അന്ന് വൈകിട്ട് ഞങ്ങൾ മൂന്നു പേരും ഒരുമിച്ചാണ് ഡ്യൂട്ടി കഴിഞ്ഞു ഇറങ്ങിയത്. പതിവ് പോലെ മാളിൽ ഒന്ന് കറങ്ങി നടന്നിട്ടു പുറത്തെ ഗാർഡനിൽ ഇരുന്നു കത്തി വയ്പ് തുടർന്നു. ഞാനും നീനയും പരസ്പരം കൈകൾ കോർത്ത് നടക്കുന്നതോ തോളിൽ കയ്യിട്ടു നടക്കുന്നതോ ഒന്നും ഒരു ഭാവ വ്യത്യാസവുമില്ലാതെ ആണ് അനീറ്റ നോക്കി കണ്ടിരുന്നത്. അവൾ ഉള്ള കൊണ്ട് ഞങ്ങൾക്ക് അതിനു ഒരു ബുദ്ധിമുട്ടും, അത് കൊണ്ട് തോന്നിയതുമില്ല. ഇറങ്ങാൻ നേരം ഞാൻ നീനയുടെ നെറ്റിയിൽ ഒരു ഉമ്മ കൊടുത്തു. അത് കണ്ട ഉടനെ അനീറ്റ പറഞ്ഞു: ആ നമുക്കൊന്നും തരാൻ ആരുമില്ലേ..ഉടനെ തന്നെ നീന അവൾക്കൊരു ഉമ്മ കൊടുത്തിട്ടു ഞങ്ങൾ ഉണ്ടെന്നു പറഞ്ഞു.
വീട്ടിലെത്തി ഒന്നു ഫ്രഷ് ആയി ഭക്ഷണം ഒക്കെ കഴിച്ചു കഴിഞ്ഞപ്പോൾ ആണ് ഒരു പരിചയമില്ലാത്ത നമ്പറിൽ നിന്നും ഫോൺ വന്നത്, ഞാൻ ഊഹിച്ച പോലെ അത് അനീറ്റ ആയിരുന്നു. അവൾ നീനയെയും കൂടി കോണ്ഫറന്സ് ഇട്ടു. അനീറ്റ ഒരു PG യിൽ ആണ് നിൽക്കുന്നത്. അനീറ്റ അവളുടെ വീട്ടിലെ വിശേഷങ്ങൾ ഒക്കെ പറയാൻ തുടങ്ങി, അവളുടെ അച്ഛൻ ഗൾഫിൽ ആണ്. അമ്മ സ്കൂൾ ടീച്ചറും ഒരു അനിയൻ ഉള്ളത് ബാംഗ്ലൂരിൽ BBA പഠിക്കുന്നു. കുറെ നേരം സംസാരിച്ചതിന് ശേഷം ഒരു ദിവസം ഞങ്ങളോട് അവളുടെ വീട്ടിലേക്കു വരാൻ അവൾ പറഞ്ഞു.
അനീറ്റ: അല്ല ഞാൻ നിങ്ങളുടെ സ്വർഗത്തിൽ കട്ടുറുമ്പു ആകുകയാണോ?
ഞാൻ: ഏയ്
നീന: ഇല്ലെടാ ഞങ്ങൾ ഇതൊക്കെ തന്നെ അല്ലെ എന്തായാലും സംസാരിക്കുന്നത്
അനീറ്റ: ഉവ്വ ഉവ്വേ..ഞാൻ കൊറേ കണ്ടിട്ടുള്ളതാ. എനിക്കും ഉണ്ടായിരുന്നു ഒരുത്തൻ
ഞാൻ: ആണോ? എന്നിട്ടു ആള് ഇപ്പൊ എന്ത് പറയുന്നു?
അനീറ്റ: ഞങ്ങൾ കൊറച്ചു നാള് മുൻപ് ബ്രേക്ക് അപ്പ് ആയി. അത്ര സീരിയസ് ഒന്നുമില്ലായിരുന്നു.
നീന: ഹ്മ്മ്
അനീറ്റ: അല്ല ഞാൻ നിക്കണോ അതോ പോണോ? അല്ലെങ്കിൽ നിങ്ങൾ എന്താന്ന് വച്ച ചെയ്തോ ഞാൻ മിണ്ടാതെ ഇരുന്നു കേട്ടോളാം