കിട്ടിയിരുന്നു. സിന്ധു മേഡവും സുകന്യയും ഞാനും ഡ്രൈവറും കൂടി വീൽ ചെയറോടെ ശ്യാമയെ വാനിൽ കയറ്റി. പിന്നിൽ ജനാലകൾ ഇല്ലാഞ്ഞതിനാൽ എങ്ങോട്ടാണ് പോകുന്നതെന്ന് അവൾക്ക് മനസ്സിലായും ഇല്ല. വീടിൻ്റെ മുന്നിൽ നിർത്തി വാനിൻ്റെ വാതിൽ തുറന്നപ്പോളാണ് അവൾക്ക് സ്ഥലം മാറിയ കാര്യം മനസ്സിലായത്. വാനിൽ നിന്ന് ഇറക്കിയപ്പോൾ ശ്യാമ ആകെ അദ്ഭുതത്തിൽ ആയിരുന്നു. വീൽ ചെയർ ഞാൻ തന്നെ തള്ളി ശ്യാമയെ ഉള്ളിൽ കൊണ്ടുചെന്നു. ഹാളിൽ ചുറ്റും നോക്കിയപ്പോൾ ശ്യാമയുടെ മുഖത്ത് സന്തോഷം തെളിഞ്ഞ് കാണാമായിരുന്നു. ഞാൻ തന്നെ അടുക്കളയിൽ ചെന്ന് ചായയുണ്ടാക്കി എല്ലാവർക്കും കൊടുത്തു. ഹൗസ് ഓണർ ആൻ്റി, ശാരദ, ആ സമയത്ത് കുറച്ച് പലഹാരങ്ങളുമായി വന്നു. ഞാൻ സിന്ധു മേഡത്തെയും മറ്റും അവർക്ക് പരിചയപ്പെടുത്തി. അല്പസമയം സംസാരിച്ച് നിന്നിട്ട് എല്ലാവരും പിരിഞ്ഞ് പോയി.
ശ്യാമയെ ബെഡ്റൂമിലേയ്ക്ക് കൊണ്ടുപോകാൻ തുടങ്ങുമ്പോൾ ആണ് ശാരദാൻ്റി ഒരു വാക്കറുമായി വരുന്നത്.
“ഇത് അമ്മയുടെ വാക്കർ ആണ്. അവിടെ രണ്ടെണ്ണമുണ്ട്. ശ്യാമയ്ക്ക് ഒറ്റയ്ക്ക് നടക്കാനാവുന്നത് വരെ ഇത് ഇവിടെ ഇരുന്നോട്ടേ” എന്ന് പറഞ്ഞു. വാക്കർ കണ്ടയുടനെ ശ്യാമയ്ക്ക് അതിൽ നടക്കണമെന്നായി വാശി. “ഒരാഴ്ച കഴിയാതെ അതിനെപ്പറ്റി ചിന്തിക്കണ്ട” എന്ന് ഞാനും പറഞ്ഞു. ശാരദാൻ്റി പോയപ്പോൾ ഞാൻ പോയി വാതിലടച്ച് വന്നു.
ശ്യാമ എൻ്റെ രണ്ട് കയ്യും പിടിച്ചു. പ്ലാസ്റ്ററിട്ട കൈ പൊക്കാൻ അവൾക്ക് വിഷമമുണ്ടെന്ന് തോന്നി. അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു.
“പല്ലൂ, നീ ഒറ്റയ്ക്ക് ഇതെല്ലാം..”
“അതിനെപ്പറ്റിയൊന്നും ഇപ്പോ ചിന്തിക്കണ്ട, ധാരാളം സമയമുണ്ട്”
“താങ്ക്യു..”
“പോ ശ്യാമാ.. ഇത് നമ്മൾക്ക് വേണ്ടിയല്ലേ, ഹോസ്റ്റൽ ഞാൻ വെക്കേറ്റ് ചെയ്തില്ല. ഏതായാലും ഈ മാസം വാടക കൊടുത്തതല്ലേ. ബാക്കി സാധനങ്ങൾ പോയി എടുത്ത് വരാം, നാളെയോ മറ്റോ”
ശ്യാമ എൻ്റെ കൈ പിടിച്ച് വലിച്ചു. “ഉം?” ഞാൻ ചോദിച്ചു.
“വാ എൻ്റെ മടിയിൽ ഇരിക്ക്”
“നിൻ്റെ കാലിൽ പ്ലാസ്റ്ററാണ്..”
“അതങ്ങ് താഴെയല്ലേ..”
“നിൻ്റെ കയ്യിലും”
“ഇങ്ങ് വാ പല്ലൂ..”, “ശ്യാമ എന്നെ വലിച്ച് അവളുടെ മടിയിൽ ഇരുത്തി. ഞാൻ അവൾക്ക് വേദനിക്കാതിരിക്കാൻ ശ്രമിച്ചുകൊണ്ട് അവളുടെ മടിയിൽ ഇരുന്നു. അവൾ വലതുകൈ കൊണ്ട് എന്നെ ചുറ്റിപ്പിടിക്കാൻ ശ്രമിച്ചു. പിന്നെ എൻ്റെ ചുണ്ടിൽ ഉമ്മവച്ചു. എത്ര സമയം അങ്ങനെ ഇരുന്നെന്ന് എനിക്കറിയില്ല, ശ്യാമ എന്നെ വിളിച്ചു,
“പല്ലു”
“ഉം?”
“എനിക്ക് ഒന്ന് കുളിക്കണമായിരുന്നു. മൂന്ന് ദിവസമായി”