ശ്രീലയം
Shreelayam bY പ്രകോപജനന്‍
പ്രാവാസം തുടങ്ങിയിട്ട് ഒരു വര്ഷം ആകുന്നു
എത്ര വിരസമാണീ ജീവിതം .
കെട്ടി പൊക്കിയ ബില്ടിങ്ങുകളും മാളുകളും
മറ്റു സൌകര്യങ്ങളും ഒക്കെ ഉണ്ടേലും നമ്മുടെ ആത്മാവ് എപ്പോഴും നാട്ടിലായിരിക്കും .
വല്യ പഠിപ്പും വിവരവും ഒന്നും ഇല്ലാത്തതു കൊണ്ട്
ജോലി കിട്ടിയതണേല്‍ ഒരു ഗ്രോസറിയിലും.
വലിയ ഭാരപ്പെട്ട പണി ഒന്നും ഇല്ലെങ്കിലും ജോലി സമയം അല്പം കൂടുതലാണ് .
അഞ്ചു മണിക്ക് വന്നു തുറക്കണം .
രാത്രി പതിനൊന്നര മണി കഴിയും അടയ്ക്കാന്‍ .
ഉച്ചക്ക് തിരക്കില്ലാത്ത സമയത്ത് മുതലാളി വന്നിരിക്കുമ്പോ ഒന്ന് രണ്ടു മണികൂര്‍ ബ്രേക്ക് കിട്ടുന്നതാണ് ആകെ ഉള്ളൊരു ആശ്വാസം
നാട്ടില്‍ അടിച്ചു പൊളിച്ചു നടന്ന ഞാന്‍
അച്ഛന്റെ നിര്‍ബന്ധത്തിനു വഴങ്ങി കയറി പെട്ട് എന്ന് പറഞ്ഞാല്‍ മതിയല്ലോ ..
ഞാന്‍ പരിചയപ്പെടുത്താന്‍ മറന്നു .
ഞാന്‍ ശ്രീലേഷ് .
നാട്ടില്‍ അത്യാവിശ്യം തല്ലി പ്പോളി ആയതു കൊണ്ട്
പഠിച്ചിട്ടു ജോലി വാങ്ങാന്‍ എന്നെ കൊണ്ട് കൂട്ടിയ കൂടുന്ന പണി അല്ല എന്നും മനസ്സിലാക്കി അച്ഛന്‍ നിര്‍ബന്ധ പൂര്‍വ്വം കയറ്റി വിട്ട സല്‍ പുത്രന്‍ ആണ് ഞാന്‍ .
ഒരു ചേച്ചി ഉള്ളത് അച്ഛന്‍ തന്നെ കെട്ടിച്ചു വിട്ടു .
എന്നെ കയറ്റി അയച്ചത് കൊണ്ട് അച്ഛനും അമ്മയും വല്യ ബുദ്ധിമുട്ടില്ലാതെ സ്വസ്ഥമായി കഴിയുന്നു .
പിന്നെ മേലെ പറഞ്ഞത് മുഴുവനും സത്യമല്ല .
എന്നാല്‍ സത്യവുമാണ് .
എന്താന്ന് വെച്ചാല്‍ പടിക്കാത്തതും ജോലി കിട്ടാത്തതും മാത്രം ആയിരുന്നില്ല
എന്നെ കയറ്റി അയക്കാനുള്ള കാരണങ്ങള്‍ .
അത് പറഞ്ഞേച്ചും ഗള്‍ഫിലേക്ക് വരാം അതാ നല്ലത് .