ശ്രീനന്ദനം 7 [ശ്യാം ഗോപാൽ]

Posted by

ശ്രീനന്ദനം 7

Shreenandanam Part 7 | Author : Shyam Gopal | Previous Part


 

ഞാൻ ഈ സൈറ്റിൽ കഥ എഴുതുന്നത് എന്റെ ഒരു നേരം പോക്കിന് വേണ്ടി മാത്രമാണ് , കഴിഞ പാർട്ടിൽ ഒരാൾ കമന്റ് ഇട്ടു ലോജിക് ഇല്ല എന്ന് , ഞാൻ ഒരു  ഷിപ് എന്ന് ഉദേശിച്ചത്‌  കഹോ ന പ്യാർ ഹേയ് ഫിലിമിലെ ഷിപ് ഇല്ലേ അതെ പോലത്തെ ഷിപ് ആണ് , പിന്നെ അതിലും സെയിം സീൻ  ഉണ്ട് , അവർ അവിചാരിതമായി ലൈഫ് ബോട്ടിൽ കയറി ഇരിക്കുന്നതും പിന്നീട് അത് കടലിൽ പോകുന്നതും അവർ ഒരു ഐലൻഡിൽ എത്തുന്നതും എല്ലാം , ഇവിടെയും അതൊക്കെ തന്നെ ആണ് ഉദേശിച്ചത്‌ ,പിന്നെ കൊല്ലണം എങ്കിൽ കടലിൽ എറിഞ്ഞാൽ പോരെ എന്നൊക്കെ ചോദിക്കുന്നത് മണ്ടത്തരം ആണ് ,

സിനിമയിൽ നയിക്കാൻ ആക്ഷന് നില്കാതെ ഒരു തോക്കെടുത്തു  വെടി വച്ചാൽ പോരെ എന്ന് ചോദിക്കുന്ന പോലെ ആകും .കാമറ ഉണ്ടോ ഇല്ലയോ , ക്യാപ്റ്റൻ മണ്ടനാണോ എന്നൊക്കെ ഞാൻ പറഞ്ഞിട്ടില്ലലോ , അതൊക്കെ വരും ഭാഗങ്ങളിൽ വായിക്കാം . ഇതെന്റെ ഭാവന ആയിരുന്നു , പിന്നെ എല്ലാവരും വലിയ കഥ കൃത്തുക്കൾ ആവില്ലലോ , നമ്മളെ പോലുള്ള പാവങ്ങളും ജീവിച്ചു പൊയ്ക്കോട്ടേ ഞാൻ മനസ്സിൽ കാണുന്ന പോലെ നിങ്ങൾക്കു വായിക്കാൻ കഴിയുന്നില്ല എങ്കിൽ എന്റെ പരാജയമാണ് , അത് കൊണ്ട് തന്നെ ഈ പാർടോടെ കൂടെ ഞാൻ ഈ പരിപാടി നിർത്തിയാലോ എന്ന് ആലോചിക്കുകയാണ്..

നന്ദി

ശ്യാം ഗോപാൽ

 

ഞാൻ ഉദ്ദേശിച്ച ലൈഫ് ബോട്ട്

 

 

ക്രൂയിസ് ഷിപ് (സെയ്‌ലിംഗ് ഷിപ്)

 

കഥ തുടരുന്നു …

 

 

 

ഞാൻ അവളുടെ ഹാലൂസിനേഷൻ ആണെന്ന ആദ്യം കരുതിയെ എന്നാൽ അവിടെ നിന്നും കടൽ പക്ഷികൾ പറക്കുന്നത് കണ്ടപ്പോൾ ഉറപ്പിച്ചു കര ആണെന്നു … അതെ ജീവിതം തീർന്നു എന്ന് കരുതിയിടത്തു നിന്നും പച്ചപ്പിലേക്ക് പോകുന്നു .. പിന്നീട് അങ്ങോട്ട് ഒരു ആവേശമായിരുന്നു .. ഞാനും എലിയും കൂടി മത്സരിച്ചായിരുന്നു തുഴഞ്ഞിരുന്നത് എന്നാൽ അവിടെ എത്തുമ്പോളേക്കും എലി  കുഴഞ്ഞു വീണിരുന്നു , എന്റെ തുഴച്ചിലിനു വേഗം കൂടി …കൂടുതൽ കരയിലേക്ക്  അടുക്കും തോറും കിളികളുടെ ശബ്ദം അടുത്ത് വന്നു , ഞങ്ങളുടെ മുൻപിൽ ഒരു ഐലൻഡ് പ്രത്യക്ഷമായി .. നിറയെ പച്ചപ്പും തെങ്ങുകളും എല്ലാം നിറഞ്ഞ ഒരു ഐലൻഡ് .. എലിയെ എഴുനേൽപ്പിക്കാൻ ശ്രമിച്ചെങ്കിലും അവൾ കൂടുതൽ അവശ ആകുക ആണ് ചെയ്തത്

Leave a Reply

Your email address will not be published. Required fields are marked *