ശ്രീനന്ദനം 6
Shreenandanam Part 6 | Author : Shyam Gopal | Previous Part
ഈ മൈരൻ വിനു ഇതെവിടെ പോയി .. മൈരൻ ബിയർ ഉണ്ടാക്കാൻ പോയതാണോ അതോ എടുക്കാൻ പോയതാണോ …
അവനെ അന്വേഷിച്ചു ഡെക്കിൽ നിന്നും ബാർ കൗന്റെരിലേക്കു പോയ ഞാൻ കണ്ടത് വിനുവിന്റെ മുഖത്ത് ആഞ്ഞടിക്കുന്ന എലിയെ ആണ് ….
എന്റെ സകല നിയന്ത്രണവും വിട്ടു പോയി ,,…
ടീ … നായിന്റെ മോളെ …
ഞാൻ എലിയുടെ അടുത്തേക്ക് കുതിച്ചു , പെട്ടെന്നാണ് ഒരാൾ എന്നെ സൈഡിൽ നിന്നും കിക്ക് ചെയ്തത് , എന്താണെന്നു മനസിലാകും മുൻപേ ഞാൻ അടുത്തുള്ള ടേബിളിലേക്കു മറിഞ്ഞു വീണിരുന്നു , അവിടെ ടേബിളിൽ ഇരുന്ന ഗ്ലാസും ഫുഡ് വേസ്റ്റും എല്ലാം എന്റെ മേലേക്ക് മറിഞ്ഞു വീണു .. പെട്ടെന്ന് തന്നെ ചാടി എഴുന്നേറ്റ ഞാൻ കാണുന്നത് എലിയുടെ സൈഡിൽ നിന്ന് എന്നെ കളിയാക്കുന്ന റോബിനെ ആണ് .. എന്റെ എല്ലാ നിയന്ത്റണവും നഷ്ടപെട്ടു കഴിഞ്ഞിരുന്നു , ടാ .. പൊലയാടി മോനെ … റോബിൻ തിരിഞ്ഞു നോക്കുമ്പോളേക്കും എന്റെ ചുരുട്ടി പിടിച്ച കൈ അവന്റെ മൂക്കിന്റെ പാലം തകർത്തിരുന്നു , അവന്റെ മൂക്കിൽ നിന്നും ബ്ലഡ് പമ്പ് ചെയ്യുന്ന പോലെ വന്നു , അവനു ചിന്തിക്കാൻ സമയം കൊടുക്കുന്നതിനു മുൻപേ എന്റെ കാല് അവന്റെ അടി വയറ്റിൽ പതിഞ്ഞിരുന്നു , പിടിക്കാൻ വന്ന രണ്ടു പേരെയും ഞാൻ കസേര വലിച്ചടിച്ചു
വീണ്ടും റോബിൻറെ നേരെ തിരിഞ്ഞ എന്നെ തള്ളി മാറ്റി കൊണ്ട് ഏലി അവന്റെ മുൻപിൽ കയറി നിന്നു , തൊട്ടു പോകരുത് , നീ ആരാ ഗുണ്ടയോ , എന്നാൽ നീ എന്നെ തല്ലേടാ … തന്തക്കു പിറന്നതാണേൽ നീ എന്നെ തൊട്ടു നോക്ക് …