എക്സാം കഴിഞ്ഞതിൽ പിന്നെ ഉച്ചക്ക് ആണ് ഞാൻ എഴുനേൽക്കാറുള്ളത്, ഇന്ന് ഞാൻ 6 മണിക്ക് തന്നെ എഴുനേറ്റു പ്രഭാത കൃത്യങ്ങൾ ഒക്കെ ചെയ്തു ഉമ്മറത്തേക്ക് ഇറങ്ങിയപ്പോൾ എല്ലാവരും ഏതോ അന്യഗ്രഹ ജീവിയെ നോക്കും പോലെ എന്നെ നോക്കുന്നു.. ഇതൊക്കെ എന്ത് എന്ന മട്ടിൽ ഞാൻ അപ്പൂപ്പന്റെ ചാരു കസേരയിൽ കയറി ഇരുന്നു പേപ്പർ വായന തുടങ്ങി..
സമയം നീങ്ങാത്ത പോലെ.. അടുക്കള ഭാഗത്തേക്ക് പോയപ്പോൾ നല്ല പുട്ടും കടല കറിയും, ഒന്നും നോക്കിയില്ല ഒരു കുറ്റി പുട്ട് അങ്ങ് അടിച്ചു കയറ്റി, എന്താന്ന് അറിയില്ല ജിമ്മിൽ പോയതിൽ പിന്നെ ഇങ്ങനെ ആണ്.. ഒടുക്കത്തെ വെശപ്പാണ്, സത്യത്തിൽ എലിയോടു നന്ദി പറയണം, അവൾ പറഞ്ഞത് കൊണ്ടാണ് ഞാൻ ജിമ്മിൽ പോയി തുടങ്ങിയത് തന്നെ, ഇപ്പോൾ നല്ല ഉറച്ച ശരീരവും ആയി, ചെറുതായി പൊടി മീശയും താടിയും ഒക്കെ വന്നു തുടങ്ങി, മുടി ആണേൽ പണ്ടേ ചെറിയ ചെമ്പൻ കളർ ആണ് കൂടാതെ ഇപ്പോൾ വളർത്തിയിട്ടുണ്ട്, എന്നാളും ഓവർ അല്ല , നമ്മുടെ ഹൃതിക് റോഷന്റെ പോലെ, ഫുഡടി കഴിഞ്ഞപ്പോൾ വീണ്ടും ഉമ്മറത്ത് പോയി സീറ്റ് പിടിച്ചു, നോക്കിയപ്പോൾ സമയം എട്ടര ആയതേ ഉള്ളൂ, അപ്പൻ ഗഡിയെ ആണേൽ കാണാനും ഇല്ലാ.. തന്തപിടി ഇനി തേച്ചതാണോ… ഹേയ്യ് അങ്ങേരു അങ്ങനെ ചെയ്യില്ലാ…
കാറിന്റെ ശബ്ദം കേട്ടു നോക്കിയപ്പോൾ അച്ഛന്റെ ഹോണ്ട സിറ്റി വരുന്നുണ്ട്, ബെൻസ് ഉണ്ടേലും മൂപര് അതെ എടുക്കൂ വല്ലാത്ത ഒരിഷ്ടമാണ് അങ്ങേർക്കു അതിനോട്, വല്ല പാർട്ടിയോ, പരിപാടിയോ വന്നാൽ മാത്രം ബെൻസ് എടുക്കും, അന്തസ് വേണമല്ലോ അന്തസ്സ് 😂😂
അച്ഛന്റെ കൂടെ ആരോ ഉള്ള പോലെ തോന്നി, നോക്കിയപ്പോൾ വിനു, ഓഹോ ഈ മൈരനെ എടുക്കാൻ പോയതാണോ കാലത്തു തന്നെ, അതിന്റെ പിന്നാലെ ഗേറ്റും കടന്നു അതാ അടുത്ത സാധനം എലി, വൈറ്റ് കളർ ചുരിദാരാണ് വേഷം, ശരിക്കും നമ്മുടെ യാറടി നീ മോഹിനിയിൽ നയൻസ് വരുന്ന പോലെ തോന്നി ❤❤
എന്റെ നോട്ടം കണ്ടപ്പോൾ അവൾ ചുണ്ട് കൊണ്ട് ഒരു ഫ്ളയിങ് കിസ്സ് തന്നു.. ങ്‌ഹേ ഇതൊക്കെയേ ഉള്ളൂ.. ചുമ്മാ കൊതിപ്പിക്കൽ…