ഒരു ചത്ത ശവം പോലെ നിൽക്കാനേ എനിക്ക് കഴിഞ്ഞുള്ളൂ…
സ്റ്റോപ്പിൽ ഇറങ്ങിയപ്പോൾ അവൾ ഒരു നോട്ടം നോക്കി, നാളെ പറഞ്ഞില്ലെങ്കിൽ കഴുത്തു മുറിക്കും എന്നുള്ള ആക്ഷൻ കാണിച്ചു ഒരു വെടല ഫ്ളയിങ് കിസ്സും തന്നു അവൾ പോയി…
വീട്ടിൽ എത്തിയപ്പോൾ തന്നെ മൈരൻ വിനുവിന്റെ ഉപദേശ പ്രകാരം ഞാൻ പനി അഭിനയിച്ചു തുടങ്ങി, ആദ്യം പോയി അച്ഛമ്മയോട് ആണ് പറഞ്ഞത്, മൂപ്പത്തി തൊട്ടു നോക്കിയിട്ടു പറഞ്ഞു ഹേയ്യ് എന്റെ കുട്ടിക്ക് ഒരു പനീം ഇലാ…മൈര് പിന്നേം പണി പാളി…
ഇല്ലാച്ചാമ്മ.. ഉള്ളിൽ നല്ല പനി ഉണ്ട്, നല്ല പോലെ കുളിരു കോരുന്നുണ്ട്…
ഉവ്വോ എന്നാ എന്റെ കുട്ടി രണ്ടു ദിവസം സ്കൂളിൽ പോകണ്ട, അസുഖം മാറിയിട്ട് പോയ മതി, അപ്പൂപ്പൻ വന്നാൽ നമുക്ക് ആശുപത്രീ പോകാം ട്ടോ..
ആശുപത്രീക്ക് ഒന്നും പോകണ്ട അച്ഛമ്മേ, ഞാൻ ഒന്ന് കിടക്കട്ടെ എന്ന് പറഞ്ഞു പതിയെ സ്ഥലം വിടാൻ നോക്കുമ്പോൾ പിന്നിൽ നിന്നും അടുത്ത പണി…
അവനു കള്ള പനിയാ, അമ്മേ നാളെ വല്ല പരീക്ഷയും കാണും അതാ.. ഞാൻ ഒന്ന് ടീച്ചറെ വിളിച്ചു നോക്കട്ടെ എന്ന് ഉമ്മ..
ഈ ഉമ്മാക്ക് വേറെ ഒരു പണീം ഇല്ലേ പണ്ടാരം… ഞാൻ മനസ്സിൽ പറഞ്ഞു
പിന്നേയ്… എന്റെ അഭി മോനാണോ പരീക്ഷയെ പേടി. അവനെയ് മാധവൻ മേനോന്റെ കൊച്ചു മകനാ… ഇപ്പോ തന്നെ സ്കൂളിൽ ഒന്നാമത് അവൻ ആണ് അപ്പോള അവളുടെ ഒരു കളിയാക്കൽ… ഒരാളെയും വിളിക്കണ്ട അവൻ രണ്ടു ദിവസം പോകുന്നില്ല അത്ര തന്നെ… അച്ഛമ്മയുടെ രാജ കല്പ്പന കേട്ടു ഉമ്മ പതിയെ വലിഞ്ഞു.
അച്ഛമ്മ്മക്ക് ഒരു ഉമ്മയും കൊടുത്തു ഞൻ റൂമിലോട്ടു പോയി… എലിയെ വിളിക്കണം എന്ന് മനസ് പറഞ്ഞെങ്കിലും ഒരു കുറ്റ ബോധം.. എല്ലാം കലങ്ങി തെളിഞ്ഞിട്ട് വിളിക്കാം എന്ന് കരുതി..
പിറ്റേ ദിവസം വൻ ശോകം ആയിരുന്നു, ബോർ അടിച്ചു ചത്തു, മെയിൻ ആയി വിനുവിനെ miss ചെയ്തു, എന്തൊക്കെ ആണേലും അവന്റെ രണ്ടു ചളി കേട്ടാലേ ഒരു സമാധാനം ഉള്ളൂ, ഒരു വിധം വൈകുന്നേരം വരെ തള്ളി നീക്കി, ഫോൺ എടുത്തു അവനെ വിളിക്കാൻ നോക്കിയപ്പോൾ അവനതാ ഗേറ്റും കടന്നു വരുന്നു… നൻപൻ ഡാ 😜