ഇനി അമ്മയെ പറ്റി പറയാണെങ്കിൽ അമ്മയും ഒരു പേര് കേട്ട നായർ തറവാട്ടിൽ ജനിച്ച ആൾ ആണ്. അമ്മയുടെ അച്ഛനും അച്ഛന്റെ അച്ഛനും പങ്ക് കച്ചവടക്കാരും അടുത്ത സുഹൃത്തുക്കളും ആയിരുന്നു. അങ്ങനെ ആണ് അച്ഛൻ അമ്മയെ കല്യാണം കഴിക്കുന്നത്.അമ്മയും അച്ഛനും തമ്മിൽ പത്തു വയസ് വത്യാസം ഉണ്ട്.അമ്മക്ക് ഇപ്പോൾ 42 വയസും അച്ഛന് 52 ആണ്.അച്ഛൻ പത്താം ക്ലാസ്സ് വരെയേ പഠിച്ചടുള്ളു.
അച്ഛന് താല്പര്യം ബിസിനസ്സിൽ ആയിരുന്നു. എന്നാൽ അമ്മ നല്ല പോലെ പഠിക്കും ആയിരുന്നു. അമ്മ ബികോം കഴിഞ്ഞ് പിജി ചെയ്യാൻ നിക്കുമ്പോ ആയിരുന്നു അവരുടെ കല്യാണം. അമ്മക്ക് അത്ര താല്പര്യം ഇല്ലായിരുന്നു, എന്നാൽ തന്റെ അച്ഛന്റെ വാക്കിന് മുകളിൽ പറയാൻ പേടി ആയോണ്ട് സമ്മതിച്ചു. എന്നാൽ. കല്യാണം കഴിഞ്ഞ് അച്ഛൻ അമ്മയെ പഠിക്കാൻ സമ്മതിച്ചു.
പിജി ചെയുന്നതിന്റെ ഇടയിൽ ആണ് ഞാൻ ജനിച്ചത് അതുകൊണ്ട് പഠിത്തം പാതിവഴിയിൽ മുടങ്ങി. പക്ഷെ അമ്മ വീട്ടിൽ ഇരുന്ന് കൊണ്ട് തന്നെ അമ്മയുടെ ഡിഗ്രി വച്ചു ബാങ്ക് ടെസ്റ്റ് എഴുതി ജോലി വാങ്ങി. അച്ഛന് അമ്മ ജോലിക്ക് പോകുന്നത് അത്ര താല്പര്യം ഇല്ലായിരുന്നു, എന്നാൽ അമ്മയോട് ഉള്ള ഇഷ്ടം കൊണ്ട് വിട്ടു.
എനിക്ക് മൂന്നു വയസ് ഉള്ളപ്പോൾ വരെ ഞങൾ എല്ലാവരും തറവാട്ടിൽ ആണ് താമസിച്ചത്. അതിന് ശേഷം അച്ഛൻ കുറച് നീങ്ങി ഒരു വീട് വച്ചു. ഞങ്ങളുടെ വീട് അത്യാവശ്യം വല്യ വീട് ആണ്.അമ്മ ഇപ്പോൾ ബാങ്കിൽ സീനിയർ മാനേജർ ആണ്, അമ്മക്ക് സ്വന്തം ആയി ഒരു കാർ ഉണ്ട് അതിൽ ആണ് അമ്മ ഓഫിസിൽ പോകുന്നതും വരുന്നതും.
എനിക്ക് 18 വയസ് കഴിഞ്ഞപ്പോൾ തന്നെ അച്ഛൻ ഒരു ബൈക്ക് വാങ്ങി തന്നു. അനിയന് ഡിഗ്രിക്ക് ചെന്നപ്പോ തന്നെ പുതിയ ബൈക്ക് വാങ്ങി. അവന് പണ്ടേ ഒരു വാശി കൂടുതൽ ഉള്ള സ്വഭാവം ആണ് അതുപോലെ തന്നെ ദേഷ്യവും അച്ഛൻ ആയിട്ട് മിക്കപ്പോഴും അവൻ ഉടക്ക് ആണ്. അതുകൊണ്ട് അവർ തമ്മിൽ വല്യ സംസാരം ഒന്നും ഇല്ല. അമ്മ അതും പറഞ്ഞു അവനെ കുറെ വഴക്ക് പറയും എന്നാലും അവന് അതൊന്നും കേൾക്കില്ല.