“നീ എവിടായിരുന്നു ഇതുവരെ…സമയം എത്രെ ആയിന്നു അറിയോ”
“അത് പിന്നെ…എന്റെ ഒരു ഫ്രണ്ടിന്റെ കല്യാണം ആയിരുന്നു”( നാവ് കുഴയാതിരിക്കാൻ ശ്രേധിച്ചുകൊണ്ടു ഞാൻ പറഞ്ഞൊപ്പിച്ചു)
“സിദ്ധു നീ കള്ള് കുടിച്ചിട്ടുണ്ടോ”
“ഏയ്യ് ഇല്യാ”
“കള്ളം പറയണ്ട സിദ്ധു നല്ല നാറ്റം ഉണ്ട്”
ഞാൻ അതിന് മറുപടി കൊടുക്കാതെ തിരിഞ്ഞ് നടക്കാൻ ശ്രെമിച്ചപ്പോൾ ദേവൂച്ചി വീണ്ടും എന്റെ കൈക്ക് കെറി പിടിച്ചുനിർത്തി
“എന്തിനാ സിദ്ധു നീ ഇങ്ങനെ കുടിച്ച് സ്വയം നശിക്കണേ.ഞാൻ കുറച്ച് ദിവസമായി കാണുനുണ്ട് നിന്റെ ഈ വൈകിയുള്ള വരലും ചീത്ത കൂട്ടുകെട്ടും. അച്ഛനും അമ്മയും നിന്നെ ഈ കൊലത്തിൽ കണ്ടാൽ എന്ത് മാത്രം വിഷമിക്കും”
“ഉഫ്….പണ്ടാരം പുറത്ത് തന്നെ കിടന്നാൽ മതിയായിരുന്നു.ശല്യം”(ഏടത്തി പറഞ്ഞതൊന്നും ഇഷ്ടപെടാത്ത ടോണിൽ പറഞ്ഞു)
“എന്താ നിന്റെ പ്രശ്ണം..എന്താണെങ്കിലും നിനക്ക് ഞങ്ങളോട് പറഞ്ഞൂടെ.എന്താണെ…(ദേവൂച്ചിയെ മുഴുമിക്കാൻ സമ്മതിക്കാതെ ഞാൻ ഇടയിൽ കേറി)
“മതി….എന്നെ ഉപദേശിച്ചു നന്നാകാൻ ഉള്ള ജോലിയൊന്നും ഇവിടെ ആരും ദേവൂച്ചിയെ ഏല്പിച്ചിട്ടില്ല.പിന്നെ എന്റെ കാര്യം നോക്കാൻ എന്റെ അച്ഛനും അമ്മയും പെങ്ങളും ഒകെ ഇണ്ടിവിടെ.ഇയാൾ എന്നെ കെറി ഭരിക്കയാൻ വരണ്ട”(ഇത്രയും ദേഷ്യത്തോടെ ഉറഞ്ഞുതുള്ളി കൊണ്ട് പറഞ്ഞിട്ട് ഞാൻ എന്റെ റൂമിലേക് പോയി).റൂം ലോക്ക് ചെയ്ത് ഞാൻ വന്ന് ബെഡിൽ കമിഴ്ന്നു കിടന്നു.
ഉഫ്….പണ്ടാരടങ്ങാൻ കെടന്നിട്ട് ഉറങ്ങാൻ പറ്റണ്ടേ.ആ നശിച്ചവൾ എന്നെ തേച്ചിട്ട് പോയത് കൊണ്ടൊന്നുമല്ല, പാവം ദേവൂച്ചിയോടു ചൂടായതിൽ എനിക്ക് നല്ല വിഷമം ഉണ്ട്.ഞാൻ അങ്ങനെ ഒക്കെ പറഞ്ഞപ്പോൾ ദേവൂച്ചിയുടെ കണ്ണ് നിറഞ്ഞത് ഞാൻ കണ്ടു.ഒന്നും വേണ്ടായിരുന്നു, മൈൻഡ് മൊത്തത്തിൽ ഡിസ്റ്റർബ്ഡ് ആയിരുന്നു, പിന്നെ രാവിലെ മുതലുള്ള മധ്യ സേവയുടെ ലഹരിയും, ഇതിനിടയിൽ ദേവൂച്ചി കെറി ഉപദേശിക്കാൻ വന്നപ്പോൾ പെട്ടന്ന് ദേഷ്യം വന്നു, ആ ദേഷ്യത്തിൽ പറഞ്ഞ് പോയതാ.എന്തായാലും നാളെ രാവിലെ തന്നെ ദേവൂച്ചിയോട് സോറി പറയണം. ഒരുവിധം എല്ലാ കള്ളുകുടിയൻമാരെയും പോല്ലേ അടിച്ചത് ലേശം കൂടി പോയപ്പോൾ ഞാനും നാളെ മുതൽ കള്ളുകുടിക്കില്ല എന്ന് മനസ്സിൽ ഉറപ്പിച്ചു.