കാശി : ഇനീം പറഞ്ഞാ മീനാക്ഷി ചേച്ചിയെ പറ്റി ഞാനും വല്ലോം പറയുന്നത് കേൾക്കും നീ..
കണ്ണൻ : നമ്മള് ബ്രദേഴ്സ് അല്ലെ അളിയാ..നീ പറഞ്ഞാലും ഞാൻ കോമഡി ആയിട്ടേ എടുക്കു.
കാശി : നീ നന്നാവില്ല..
കണ്ണൻ : ഞാൻ വല്ലോം തിന്നാൻ കിട്ടുവോന്ന് നോക്കട്ടെ.
മ്യമ്മീ…രാവിലെ എന്താണ് ബ്രേക്ക്ഫാസ്റ്റ്..ലേറ്റ് ആണല്ലോ ഇന്ന്.
നീരു : മോനിങ് വാ..വല്യമ്മ തരാം.
കണ്ണൻ : അയ്യോ..വല്യമ്മ ഇവിടുണ്ടായിരുന്നോ..
വിധു : ഹഹ..
കണ്ണൻ അവിടെ വച്ചിരുന്ന ചായ എടുത്തു പുറത്തേക്ക് ഇറങ്ങി. മൊബൈലിൽ ശിഹാനിക്ക് മെസേജ് അയച്ചു.
“ഡീ..എഴുന്നേറ്റോ? പുറത്തു കാണാനില്ലല്ലോ.
“ഇവിടുണ്ട്..ഞാൻ കുളിക്കുവായിരുന്നു.
“ഹാ..എന്നാ പുറത്തേക്ക് വാ
ശിഹാനി കുളിയും കഴിഞ്ഞു പുറത്തേക്ക് ഇറങ്ങി വന്നു. പച്ച കളർ പാവാടയും റോസ് ബനിയനും ഉണങ്ങാത്ത മുടി വെള്ളതോർത്തിലും കെട്ടി ഒരു കൊച്ചു സുന്ദരി.