സിദ്ധാർത്ഥം 2
Sidhartham Part 2 | Author : Damodarji | Previous Part
ആദ്യമേ കഴിഞ്ഞ ഭാഗം വായിച്ച് അഭിപ്രായം അറിയിച്ചവർക് നന്ദി പറയുന്നു.തുടർന്നും ഈ സപ്പോർട്ട് ഞാൻ പ്രേതിക്ഷിക്കുന്നു.ആദ്യ കഥയാണ്, തെറ്റുകൾ നിങ്ങൾ പറഞ്ഞുതന്നാൽ തീർച്ചയായും തിരുത്താൻ ശ്രേമിക്കും.ഈ ഭാഗം ഒരല്പം ചെറുതായോ എന്നൊരു സംശയം ഉണ്ട്, ഇതിവിടെ വെച്ച് നിർത്തിയില്ലെങ്കിൽ ബോർ ആയി പോകും എന്ന് തോന്നിയത് കൊണ്ടാണ് അങ്ങനെ ചെയ്തത്. നിങ്ങൾ സ്നേഹം ലൈക് ആയും കമന്റ് ആയും അറിയിച്ചാലെ വീണ്ടും എഴുതാനുള്ള ഊർജം ലഭിക്കു.അപ്പോൾ ഈ ഭാഗവും ഇഷ്ടപെടും എന്ന പ്രേതിക്ഷയിൽ തുടങ്ങുന്നു.
പീറ്റർ വണ്ടി എന്റെ വീടിന്റെ ഗേറ്റിനു വെളിയിൽ നിർത്തി.സമയം പാതിരാത്രി ആയിട്ടുണ്ട്, പിന്നെ തുറന്ന് തെരാൻ ചിന്നു ഉള്ളത് കൊണ്ട് സീൻ ഇല്യാ.ഇവള് കല്യാണം കഴിച്ച് പോയാൽ ഞാൻ എന്ത് ചെയ്യും.ആഹ് ഒകെ വരുന്നിടത് വച്ചു കാണാം.പീറ്ററിനോട് യാത്ര പറഞ്ഞ് ഞാൻ വീടിന്റെ മുൻവാതിൽ ലക്ഷ്യമാക്കി നടന്നു.പണ്ടാരം കുപ്പിയിൽ ബാക്കി ഉണ്ടായിരുന്നത് എടുത്തു ഡ്രൈ കമത്തെണ്ടായിരുന്നു, അത് ശെരിക്കും തലക് പിടിച്ചിട്ടുണ്ട്. എങ്ങനെയോ പോയി ചാരുപടിയിൽ ഇരുന്നത് ഓർമയുണ്ട്, ആ ഇരുത്തം കുറച്ച് നേരം നീണ്ടു. പെട്ടന്ന് ബോധം വന്നത് പോലെ ഞാൻ ഫോൺ എടുത്ത് ചിന്നുവിന്റെ നമ്പർ ഡയൽ ചെയ്തു, ഈശ്വരാ പെട്ടോ….ചിന്നുവിന്റെ ഫോൺ സ്വിച്ച് ഓഫ് ആണ്, സഹോദര സ്നേഹം ഇല്ലാത്ത തെണ്ടി രാത്രി കിടക്കുമ്പോൾ ഫോൺ ചാർജ് ആക്കി ഇട്ടൂടെ, രാത്രി ഈ പാവം ചേട്ടൻ വിളികയുമെന്നു ഓർതൂടെ. കാളിങ് ബെൽ അടിച്ചാൽ താഴത്തെ റൂമിൽ കിടക്കുന്ന അച്ഛനോ അമ്മയോ വന്ന് വാതിൽ തുറക്കും അവർ എന്നെ ഈ അവസ്ഥയിൽ കണ്ടാൽ തീര്ന്നു.ഇന്നത്തെ രാത്രി പുറത്ത് കിടക്കൽ തന്നെ ശരണം.അപ്പോഴാണ് എനിക്ക് ദേവൂച്ചിയുടെ കാര്യം ഓർമ വന്നത്, ഏടത്തിയെ വിളിച്ചാൽ വെല്യ സീൻ ഇല്ലാതെ അകത്തു കെറി കിടക്കാൻ കഴിയും, പുറത്ത് ഈ തണുപ്പത് കിടക്കുന്നതിലും നല്ലത് ദേവൂച്ചിയെ ആശ്രയിക്കുന്നത് തന്നെ എന്ന് എന്റെ മനസ്സ് പറഞ്ഞു.ഞാൻ ഫോൺ എടുത്ത് ദേവൂച്ചിയെ വിളിച്ചു, ഒരു തവണ ഫുൾ ഡയൽ ചെയ്തിട്ടും എടുത്തില്ല ഞാൻ ഒന്നൂടി ട്രൈ ചെയ്തു ഈ തവണ കുറച്ച് റിങ് ചെയ്തപ്പോൾ ദേവൂച്ചി ഫോൺ എടുത്തു.
“ഹലോ”(ശബ്ദം കെട്ടാലേ അറിയാം പാവം നല്ല ഉറക്കത്തിൽ ആയിരുന്നു എന്ന്)
“ഹലോ ദേവൂച്ചി…..ഒന്ന് വാതിൽ തുറന്ന് താ ഞാൻ ഇവിടെ പുറത്തിണ്ട്”
“മ്മ”
ഒരു രണ്ട് മിനിറ്റ് കഴിഞ്ഞപ്പോൾ എന്റെ വീടിന്റെ മുൻവാതിൽ എനിക്ക് മുന്നിൽ തുറക്കപ്പെട്ടു,വാതിൽ തുറന്ന് കണ്ണ് തിരുമ്മി കൊണ്ട് ദേവൂച്ചി എന്നെ നോക്കി.ഞാൻ ദേവൂച്ചിയെ നോക്കി ഒന്ന് ചിരിച്ചു എന്ന് വരുത്തിക്കൊണ്ട് അകത്തേക് നടക്കാൻ തുടങ്ങി.അപ്പോൾ ദേവൂച്ചി എന്റെ കൈയിൽ പിടിച്ച് അവർക്ക് നേരെ നിർത്തി.