാരിക്കുന്നത് എന്ന് അവൾക്ക് മനസിലായില്ല.