ഡീ, അങ്ങനെ അങ്ങ് പോയാലോ, മോളിങ്ങു വന്നേ, നീ എന്താ കരുതിയെ, സത്യത്തിൽ ഞാൻ എന്തിനാ മോളെ അടിച്ചത് എന്ന് മനസ്സിലായോ.. ഇവനെ കെട്ടി പിടിച്ചതിനു മാത്രമല്ല, അല്പം സ്വകാര്യമായി പറഞ്ഞു ആ ബസ് കേസ് ഇല്ലേ അതിനും കൂടി ആണ്, ഇനി അതും പൊക്കി പിടിച്ചു വന്ന ഈ എലീന ആരാണെന്നു നീ അറിയും, സംജാ.. സാലെ കമിനാ..
ഹ്മ്മ്മ് എല്ലാവരും പൊയ്ക്കോ ഇവിടത്തെ കലാ പരിപാടി കഴിഞ്ഞു…. അവൾ എല്ലാവരെയും ഒഴിവാക്കി.. എന്നെ യും വലിച്ചു ക്ലാസ്സിൽ കയറാതെ കാന്റീനിലേക്ക് പോയി..
എന്റെ കയ്യിൽ തൂങ്ങി തന്നെ ആയിരുന്നു അവളുടെ നടത്തം, പോകുന്ന വഴിയിൽ സകല കണ്ണുകളും ഞങ്ങളിൽ തന്നെ ആയിരുന്നു.. അതെ ഇനി മുതൽ പുതിയ തുടക്കം 😍
ക്യാന്റീനിൽ കയറിയപ്പോൾ തന്നെ കണ്ട കണി, എന്നെ യുദ്ധ ഭൂമിയിൽ ഒറ്റക്കാക്കി മുങ്ങിയ പര നാറി അവിടെ ഇരുന്നു പഫ്സും സോഡാ സർബത്തും അടിച്ചു കയറ്റുന്നു, ഞങ്ങളെ കണ്ടപ്പോൾ പറക്കും തളികയിലെ ബസന്തിയെ പോലെ ഒരു ഊമ്പിയ ചിരിയും..
ആഹാ… വിനു നല്ല ആളാ.. ചങ്കിനെ അവിടെ ഒറ്റക്കക്കി മുങ്ങി അല്ലെ.. എന്തോന്നാ വിനു ഇത്… വിനുവിന്റെ ബസിലെ ആന്റിക്കി സുഖല്ലേ വിനൂ
പാവം കഴിച്ച പഫ്‌സ് തൊണ്ടയിൽ കുരുങ്ങി പോയി, അവൻ എന്നെ കലിപ്പിച്ചഅവൻ എന്നെ കലിപ്പിച്ചു നോക്കിയതും ഞാൻ അല്ല എന്നു ഞാൻ ആക്ഷൻ കാണിച്ചു..
സത്യത്തിൽ ഞാനും ഞെട്ടി പോയി കാരണം ഇവിടെ നടക്കുന്ന കാര്യങ്ങൾ എല്ലാം ഈ പിശാച് അറിഞ്ഞിട്ടുണ്ട്, എനിക്കാണേൽ ഇവളെ കുറിച്ച് ഒന്നും അറിയുകയുമില്ല.. അതിനു വല്ലപോലും അവളെ വിളിക്കണം മൈരേ.. വീണ്ടും മനസ് മൈരൻ ഗോൾ അടിച്ചു..
രണ്ടും കൂടി തല പുണ്ണാക്കണ്ട, നിങ്ങളുടെ സകല മാന കുരിത്തക്കേടുകളും എനിക്കറിയാം.. നീയേ എന്നെ അന്വേഷിക്കാത്തതുള്ളൂ, ഞാൻ എന്നും നിന്നെ കുറിച്ച ചിന്തിക്ക്കാറുള്ളൂ അഭീ… അവളുടെ സ്വരം ഇടറിയിരുന്നു, ആ കണ്ണുകളിൽ നനവ് പടർന്നു.. പാവം, ശരിക്കും ഞാൻ എന്തൊരു സ്വർത്ഥൻ ആണ്, ഇല്ല ഇനി ഈ കണ്ണുകൾ കലങ്ങില്ല ഇവളെന്റെ പെണ്ണാ… ഞാൻ ആ കൈകളിൽ മുറുകെ പിടിച്ചു എന്നോട് ചേർത്തു.. എന്നാലും ആരാണ് ഇവൾക്ക് വേണ്ടി ഞങ്ങളെ ഒറ്റിയ യൂദാസ്