“എന്തൊറക്കാട ചെക്കാ ഇത്, സമയം ഉച്ചയാവാറായി.പോയി പല്ല് തേച്ചിട്ട് രാവിലത്തെ പുട്ടും കറിയും കഴിക്കാൻ നോക്ക്”
“എല്ലാ എന്റെ പൊന്നുമോൻ ഇന്നലെ എപ്പഴാ വന്നേ”
“അത് ഞാൻ ഇന്നലെ എന്റെ ഒരു ഫ്രണ്ടിന്റെ കല്യാണം ആയിരുന്നു, അവിടെ കുറച്ച് സഹായിച്ചു സമയം വൈകിപ്പോയി”
അതും പറഞ്ഞു താഴേക്കിറങ്ങാൻ നേരം മുകളിൽ കോണി കയറി എത്തുന്ന ഹാളിൽ ചിന്നു ടീവി കണ്ടിരിക്കുന്നത് കണ്ടു.
“ഡി…നിനക്ക് ക്ലാസ്സിൽ ഒന്നും പോവണ്ടേ”
“ഞായറാഴ്ചകൾ പൊതുവെ എല്ലാർക്കും ഹോളിഡേ ആണ്.അതെങ്ങനാ ചേട്ടന് എല്ലാ ദിവസവും ഹോളിഡേ ആണെലോ ലേ”(അവൾ നൈസ് ആയി എനിക്കിട്ടൊന്നു കൊട്ടി)
“ഓ….ഇന്നലെ രാത്രി ഞാൻ നിന്റെ ഫോണിലേക് വിളിച്ചപ്പോൾ സ്വിച്ച് ഓഫ് ആയിരുന്നലോ”
“അത് ഞാൻ ചേട്ടൻ വിളിക്കുന്നു അറിയുന്നോണ്ട് സ്വിച്ച് ഓഫ് ആക്കി ഇട്ടതാ.അച്ഛനോ അമ്മയോ വന്നു വാതിൽ തുറക്കൂന്നാ ഞാൻ പ്രേതിക്ഷിച്ചേ, പക്ഷെ ദേവൂച്ചി എല്ലാ പ്ലാനും കൊള്ളാക്കി…ഹാ അടുത്ത പ്രാവിശ്യം മിസ്സ് ആവൂല മോനെ……”
“എടി മഹാപാഭി…….ഞാൻ എന്ത് തെറ്റാടി നിന്നോട് ചെയ്തേ”
“ഇന്നലെ എന്നെ സിനിമക്ക് കൊണ്ടോവാ പറഞ്ഞത് ഓർമ ഇണ്ടോ. ഞാൻ ഇവിടെ അമ്മേന്റെ എടുത്തും ദേവൂച്ചിന്റെടുത്തും വെറുതെ കൊറേ വീമ്പിളക്കി.ഞാൻ ആകെ ചമ്മി നാറി. വിളിച്ചിട്ടാണെങ്കിൽ ഫോണും എടുത്തില്ല.അപ്പം വിചാരിച്ചതാ ചേട്ടന് ഒര് പണ്ണി തരണംന്”
“എടി കാന്താരി…സിനിമക്ക് ഇന്നും പൊയ്ക്കൂടേ, സിനിമ എങ്ങോട്ടും ഓടി പോവോനും ഇല്യ.അതിന് നീ ഇങ്ങനത്തെ പണ്ണി ഒന്നും ചെയ്യാൻ നിക്കരുത്”(അവളുടെ ചെവിക്ക് പിടിച്ച് തിരിച് കൊണ്ട് ഞാൻ പറഞ്ഞു)
“നാ ഇന്ന് കൊണ്ടുപോയാൽ മതി…അങ്ങനെ ആണെങ്കിൽ നാളെ തൊട്ട് വാതിൽ തുറന്ന് തേരാ”(എന്നും പറഞ്ഞ് എന്റെ പുറത്തിട്ടടിച്ചിട്ട് അവൾ ഓടി റൂമിൽ കെറി വാതിൽ അടച്ചു)
ഞാൻ ടീവി ഓഫ് ചെയ്ത് താഴേക്ക് ചെല്ലുമ്പോൾ അമ്മയുണ്ട് അടുക്കളത്തിൽ പണ്ണി എടുക്കുന്നു.ഞാൻ അമ്മയുടെ പിന്നിലൂടെ പോയി കെട്ടിപിടിച്ചു.
“ഹാ….പോയി പല്ല് തെക്ക് ചെക്കാ”