ശ്രീനന്ദനം 3 [ശ്യാം ഗോപാൽ]

Posted by

അപ്പോളേക്കും കലിപ്പത്തി വന്നു മുൻപിൽ കയ്യും കെട്ടി നിന്നു,, ഹ്മ്മ്മ് എന്താ അവൾ പറഞ്ഞെ…

എനിക്ക് സത്യത്തിൽ ചിരി വന്നു.. ഞാൻ പറഞ്ഞു ഒന്നുമില്ലടോ.. തന്നെ ഉപേക്ഷിച്ചു അവളുടെ കൂടെ വന്നാൽ അവൾ ഒരുമ്മ തരാം എന്ന് പറഞ്ഞതാ.. അത്രേ ഉള്ളൂ..

 

പറഞ്ഞു തീർന്നത് മാത്രേ ഓർമ ഉള്ളൂ തൊലിയുടെ ഒരു പീസ് അവളുടെ നഖത്തിൽ ഇരുന്നു.. മൈര് ഇവളെന്താ പൂച്ചയുടെ ജന്മമോ… എന്റെ പൊന്നെ അവൾ പോകുവാന് എന്ന് പറഞ്ഞതാ സോറി….

 

അന്ത ഭയം ഇറക്കട്ടും… ഇനി എങ്ങാനും ഉമ്മ ചുമ്മാ എന്നൊക്കെ പറഞ്ഞു ഏതവളുടേലും പിന്നാലെ പോയാൽ ഈ എലി ആരാണെന്നു നീ അറിയും കേട്ടോടാ..

 

എന്നാ നിനക്കൊരു ഉമ്മ തന്നൂടെ എലി… ഞാൻ ചുമ്മാ എറിഞ്ഞു നോക്കി..

 

ഉമ്മ മാത്രം ആക്കണ്ട വാപ്പയെ കൂടെ തരാം.. എന്റെ mon ഇപ്പൊ ഒന്നും പ്രതീക്ഷിക്കണ്ട.. സമായാവട്ടെ എല്ലാം തരാം ട്ടോ എന്റെ ചുന്ദരന് എന്ന് പറഞ്ഞു എന്റെ കവിളിൽ വേദനിക്കാതെ പിച്ചി അവൾ നടന്നു..

 

അങ്ങനെ സംഭവ ബഹുലമായ പത്താം ക്ലാസ്സ്‌ കടന്നു കിട്ടി, പ്ലസ് വൺ  സ്റ്റാർട്ട്‌ ചെയ്തപ്പോൾ തന്നെ എലിയുടെ നിർബന്ധപ്രകാരം ഞാൻ അടുത്തുള്ള ജിമ്മിൽ ചെന്നിരുന്നു, സ്വതവേ വെളുത്തു തുടുത്ത ഒരു ചോക്ലേറ്റ് ബോയ് ആയിരുന്നു ഞാൻ, ഇനി ബോഡിയുടെ കുറവും കൂടെ വേണ്ട എന്ന് കരുതി അതും സമ്മതിച്ചു…

 

എല്ലാവരും സയൻസ് എടുത്തപ്പോൾ ഞങ്ങൾ മാത്രം കോമേഴ്‌സ് എടുത്തു, കാര്യം വേറെ ഒന്നും അല്ല ഞങ്ങൾ വല്ല ഡോക്ടറോ എഞ്ചിനീയറോ ആയാൽ വീട്ടുകാരുടെ ബിസിനസ്‌ ഒക്കെ ആരു നോക്കും, പിന്നെ വിനുവിന്റെ കാര്യം പറയണ്ടല്ലോ, ഞാൻ എവിടെ ഉണ്ടോ അവിടെയൊക്കെ അവനും വരും, ബോബനും മോളിയിലെയും പട്ടിയെ പോലെ 😂😂😂

 

പുതിയ സ്കൂൾ ആയൊരുന്നേലും കാര്യമായ റാഗിംഗ് ഒന്നും ഉണ്ടായില്ല, മാനേജ്മെന്റ് സ്കൂൾ ആയതിനാലും എല്ലാവരും പാൽ കുപ്പികൾ ആയതിനാലും വളരെ അധികം ബോർ അടിയോടെ ഞങ്ങൾ ആ രണ്ടു വർഷം തള്ളി നീക്കി, സത്യം പറഞ്ഞാൽ നല്ല ചരക്കു ടീച്ചർമാരും പിള്ളേരും ഒക്കെ ഉണ്ടായിരുന്നതാ പക്ഷെ എന്ത് കാര്യം കൂടെ ഉള്ള പിശാചിനെ വിശ്വസിക്കാൻ പറ്റില്ല, എപ്പോളാ അവൾക്കു മദം ഇളകുക എന്ന് തമ്പുരാനും അവൾക്കും മാത്രം അറിയാം…

Leave a Reply

Your email address will not be published. Required fields are marked *