“ഞാൻ ഇന്നി നിന്നെ ഉപദേശികാൻ ഒന്നും വരില്ല, നീ ആയി നിന്റെ പാടായി”
“ഹാ..അങ്ങനെ പറയല്ലേ….ദേവൂച്ചി എല്ലാണ്ടെ വേറെ ആരാ എന്നെ ഉപദേശികയാ…അപ്പം പെണക്കൊകെ മാറീലെ ചുന്ദരീ…….”
എന്നും പറഞ്ഞ് ഞാൻ ദേവൂച്ചിയുടെ കവിളിൽ പിടിച്ച് ചെറുതായി ഒന്ന് നുള്ളിയിട്ട് തിരിഞ്ഞ് നടന്നു. ദേവൂസിന്റെ മാസ്റ്റർപീസ് ആയ ചിരി ആ മുഖത്ത് വിടരുന്നത് ഞാൻ കണ്ടു.ഹാവു സമാധാനം ആയി, അങ്ങനെ ആ പ്രശ്ണം സോൾവ്ഡ്. ഇത്രേള്ളൂ ഇന്ടെ ദേവൂച്ചി ഒരു പഞ്ചപാവാ…..
“ആ….. ഞാൻ വന്ന കാര്യം പറയാൻ വിട്ടുപോയി.ചിന്നുന് സിനിമക്ക് പോണം പറയുന്നുണ്ട്, ദേവൂച്ചിയും വാ….മ്മക്ക് പോവാ”
“ഞാൻ ഒന്നും ഇല്യ”
“അങ്ങനെ പറഞ്ഞാൽ പറ്റൂല, ഏട്ടത്തി വരും, ഇവിടെ പ്രേത്യേകിച്ചു പണ്ണി ഒന്നും ഇല്യാലോ… അപ്പം ശെരി ആറ് മണിക്യാ ഷോ, ഒര് അഞ്ചരക്ക് റെഡി ആയി നിന്നോ”
അത്രയും പറഞ്ഞ് ഞാൻ ദേവൂച്ചിയുടെ റൂമിൽ നിന്നും ഇറങ്ങി എന്റെ റൂമിൽ പോയി ഫോണിൽ കളിച്ചിരുന്നു.ഒരു അഞ്ചുമണി ആയപ്പോൾ അലാറം വെച്ചപോലെ അമ്മയുടെ വിളി വന്നു, ചായ കുടിക്യാൻ.അമ്മയുടെ സ്പെഷ്യൽ ചായയും ഉന്നക്കായയും കഴിച്ചോണ്ടിരിക്കുബോൾ അതാ ചിന്നൂസ് അണിഞ്ഞൊരുങ്ങി സുന്ദരിയായി കോണിപ്പടികൾ ഇറങ്ങി വരുന്നു.
“ശ്യോ…ഏട്ടൻ ഇതുവരെ ഡ്രസ്സ് മാറ്റിലെ….വേഗം പോയില്ലെങ്കിൽ ടിക്കറ്റ് കിട്ടില്ല”
“ഹാ…ഒന്നടങ്ങു പെണ്ണെ…..നിന്റെ ആ ഊള ചെങ്ങായിന്ടെ പടം അല്ലെ….തീയറ്റർന്ടെ പുറത്ത് കൂടി പോവുന്ന ആൾക്കാരെ പിടിച്ച് ഫ്രീ ആയി സിനിമ കാണിക്കിൻഡ് നാ ഞാൻ കേട്ടത്.ഒരീച്ച കുട്ടി പോലും ഉണ്ടാവില്ല തീയേറ്ററിലെ”
“ഡയലോഗ് നിർത്തീട് പോയി ഡ്രസ്സ് മാറ്റി വാടാ ഏട്ടാ”
“ദേവൂച്ചി വരുന്നില്ലേ”
“ഓ ഇണ്ട്, ഡ്രസ്സ് മാറ്റാൻ പോയതാ”
അങ്ങനെ ഞാൻ പോയി ഷർട്ടും ജീൻസും ഇട്ട് വരുമ്പോഴേക്കും രണ്ട് സുന്ദരി കോതകളും ഒരുങ്ങി പുറത്ത് നില്പുണ്ടായിരുന്നു.അങ്ങനെ ഞങ്ങൾ മൂന്ന് പേരും കൂടി പോയി പടം കണ്ട് തിരിച്ചു വരുന്ന വഴി ഒന്ന് ബീച്ചിലും ചുറ്റി വീട്ടിൽ എത്തിയപ്പോൾ അച്ഛനും അമ്മയും കോലായിൽ ഇരുന്നു ശൃംഗരിക്കുന്നുണ്ടായിരുന്നു.
ചിന്നുവും ദേവൂച്ചിയും കാറിൽ നിന്നും ഇറങ്ങി അവരുടെ കൂടെ പോയിരുന്നു.ഞാൻ മേലെ ഇറങ്ങി അവരുടെ എടുത്ത് ചെന്നു
“സിദ്ധു നീ നാളെ പോയി ടെക്സ്റ്റയിൽസിൽ
ഇരിക്യണം”(അച്ഛൻ ആണ് അത് പറഞ്ഞത്)
“അത്…പിന്നെ…അച്ഛാ….നാളെ…..”
“നാളെ ഒന്നും ഇല്ലാ…നീ ഷോപ്പിൽ പോയി ഇരികയും”(അച്ഛൻ ഒരല്പം സ്വരം ഉയർത്തി പറഞ്ഞു, ഇന്നി നോ രക്ഷാ)