റോഡിലെ ബ്ലോക്ക് ഒക്കെ കാരണം 9 മണി കഴിഞ്ഞു ഞങ്ങൾ കോളേജിൽ എത്തിയപ്പോൾ… വണ്ടി പാർക്ക് ചെയ്യുമ്പോൾ തന്നെ ഞങ്ങൾ എല്ലാവരുടെയും നോട്ടപുള്ളികൾ ആയിരുന്നു…
കോളേജിന്റെ മുൻപിലുള്ള മരത്തിന്റെ ചുവട്ടിൽ കുറച്ചു സീനിയർസ് ഉണ്ടായിരുന്നു, അതിൽ പെൺപിള്ളേരും ഉണ്ട്.. കൂട്ടത്തിൽ ഞങ്ങളുടെ കൂടെ പ്ലസ് ടു വിനു പഠിച്ച കുറെ പേരെ മാറ്റി നിർത്തിയിട്ടുണ്ട്.. അവരെല്ലാം ഞങ്ങളെ കണ്ടതും ദയനീയമായി നോക്കി…
എലി അവർ റാഗ് ചെയ്താൽ ദൈവത്തെ ഓർത്തു അലമ്പക്കരുത്, ആദ്യത്തെ ദിവസം ആണ് ഓർമ വേണം
എലി എന്നെ നോക്കി പറഞ്ഞു.. ഉറപ്പില്ലെടാ….
വിചാരിച്ച പോലെ തന്നെ അവർ ഞങ്ങളെ വിളിപ്പിച്ചു, എലി ആണേൽ ഒരു കൂസലും ഇല്ലാതെ ആണ് നടക്കുന്നത്…
ഹ്മ്മ്മ് എന്താ.. അവളുടെ വക
ആ താർ ആരുടേയടാ…അതിലൊരുത്തൻ ചോദിച്ചു..
ഞങ്ങളുടെ ആണ്…ഞാൻ മറുപടി പറഞ്ഞു..
നീ എന്താ പട്ടി ഷോ കാണിക്കാൻ ഇറങ്ങിയതാണോടാ… ഇവിടെ ഇതൊന്നും നടക്കില്ല… നാളെ മുതൽ ബസിനു വരണം… കേട്ടോടാ..
അത് പറയാൻ താൻ ആരാ… വീണ്ടും എലി
ശരിക്കും പട്ടി ഷോ കാണിച്ച അവന്മാർക്ക് അതൊരു ശോകം മറുപടി ആയിരുന്നു..
അത് വരെ അവിടെ കുത്തിയിരുന്ന മുണ്ടുടുത്ത ഒരുത്തൻ അവനാണെന്നു തോന്നുന്നു അവരുടെ ലീഡർ, അവൻ ചാടിയിറങ്ങി.. നായിന്റെ മോളെ.. ഇവിടെ കിടന്നു നെഗളിച്ചാൽ ഞങ്ങൾ അങ്ങ് കേറി മേയും.. പിന്നെ തുണി ഇല്ലാതെ നീ ഒക്കെ ഓടും കേട്ടോടി കൂത്തിച്ചി…
അത് കേട്ടതും എനിക്ക് അങ്ങ് പെരുത്തു കയറി
പ്‌ട്ടേ… അവന്റെ കാരണം പുകഞ്ഞു കാണും.. എലി പൊട്ടിച്ചു ഒരു ക്ലാസ്സ് അടി…
എടാ.. അവൾ റോബിനെ തല്ലിയെടാ… പഞ്ഞിക്കിടെടാ ഈ നായിന്റെ മക്കളെ.. അതിലൊരുത്തൻ ചാടി ഇറങ്ങി…
വീനൂ… ഒന്നും നോക്കണ്ട ചാമ്പിക്കോ . അത് കേട്ടതും വിനു ഷർട്ട് മടക്കി വച്ചു കാല് നിവർത്തി ഒരുത്തന്റെ നാഭികിട്ട് കൊടുത്തു, ഞാനും പൂശി.. മൊത്തത്തിൽ കൂട്ട ഇടി… ഞങ്ങൾ ചാമ്പുന്ന കണ്ടു അത്ര നേരം നോക്ക് കുതികളായി നിന്ന ഞങ്ങളുടെ പഴയ ക്ലാസ്സ്‌മേറ്റ്സും കൂട്ടത്തിൽ കൂടി, കോളേജിന്റെ ചരിത്രത്തിൽ തന്നെ ആദ്യമായി ആവണം ഇങ്ങനെ ഒരു അടി, കണ്ണടച്ച് കൊണ്ടുള്ള അടികൾ ആയിരുന്നു.. എല്ലാം മൊത്തത്തിൽ പോടീ മയം… ഞാൻ നോക്കുമ്പോൾ എലി സീനിയർ പെണ്ണുങ്ങളെ രണ്ടെണ്ണത്തിനെ രണ്ടു കക്ഷങ്ങളിലും ആക്കി ചാമ്പുന്നു, കൂട്ടത്തിൽ എന്നെ നോക്കി കണ്ണിറുക്കി കാണിക്കുന്നു… ഞാൻ നോക്കിയത് റോബിനെ ആയിരുന്നു.. ഒറ്റ കുത്തിപ്പിന് അവന്റെ മുണ്ട് ഞാൻ പറിച്ചെടുത്തു, മുണ്ട് അവന്റെ തലയിൽ ചുറ്റി തോമ സ്റ്റൈലിൽ ആയിരുന്നു അടി… അവന്റെ നീല ഷഡിയിൽ തൂങ്ങി ആടുന്ന കുടുക്ക മണി നോക്കി ഒരു ഷോട്ട് കൊടുത്തതും അവൻ ഇരുന്നു പോയി… അത് കണ്ടതും എലി സബാഷ് മേരീ ജാൻ.. എന്നും പറഞ്ഞു ഒരു ഫ്ലയിങ് കിസ്സ് തന്നു, ഞാൻ അത് ചാടി പിടിച്ചു പോക്കറ്റിലാക്കി…