ദിവ്യ :അല്ലങ്കിൽ ടീച്ചർ വരില്ലല്ലോ.
അഞ്ജലി :ഉം നല്ല ബുദ്ധി ആയിപ്പോയി.
(ദിവ്യ ചിരിച്ചു കൊണ്ട് ചെന്ന് കതക് തുറന്നു. പിന്നെ ചായ കുടിച്ചിട്ട് സൊറ പറഞ്ഞു കുറച്ചു നേരം ഇരുന്നു അത് കഴിഞ്ഞ്. അഞ്ജലി ഇറങ്ങാൻ ഒരുങ്ങി )
അഞ്ജലി :ടീച്ചർ ഹസ്ബൻഡ് ഇവിടെ ഇല്ലേ.
ദിവ്യ :ഇല്ല ടീച്ചർ, ഖത്തറിൽ ആണ്.
അഞ്ജലി :കുട്ടികൾ ഒന്നും ആയില്ല അല്ലെ.
ദിവ്യ :ഇല്ല ഇപ്പോഴേ വേണ്ടാന്നു വെച്ചു സമയം ഉണ്ടല്ലോ ഇനിയും.
അഞ്ജലി :ടീച്ചറിനു ഇപ്പൊ പരിഭവം ഒക്കെ കഴിഞ്ഞല്ലോ ഇനി എനിക്ക് പോകാമല്ലോ.
ദിവ്യ :(ഒന്ന് ചിരിച്ചു )ടീച്ചർ നാളെ വരുമ്പോൾ ഇവിടെ ഇറങ്ങി എന്നെയും വിളിക്കാമെങ്കിൽ ഞാനും വരാം
അഞ്ജലി :മരക്കണ്ടിരുന്നാൽ വിളിക്കാം ടീച്ചർ.
ദിവ്യ :ടീച്ചറിന് ഇത്രയും മറവിയോ.
അഞ്ജലി :പിന്നെ രാവിലെ ഒരു കൂട്ടം പണി ഉണ്ട്. അതെല്ലാം ഒതുക്കി വേണ്ടേ ടീച്ചർ ജോലിക്ക് വരാൻ.
ദിവ്യ :അയ്യോ ഇവിടെ വേറെ ആരും ഇല്ലാത്തതുകൊണ്ട് ഞാൻ അത് ഓർത്തില്ല.
അഞ്ജലി :സമയം ഇല്ല ടീച്ചർ മോൾ എത്തും മുൻപേ എത്തണം. വീടിന്റെ കീ എന്റെ കൈയിൽ ആണ്.
ദിവ്യ :എങ്കിൽ അങ്ങനെ ആവട്ടെ. ഞാൻ കൊണ്ട് വിടണോ കാർ കിടപ്പുണ്ട്. സ്കൂൾ അടുത്ത് ആയത് കൊണ്ടാണ് ഞാൻ ഇത് എടുത്ത് കൊണ്ട് വരാത്തത്. പിന്നെ നടക്കുന്നതിന്റെ സുഖം ഒന്നും വേറെ അല്ലെ.
അഞ്ജലി :വേണ്ട ടീച്ചർ, ബസ് സ്റ്റോപ്പ് അടുത്തല്ലേ ഞാൻ ബസിൽ പൊയ്ക്കോള്ളം
ദിവ്യ :എന്നാൽ ശരി.
അഞ്ജലി :ഒക്കെ ബൈ (അഞ്ജലി പുറത്തേക്കു ഇറങ്ങി ഗേറ്റ് കഴിഞ്ഞു നടന്നു പോയി. )
അന്ന് രാത്രി അഞ്ജലി ആകെ അസ്വസ്ഥത ആയിരുന്നു. അവളുടെ മനസ്സ് മുഴുവൻ മാലതി തന്നോട് പറഞ്ഞ കാര്യങ്ങൾ ആയിരുന്നു. വൈശാഖൻ അങ്ങോട്ട് കയറി വന്നു.
വൈശാഖൻ :മോൾ എവിടെ?
അഞ്ജലി :അവൾ കഴിച്ചിട്ട് കിടന്നു.
വൈശാഖൻ :ഇത്ര നേരത്തെയോ?
അഞ്ജലി :ഹലോ സമയം 11 ആയി.
വൈശാഖൻ :ഓഹ് അത്രേം ആയോ.
അഞ്ജലി :എന്ത് പറ്റി ഇവിടെ എങ്ങും അല്ലെ.