ശ്രീനന്ദനം 3
Shreenandanam Part 3 | Author : Shyam Gopal | Previous Part
കഴിഞ്ഞ രണ്ടു ഭാഗങ്ങളിലും തന്ന സപ്പോർട്ടിനു നന്ദി, സത്യം പറഞ്ഞാൽ എഴുതാൻ നല്ല മടി ആണ്, അതിലുപരി ജോലി തിരക്കും, മനസ്സിൽ കുറെ നാളായി കിടന്ന രണ്ടു കഥകളാണ് വാസുകിയും ശ്രീ നന്ദനവും, എത്രത്തോളം നിങ്ങളിലേക്ക് എത്തിക്കാൻ ആവും എന്ന് അറിയില്ല.. എന്തായാലും നിങ്ങളുടെ കമന്റുകളും ലൈക്സും ആണ് പ്രചോദനം…
ശ്യാം ഗോപാൽ ✌️
പ്ടെ.. അടുത്ത അടി എനിക്കായിരുന്നു, സത്യം പറഞ്ഞാൽ പൊന്നീച്ച പറന്നു പോയി.. അവളെ അടിച്ചത് മനസിലാക്കാം ഈ പിശാച് എന്തിനാ എന്നെ അടിച്ചത് ആവോ, ഞാൻ ദയനീയമായി വിനു വിനെ നോക്കിയതും ആ തെണ്ടി അതി വിദഗ്ദമായി മുങ്ങി കളഞ്ഞു, ജാങ്കോ ഞാൻ പെട്ടു 🙁ശരിക്കും പറഞ്ഞാൽ കടലിനും ചെകുത്താനും ഇടയിൽ…
പക്ഷെ അവളുടെ ആ ലുക്ക് ഉഫ് സത്യം പറഞ്ഞാൽ എന്റെ ജീവിതത്തിൽ ഇന്നേ വരെ ഇങ്ങനെ ഒരു പെണ്ണിനെ കണ്ടിട്ടില്ല, ആ ചെമ്പൻ മുടിയിഴകളും, തിളങ്ങുന്ന മൂക്കുത്തിയും തത്തമ്മ ചുണ്ടുകളും അന്നത്തെ ആ ഉണ്ടാക്കണ്ണുകളും 😍😍😍
ബോഡി ഷേപ്പ് ആണേൽ പറയണ്ട, എല്ലാം നല്ല പാകത്തിന് ആണ്, കടഞ്ഞെടുത്ത പോലെ ഷേപ്പ് കാണിക്കാൻ എന്നാ വണ്ണം നല്ല ടൈറ്റ് ചുരിദാറും.. അവൾ എന്തൊക്കെയോ സ്മിതയെ ചൂണ്ടി സംസാരിക്കുന്നുണ്ട്, എനിക്കാതെല്ലാം മ്യൂട്ട് ചെയ്തു വച്ച വീഡിയോ പോലെ ആണ് തോന്നിയത്..
രണ്ടു സെക്കന്റ് വേണ്ടി വന്നു ഞാൻ ഒന്ന് റിയാലിറ്റിയിലേക്ക് വരാൻ, സ്മിത അവളോട് നീ ആരാടി, ഇവൻ എന്റെ ചെക്കനാ എന്നൊക്കെ പറയുന്നുണ്ട് അത് കേട്ടതും എലി വീണ്ടും പുലി ആയി അവൾക്കു നേരെ ചീറി ചെന്നു, ഇനിയും ഇടപെട്ടില്ലേൽ എലി അവളെ കൊന്നു കൊല വിളിക്കും എന്നുറപ്പുള്ളത് കൊണ്ട് ഞാൻ ചാടി എലിയെ വട്ടം പിടിച്ചു ലോക്ക് ചെയ്തു.. അവൾ ആണേൽ ഭദ്രകാളിയെ പോലെ കലി പൂണ്ടു നിൽകുവാന്.. ചുറ്റും കാഴ്ചകരുടെ എണ്ണം കൂടി ഭാഗ്യത്തിന് ടീച്ചേർസ് ആരും വന്നിട്ടില്ല,