സിദ്ധാർത്ഥം 2 [ദാമോദർജി]

Posted by

“ഹായ് ഏട്ടൻ വന്നോ….ഞാൻ അറിഞ്ഞില്ല. ഏട്ടൻ ഭക്ഷണം കഴിച്ചോ”

“ആയോ…..എന്തോര് ഒലിപ്പീരു….എന്താടി കാര്യം”

“അത് പിന്നെ ഏട്ടാ…സിനിമാ….”

“ഓ അതാണോ…ശെരി ആറുമണിക്ക് ഷോ ഇല്യേ അതിന്ന് പോവാ”

“ഉഫ്…എന്റെ പൊന്നെട്ടൻ”(എന്നും പറഞ്ഞ് അവൾ എന്റെ കവിളിൽ ഒരുമ്മ തന്നു)

“മ്മടെ ദേവൂസ് എവടെ…ഇന്ന് കണ്ടില്ലലോ”

“അത് കുറച്ച് നേർതെ ഓടി പോയി റൂമിൽ കെറി വാതിലടച്ചിട്ടുണ്ട്”

“ഞാൻ ഒന്ന് പോയി വിളിച്ച് നോക്കട്ടെ…ദേവൂച്ചിനെയും കൂട്ടാ സിനിമക്ക്”

“ഹാ ചെല്ല്….”(എന്നും പറഞ്ഞ് അവൾ വീണ്ടും ടീവിയിൽ ശ്രെദ്ധിക്കാൻ തുടങ്ങി)

ഞാൻ പോയി ദേവൂച്ചിയുടെ റൂമിന്റെ വാതിൽ മുട്ടികൊണ്ടിരുന്നു, മുട്ടുവിൻ തുറക്കപ്പെടും എന്ന് പറയുന്നത് ശെരിയാണ്, അൽപനേരം മുട്ടിയപ്പോൾ ദേവൂച്ചി വന്ന് വാതിൽ തുറന്നു. എന്നെ കണ്ടതും തിരിച്ചുപോയി കട്ടിലിൽ കെറി ഇരുന്നു.ഞാൻ വാതിലും ചാരിയിട്ട് ദേവൂച്ചിയുടെ എടുത്ത് കട്ടിലിൽ പോയി ഇരുന്നു.

“ദേവൂസ് നല്ല ദേഷ്യത്തിലാണെലോ….എന്ത് പറ്റി വല്ല കടനലും കുത്തിയോ മുഖത്..മുഖമാകെ വീർത്തിരിക്കുന്നു”

നോ റെസ്പോൺസ് ഞാൻ പറഞ്ഞതൊന്നും കേൾക്കാത്ത പോലെ ദേവൂച്ചി ഫോണും നോക്കി ഇരിക്കയാണ്.

“ഇങ്ങനെ ജാഡ ഇട്ട് ഇരിക്കയുമ്പോൾ ദേവൂച്ചിയെ കാണാൻ ഒരുഭംഗിയും ഇലാടോ…ചിരിയാണ് സാറേ ദേവൂച്ചിയുടെ മെയിൻ”(ഹോ…ഒരുകുലുക്കവും ഇല്ലാ…ഇന്നി ട്രാക്ക് മാറ്റി പിടിച്ചില്ലേൽ പണ്ണി പാളും)

“ദേവൂച്ചി എന്തെങ്കിലും ഒന്ന് പറാ….പ്ലീസ് ഇങ്ങനെ മിണ്ടാതെ ഇരിക്കല്ലേ…ൻടെ പൊന്ന് ഏടത്തിയലേ”
ഫോണിൽ നിന്നും കണ്ണെടുത് എന്നെ ഒര് നിമിഷം തുറിച്ചുനോക്കിയിട്ട് പുള്ളിക്കാരി വീണ്ടും ഫോണിലേക് മുഖം പൂഴ്ത്തി. ഒരക്ഷരം മിണ്ടിയതുമില്ല.

“ദേവൂച്ചി ഇങ്ങനെ പിണങ്ങി ഇരുന്നാൽ ഇന്കി സഹിക്യാൻ പറ്റൂലാ…പ്ലീസ് ദേവൂച്ചി സോറി….. അറ്റ്ലീസ്റ്റ് എന്നെ ഒന്ന് ചീത്ത പറാ…ഇല്ലെങ്കിൽ ഒന്ന് തല്ലിക്കൊ…എന്നിട്ടു എന്നോട് ഒന്ന് മിണ്ട് ദേവൂട്ടി”

“നിന്നെ ചീത്ത പറയാനും തല്ലാനും ഒക്കെ നിന്റെ അച്ഛനും അമ്മയും പെങ്ങളും ഒക്കെ ഇല്യേ ഇവിടെ, ഞാൻ നിന്റെ ആരാ”

“ഹാവു…..മൗനവൃദ്ധം അവസാനിപ്പിച്ചലോ അതെന്നെ വല്യ കാര്യം.പിന്നെ ദേവൂച്ചി എന്റെ ആരാന്നോ..എന്റെ എല്ലാമെല്ലാമായ ഏട്ടത്തിയമ്മ. പിന്നെ ഞാൻ ഇന്നലെ പറഞ്ഞതൊക്കെ അങ്ങ് മറന്നുകള, ഇന്നലെ ആ ഒരു മൂഡിൽ പറ്റി പോയതാ”

“ഏതൊരു മൂഡിൽ”

“ദേവൂച്ചി…..അത് പിന്നെ……..”

Leave a Reply

Your email address will not be published. Required fields are marked *