അൽപ നേരം കഴിഞ്ഞിട്ട് ചിത്രയുടെ വീട്ടിലേക്ക് നടന്നു
“ദേ ഹേമേ പറയുന്ന കൊണ്ട് ഒന്നും തോന്നരുത് ഇവിടെ ഞങ്ങൾ രണ്ട് പെണ്ണുങ്ങൾ ഉള്ളതാ ഹേമ ഇവിടെ കേറി വന്നാൽ ഞങ്ങൾക്ക് കൂടെ ചീത്തപ്പേരു ആകും അത് കൊണ്ട് ഇങ്ങോട്ട് ഇനി വരരുത് ”
എന്നായിരുന്നു മാലതിയുടെ പ്രതികരണം
ചിത്ര ഒന്നും പറയാനാവാതെ അവിടെ ഉണ്ടായിരുന്നു
ഹേമ തിരികെ വന്നു മുറ്റത്ത് കാത്ത് നിന്നു ചന്ദ്രൻ അവൾക്ക് വേണ്ടി വാതില് തുറക്കും എന്ന പ്രതീക്ഷയിൽ
പക്ഷെ അത് ഉണ്ടായില്ല കുറെ കഴിഞ്ഞപ്പോ ഒട്ടും പ്രതീക്ഷിക്കാതെ ഇടിവെട്ടി ഒരു മഴ
മുറ്റത്ത് നിന്ന ഹേമ നനഞു കുളിച്ചു
സിറ്റൗട്ടിലേക്ക് കേറാൻ അവൾക്ക് ധൈര്യം ഇല്ലായിരുന്നു
പെരും മഴയിൽ നനഞ്ഞു കുളിച്ചു അവള് അവിടെ തന്നെ നിന്നു
പെട്ടന്ന് കയ്യിൽ ഒരു പിടുത്തം
ഹേമ തിരിഞ്ഞു നോക്കുമ്പോ വനജ
“നിന്ന് മഴ നനയാണ്ട് ഇങ്ങോട്ട് വാടീ…. അയാള് കുറച്ചു കഴിയുമ്പോ നിന്നെ വിളിക്കും അപ്പൊ പോകാം ”
വനജയുടെ പെരുമാറ്റത്തിൽ അപ്പൊ കുറച്ചു മയം ഒക്കെ തോന്നി
ഹേമ വേറെ വഴി ഇല്ലാതെ വനജയോടൊപ്പം ആ കുടിലിലേക്ക് പോയി
വനജ അടുപ്പിൽ എന്തോ വെക്കുന്നുണ്ട്
ഹേമ ആ തറയിൽ ഇരുന്നു
“ഇനി പനി പിടിച്ചു ചാവണ്ടാ..”
എന്ന് പറഞ്ഞു ഒരു തോർതെടുത്തു ഇട്ടുകൊടുത്തു