സിദ്ധാർത്ഥം 3 [ദാമോദർജി]

Posted by

“ഓ….വലിയ ജേഷ്ഠൻ വന്നിരിക്കുന്നു, ഡാ മോനെ ചിന്നുന് ഞാൻ ഉണ്ടാക്കുന്ന ഭക്ഷണം വളരെ ഇഷ്ടമാണ്, അവൾ എന്തായാലും ഞാൻ ഉണ്ടാക്കിയ ഫുഡ്‌ കഴിച്ചോളും”( എന്നും പറഞ്ഞ് എന്നെ നോക്കി കൊഞ്ഞനം കുത്തി)
“മോൻ ഇവിടെ കിടന്ന് വാചകം അടിക്കയാണ്ടേ വേഗം ടെക്സ്റ്റയിൽസിലേക്ക് ചെല്ലാൻ നോക്ക്, വെറുതെ അച്ഛന്റെ വായിൽ ഇരിക്കുന്നത് കേൾക്കാൻ നിക്കണ്ട”

“ഓ ശെരിയാ…..ഇല്ലെങ്കിൽ വെറുതെ ചൊറിയാൻ വരും”

“ഡാ…നല്ലോണം കിട്ടും ട്ടോ നിനക്ക്”(എന്നും പറഞ്ഞ് എനിക്ക് നേരെ അടിക്കാൻ പോകുന്ന പോലെ കൈയോങ്ങി)

“ശരി ദേവൂച്ചി ചായ കൊണ്ടാ…ന്നാലെ എല്ലാം ക്ലിയർ ആയി പോവു”

“ആയോ എന്റെ കൈ കൊണ്ട് ഉണ്ടാകുന്നത് മനുഷ്യന്മാർ കുടിക്കില്ലലോ, അതുകൊണ്ട് ഈ മനുഷ്യൻ ചായ ഒറ്റയ്ക്ക് ഇട്ട് കുടിച്ചോ”

അപ്പോഴാണ് ചിന്നു കോളേജിൽ പോവാൻ റെഡി ആയി താഴേക്ക് ഇറങ്ങി വന്നത്.

“ചിന്നു വാവേ ഏട്ടന് ഒരുഗ്ലാസ്സ് ചായ ഇണ്ടാക്കി താടി”

“അയ്യടാ മോനെ….എനിക്ക് ക്ലാസ്സിൽ പോവാൻ ടൈം ആയി, വേണമെങ്കിൽ ഒറ്റയ്ക്കിട്ടു കുടിച്ചോ”( ചിന്നുവിന്റെ ഈ മറുപടി കേട്ടതും ദേവൂച്ചി പൊട്ടിച്ചിരിക്കാൻ തുടങ്ങി, ഞാൻ ആണെങ്കിൽ ആകെ ചമ്മി പോയി, ചിന്നു ഒന്നും മനസ്സിലാവാതെ ഞങ്ങളെ രണ്ട് പേരുടെ മുഖത്തും നോക്കി നിന്നു)

ദേവൂച്ചി:- ചിന്നു, വേഗം ഫുഡ്‌ കഴിക്കാൻ നോക്ക്, നല്ല പത്തിരിയും മുട്ടക്കറിയും ആണ് “

ചിന്നു:- വൗ…..സൂപ്പർ

ദേവൂച്ചി:- ഹാ…ഇന്ന് പത്തിരി ഉണ്ടാക്കി കഴിഞ്ഞപ്പോൾ ലേശം കുറഞ്ഞുപോയിരുന്നു, ഭാഗ്യത്തിന് സിദ്ധു ഇന്ന് നിരാഹാരസമരം ആണുപോലും, അതോണ്ട് ഉള്ളത് മ്മക്ക് രണ്ടാൾക്കും കൂടി കഴിക്കാം”

ചിന്നു:- ഏയ്യ്….അങ്ങനെ വരാൻ വഴി ഇല്ലല്ലോ, ഈ ആർത്തി പണ്ടാരം നിരാഹാരം കിടക്കാനോ…ഹിഹി…..നടന്നത് തന്നെ…….

“ആർത്തി പണ്ടാരം നീയും നിന്റെ ഏടത്തിയമ്മയും, നിങ്ങൾ രണ്ടും കൂടി ഇരുന്ന് തിന്നോ….എനിക്കൊന്നും വേണ്ട”

Leave a Reply

Your email address will not be published. Required fields are marked *