സ്റ്റുഡന്റസ്, ഇത് എലീന ഇന്നലെ നിങ്ങൾ പരിചയപെട്ടു കാണും എന്ന് അറിയാം, മുംബയിൽ ആണ് പഠിച്ചിരുന്നുന്നത്, സ്കൂൾ ലെവൽ ടോപ് സ്കോറെർ ആണ്, നമ്മുടെ അഭിയുടെ ഫാമിലി ഫ്രണ്ട് കൂടി ആണ്.. നോട്സ് എല്ലാം അഭിയുടെ കയ്യിൽ നിന്നും വാങ്ങണം, കേട്ടോ.. എലീന എവിടെയാ താമസം, പേരെന്റ്സ് മുംബയിൽ അല്ലെ, ഹോസ്റ്റലിൽ ആണോ?
അല്ല miss, അഭിയുടെ വീട്ടിൽ തന്നെ ആണ് താമസം, നോട്സ് എല്ലാം ഞാൻ നോക്കിക്കൊള്ളാം
എന്തൊരു എളിമ, ഇവൾ ഒന്തിനേക്കാൾ പെട്ടെന്ന് നിറം മാറും,
ഞാൻ മനസിൽ ഓർത്തു,ഞാൻ സ്മിതയെ നോക്കിയപ്പോൾ അവളുടെ മുഖം കുരിശു കണ്ട ചെകുത്താനെ പോലെ ഉണ്ട്.. ചിലപ്പോൾ എന്റെ വീട്ടിൽ എലി താമസിക്കുന്നത് കൊണ്ടാകും 😜ഞാൻ അവസരം മുതലക്കൻ തന്നെ തീരുമാനിച്ചു..
മിസ്സേ എന്റെ നോട്സ് എല്ലാം ഞാൻ കൊടുത്തോളം, വൈകിട്ട് വീട്ടി പോയിട്ട് ഇഷ്ടം പോലെ സമയം ഉണ്ടല്ലോ പതുക്കെ എഴുതിയെടുത്തോളം.. ഞാൻ സ്മിതയെ നോക്കി പറഞ്ഞു..
അവൾ ആണേൽ ദേഷ്യം കൊണ്ട് തല വെട്ടിച്ചു കളഞ്ഞു..
പിന്നീട് ഉള്ള ദിവസങ്ങളിൽ സ്മിതയെ സൈഡ് ആക്കികൊണ്ട് എലി എല്ലാവരെയും കയ്യിലാക്കി, എന്റെ വീട്ടിൽ വരെ അവളായിരുന്നു സ്റ്റാർ..അതും വെറും സ്റ്റാർ അല്ല SSLC ഫലം വന്നപ്പോൾ അവൾ ആയിരുന്നു
സ്കൂളിൽ ടോപ് സ്കോറെർ, ഞാൻ രണ്ടാമതും സ്മിത മൂന്നാമത്തെയും വിനു നാലാമതും സ്ഥാനക്കാരായി, എനിക്കതിൽ കുറച്ചിൽ ഒന്നും തോന്നിയില്ല എന്റെ പെണ്ണല്ലേ, അവളുടെ സന്തോഷമാണ് ഇപ്പോൾ എന്റെ സന്തോഷവും.. ഞങ്ങൾ സ്മിതയെ അവസാനമായി കണ്ടത് സർട്ടിഫിക്കറ്റ് വാങ്ങാൻ വന്നപ്പോൾ ആണ്… അവൾ വളുടെ അച്ഛന്റെ കൂടെ ആണ് വന്നത്, എന്നെ കണ്ടപ്പോൾ ഒരു മങ്ങിയ ചിരിയുമായി വന്നിട്ട് പറഞ്ഞു കോൺഗ്രടുലേഷൻ അഭി… ഇനി ഞാൻ ഒരു ശല്യമായി ഉണ്ടാവില്ലട്ടോ ഞാൻ ഇനി അമ്മ വീട്ടിൽ നിന്നാണ് പഠിക്കുന്നതു, ബാംഗ്ലൂർ.. ഇവിടെ ഇനി വയ്യ, സ്നേഹം പിടിച്ചു വാങ്ങാൻ പറ്റുന്ന ഒന്നല്ലാലോ…
സത്യത്തിൽ എനിക്ക് പാവം തോന്നി.. ഞാനും ഒരു ഓൾ ദി ബെസ്റ്റ് പറഞ്ഞു ഷേക്ക് ഹാൻഡ് കൊടുത്തു..അവൾ ഇറങ്ങി…