“എനിക്കൊരു സമാധാനം കിട്ടുന്നില്ല. ചേച്ചി പാവം.
“സാരമില്ല. മുത്തച്ഛനല്ലേ. കൊല്ലത്തൊന്നും ഇല്ല. കുറച്ചടിയും കൊടുത്തു ഉപദേശിച്ചു വിട്ടോളും.
റൂമിൽ ലിച്ചു മാധവന്റെ മുഖത്ത് നോക്കാതെ തറയിലേക്ക് നോക്കി ഇരിപ്പാണ്. മാധവൻ അവളുടെ മുന്നിൽ കസേര വലിച്ചിട്ട് അതിൽ ഇരുന്നു.
“നീ ഇങ്ങനെ എത്ര നേരം തറയിൽ നോക്കി ഇരിക്കും? കണ്ണൻ കാലിൽ വീണ പോലെ വീഴാൻ തോന്നുന്നുണ്ടോ?
ലിച്ചു ഒന്നും മിണ്ടിയില്ല. അവളുടെ ശരീരം വിറയ്ക്കാൻ തുടങ്ങിയിരുന്നു. അവളുടെ മുഖം വിളറിവെളുത്തു.
മാധവൻ മേശമേല വച്ച ജഗ്ഗിൽനിന്നും വെള്ളം ഗ്ലാസിലേക്ക് ഒഴിച്ച് ലിച്ചുവിന്റെ കയ്യിൽ പിടിപ്പിച്ചു.
“വെള്ളം കുടിക്ക്. ഇങ്ങനെ മിണ്ടാതിരുന്നിട്ട് എന്താ കാര്യം?
“മുത്തച്ഛാ..ഞാൻ…
“മോളത് കുടിക്ക്. മോളുടെ ടെൻഷൻ മുത്തച്ഛന് മനസിലാവും.
ലിച്ചു വിറയ്ക്കുന്നകൈകളോടെ ഗ്ലാസ് ചുണ്ടിലേക്ക് അടുപ്പിച്ചു വെള്ളം കുടിച്ചു തീർത്തു.
“നീ പേടിക്കണ്ട. മുത്തച്ഛൻ മോളെ തല്ലാനോ വഴക്ക് പറയാനോ വന്നതല്ല. പക്ഷെ സിദ്ധുവിന് പകരം സ്വന്തം അനിയനെ കാണാൻ ആണ് ഭാവമെങ്കിൽ അത് നടക്കില്ല. അതിൽ പരം നാണക്കേട് വേറൊന്നും ഈ കുടുംബത്തിന് വരാനില്ല.
“മുത്തച്ഛാ..ഞാൻ ഒന്നും അങ്ങനൊന്നും ആലോചിച്ചിട്ടല്ല. ഏതോ ഒരു നിമിഷത്തിൽ അങ്ങനൊക്കെ സംഭവിച്ചു പോയി.
“എനിക്കറിയാം എല്ലാം. സിദ്ധുവും ശ്യാമളയും എല്ലാം മുത്തച്ഛനറിയാം.
“മുത്തച്ഛനെങ്ങനെ?
“ഞാൻ അറിയാതെ ഇവിടെ എന്തേലും നടക്കുമെന്ന് എന്റെ മോൾക്ക് തോന്നുന്നുണ്ടോ? അവനെ മോള് പറഞ്ഞുവിട്ടതിൽ എനിക്ക് അഭിമാനമേ ഉള്ളു. ഒരാളും അറിയാതെ നീ അത് കൈകാര്യം ചെയ്തു. നല്ലകാര്യം. പക്ഷെ ഇത്.