അഞ്‌ജലി :പോയി.
വൈശാഖൻ :അവിടുന്ന് എപ്പോൾ ആണ് നീ ഇന്റർവ്യൂന് പോയത്.?
അഞ്‌ജലി :അവിടെ ചെന്ന് കുറച്ചു കഴിഞ്ഞു.
വൈശാഖൻ :ഞാൻ ചോദിച്ചത് സ്കൂളിൽ കയറിയോ അതോ അതിനു മുൻപ് പോയോ എന്നാണ്?
ഇതെല്ലാം കേട്ട് മൃദുല എന്താണ് സംഭവം എന്നറിയാതെ അന്താളിച്ചു ഇരുന്നു.
മൃദുല :എന്താ അച്ഛാ? എവിടെ പോയെന്ന ചോദിക്കണേ?
വൈശാഖൻ :മോള് ഒന്നും പറഞ്ഞാൽ പിടി കിട്ടില്ല ചിലർക്ക് ഇവിടെ പരിഷ്കാര ജീവിതം തോന്നി തുടങ്ങി. അവള് പറയട്ടെ എന്താ കാര്യം എന്ന് !!!
മൃദുല അഞ്‌ജലിയെ തന്നെ നോക്കി. അപ്പോഴേക്കും വൈശാഖൻ അഞ്‌ജലിയെ അടിക്കാൻ വീണ്ടും കൈയൂങ്ങി . മൃദുല പെട്ടന്ന് തടസ്സം പിടിച്ചു.
വൈശാഖൻ :പറയെടി.
അഞ്‌ജലി :ഇല്ല സ്കൂളിൽ കയറിയില്ല അതിന് മുൻപ് പോയി.
വൈശാഖൻ :അഹ് ബസിൽ ആണോ പോയത്?
അഞ്‌ജലി :അ അ… അതെ.
പറഞ്ഞു തീരും മുൻപേ മൃദുലയെ തെള്ളി മാറ്റി വൈശാഖൻ അഞ്‌ജലിയുടെ കരണത്തു നോക്കി കൊടുത്തു വീണ്ടും.
വൈശാഖൻ :കള്ളം പറയുന്നോ !!!!എന്റെ മുഖത്ത് നോക്കി വീണ്ടും കള്ളം പറയുന്നോ. നീ വാനിൽ ആണ് കയറി പോയതെന്ന് നിന്റെ സ്കൂളിൽ പഠിക്കുന്ന ഒരു കുട്ടി ആണ് എന്നോട് പറഞ്ഞത്.
അഞ്‌ജലി :ആഹ്ഹ്ഹ് ഇനി എന്നെ തല്ലല്ലേ പ്ലീസ്.
മൃദുല :എവിടെ പോയെന്നാ അമ്മേ പറയണേ.
വൈശാഖൻ :പറയെടി.
അഞ്‌ജലി :അത് ടൗണിലേക്ക് പോകുവാൻ പോയപ്പോൾ മാലതി ടീച്ചറുടെ ഒരു ഫ്രണ്ട് ആയിരുന്നു അത്. വേഗം അങ്ങ് ചെല്ലാമല്ലോ എന്ന് കരുതി.
വൈശാഖൻ :കരുതി,, എന്നിട്ട് നീ കയറി അങ്ങ് പോയി അല്ലെ. നന്നായി അവൻ ആരാണ് എന്താണ് എന്ന് വല്ലതും അറിയുമോ. ഈ നാട്ടിലെ തന്നെ ഒരു നമ്പർ ഒൺ ക്രിമിനൽ. നിനക്ക് അവന്റെ കൂടെആണോ പോകാൻ കിട്ടിയുള്ളൂ.
അഞ്‌ജലി :എനിക്ക് എങ്ങനെ അറിയാം അയാൾ ക്രിമിനൽ ആണോ എന്ന്.
വൈശാഖൻ :അപ്പോൾ നിന്റെ കൂട്ട് കാരി ടീച്ചർക്ക് കാര്യം ഒക്കെ അറിയാമായിരുന്നു എന്നിട്ടും അവരോട് ഞാൻ ചോദിച്ചപ്പോൾ അവർക്ക് ഒന്നും അറിയില്ല.
അഞ്‌ജലി :അത് എനിക്ക് എങ്ങനെ അറിയാം അവരൊന്നും മിണ്ടാത്തത് എന്ത് കൊണ്ട് ആണെന്ന്.
വൈശാഖൻ :എടി നിനക്ക് ഒക്കെ അറിയാം എന്നിട്ടും മിണ്ടാതെ ഇരിക്കുവാന്. അല്ല എന്നിട്ട് ഇന്റർവ്യൂ എന്തായി?? നിന്റെ സംഗീത മേടം നിനക്ക് ജോലി റെഡി ആക്കി തന്നോ??
അഞ്‌ജലി :ഉം
വൈശാഖൻ :ഓഹ്ഹ് അപ്പോൾ എല്ലാം കഴിഞ്ഞല്ലോ ഇനി എന്ത് വേണം. എടി നിനക്ക് അറിയോ dr പഠനം മാത്രമേ ഉള്ളു ഈ സംഗീത എന്ന സ്ത്രീയിൽ. അവൾ ഒരു നമ്പർ വൺ ഫ്രോഡ് ആണ്.