സിന്ദൂരരേഖ 14 [അജിത് കൃഷ്ണ]

Posted by

എന്നിരുന്നാലും എപ്പോഴാണ് അയാൾക്ക് ഒരു തിരിച്ചു വരവ് ഉണ്ടാവുക എന്ന് പറയാൻ കഴിയില്ല. അത് ആണ് അഞ്‌ജലിയും ഭയക്കുന്നത് അങ്ങനെ ആണെങ്കിൽ താൻ എവിടെ പോയി ആരെ കണ്ടു എന്നെല്ലാം ഇതിനകം അദ്ദേഹം അന്വേഷിച്ചു കാണണം. അഞ്‌ജലി കിടക്കുമ്പോൾ മനസ്സിൽ പറയുവാനുള്ള കള്ളങ്ങളുടെ ഒരു പറുദീസ കെട്ടുക ആയിരുന്നു. കട്ടിലിൽ മലർന്ന് കിടന്നു താലിയിൽ പിടിച്ചു അത് ചൂണ്ട് വിരലിൽ ചുറ്റി മുകളിലേക്ക് നോക്കി കിടന്നു. എന്തായാലും ഇനി ഇന്റർവ്യൂ കാര്യം തന്നെ പറയാം അതാണ് ഇപ്പോൾ സേഫ് ആയിട്ടുള്ള ഒരെ ഒരു മാർഗം.

സ്റ്റേഷനിൽ വൈശാഖന്റെ ഫോൺ ബെൽ അടിക്കാൻ തുടങ്ങി. അയാൾ മെല്ലെ കാൾ അറ്റൻഡ് ചെയ്തു.

വൈശാഖൻ :ഹലോ ആ പറഞ്ഞു കൊള്ളൂ എന്തായി.?

ഉദ്യോഗസ്ഥൻ :സാർ നമ്പർ ട്രേസ് ചെയ്തു ഇപ്പോൾ അത് മിഥുലപുരി ആണ് ലൊക്കേഷൻ കാണിക്കുന്നത്.

വൈശാഖൻ :ഓഹ് മിഥിലാപുരി ഏത് ഭാഗത്ത്‌ ആയി വരും.

ഉദ്യോഗസ്ഥൻ :നഞ്ചൻകോട്ട.

ഓഹ് അപ്പോൾ ആള് തിരിച്ചു വന്നോ. വൈശാഖൻ മനസ്സിൽ ചിന്തിച്ചു. അപ്പോൾ ഇത് അവൾ എവിടേക്ക് ആണ് പോയത്.

ഉദ്യോഗസ്ഥൻ :ഹലോ സാർ കേൾക്കുന്നുണ്ടോ?? ഹലോ

വൈശാഖൻ :അഹ് സോറി സോറി ഞാൻ കേൾക്കുന്നുണ്ട്. ഞാൻ കാൾ അറ്റന്റ് ചെയ്തപ്പോൾ തന്നെ കൈയിൽ ഒരു കേസ് ഫയൽ ഉണ്ടായിരുന്നു അതൊന്നു ചികഞ്ഞു കൊണ്ട് ആണ് നോക്കിയത്. അതാണ് പെട്ടന്ന് ആം സോറി.

ഉദ്യോഗസ്ഥൻ :ഇട്സ് ഓക്കെ സാർ.

വൈശാഖൻ :താങ്ക് യൂ.

ഉദ്യോഗസ്ഥൻ :യൂവർ വെൽക്കം.

അയാൾ കാൾ കട്ട്‌ ചെയ്തു. ഫോൺ കട്ട്‌ ചെയുമ്പോളും കോൺസ്റ്റബിൾ ബിജു പറയും പോലെ വല്ലതും എന്തെങ്കിലും സംഭവിച്ചു പോയോ എന്നൊരു ഭയം അയാളിൽ നിറഞ്ഞു നിന്നു. കുറെ കാലമായി താനും അഞ്‌ജലിയും തമ്മിൽ ചെറിയ തർക്കം ഉണ്ടായിരുന്നു എങ്കിലും അവൾ ഒരിക്കലും തന്നെ ഉപേക്ഷിച്ചു അങ്ങനെ ഒന്നും ചിന്തിക്കുക ഇല്ലെന്ന് അയാൾക്ക്‌ എന്തോ ഉള്ളിൽ പറയും പോലെ തോന്നി. എന്നിരുന്നാലും സ്കൂളിൽ കുട്ടി പറഞ്ഞ കാര്യങ്ങൾ അയാളുടെ മനസ്സ് നന്നായി ഉലച്ചു. ടീച്ചർമാർ മൗനം പാലിക്കുന്നതും എല്ലാം കൂട്ടി ചേർത്ത് വായിക്കുമ്പോൾ എവിടെയൊക്കെയോ എന്തോ പിഴവ് പറ്റിയ പോലെ അയാൾക്ക്‌ തോന്നി. അയാൾ ആ കസേരയിൽ ഇരുന്നു കുറേ നേരം ചിന്തിച്ചു ഇതൊരു കേസ് വിചാരണ പോലെ എടുക്കാൻ കഴിയില്ല സ്വന്തം ജീവിതം കൂടി ആയത് കൊണ്ട് എല്ലാം ചിന്തിച്ചു വേണം.കാരണം ഭാര്യയെ സംശയിച്ചു ചിലപ്പോൾ താൻ പിന്തുടരുന്നത് തെറ്റായി രീതിയിൽ ആണെങ്കിൽ അഞ്‌ജലി അത് ഒരിക്കലും മാപ്പ് ആക്കുകയും ഇല്ല.അയാൾ എന്തോ ചിന്തിച്ചു എന്നപോലെ ജീപ്പിന്റെ കീ എടുത്തു ജീപ്പ് സ്റ്റാർട്ട്‌ ആക്കി വീട്ടിലേക്ക്‌ പോയി. അബ്‌ദുള്ളയും മറ്റ് എല്ലാ പോലീസ്കാരും അത് വെറുതെ അങ്ങനെ നോക്കി നിന്ന് കണ്ടു. അബ്‌ദുള്ള വൈഷകനോട് കാര്യം തിരക്കിയപ്പോൾ അത് എന്താണ് എന്ന് പോലും വൈശാഖൻ ശ്രദ്ധിക്കുക പോലും ചെയ്തില്ല. അയാളുടെ മനസ്സ് മുഴുവൻ വീട്ടിൽ ആയിരുന്നു.ജീപ്പ്‌

Leave a Reply

Your email address will not be published. Required fields are marked *