“അല്ലെങ്കിലും ഞാനെന്തിന് കരയണം. മാധവന്റെ കൊച്ചുമോളാ ഞാൻ. അവനാര്. അവനിങ്ങോട്ടാണ് കല്യാണം കഴിച്ചു വന്നത്. പോയത് എനിക്കല്ല. അവനാ.
ലിച്ചുവും കണ്ണനും കുറച്ചുനേരം കൂടെ അവിടിരുന്നു. അവളുടെ സങ്കടം മാറിയെന്ന് തോന്നിയ കണ്ണൻ അവളെയും കൂട്ടി തറവാട്ടിലേക്ക് നടന്നു. മുറ്റത്ത് തന്നെ ശിഹാനി നിൽപ്പുണ്ട്.
കണ്ണൻ ശിഹാനിയെ നോക്കി കൈകൊണ്ട് ലിച്ചു കാണാതെ വിരൽകൊണ്ട് സക്സസ് എന്ന് കാണിച്ചു. അവൾ അതുകണ്ട് ചിരിച്ചു.
അനിയത്തിയെ കണ്ട ലിച്ചു മുഖത്തെ വിഷമം മാറ്റി ചിരിച്ചു.
“ചേച്ചീ.. അളിയൻ പോകുവാണെന്ന്.. കമ്പനീന്ന് വിളി വന്നു.
“ആ.. അറിഞ്ഞെടീ.. ഞാനും കണ്ണനും പറമ്പിൽ ചുമ്മാ നടക്കുമ്പോ സിദ്ധുവേട്ടൻ എന്നെ കിട്ടാതെ കണ്ണനെ വിളിച്ച് പറഞ്ഞു.
“ആഹാ.. ചേച്ചിയും കണ്ണനും ഇപ്പൊ ചങ്ക് ആയോ? പണ്ട് കീരീം പാമ്പും ആയിരുന്നല്ലോ..
കണ്ണൻ : അതൊക്കെ നിങ്ങളെ കാണിക്കാൻ ഞങ്ങൾ അഭിനയിച്ചതല്ലേ.. അല്ലേ ലിച്ചു ചേച്ചീ..
ലിച്ചു : അല്ലാതെ..
ശിഹാനി നടന്ന കാര്യങ്ങൾ അറിയാൻ കണ്ണനോട് വീടിന്റെ സൈഡിലേക്ക് വരാൻ കണ്ണുകൊണ്ട് ആംഗ്യം കാണിച്ചു. കണ്ണൻ അങ്ങോട്ട് നടന്നു.
അളിയന് വിട..
പുതിയ കഥാപാത്രങ്ങൾ വൈകാതെ.
ദീപ്തി IPS പോലെ ഫെമസ് കഥാപാത്രങ്ങൾ ഉണ്ടെങ്കിൽ പറയൂ..
തുടരും.
ലൈക്കുകൾ എന്തുകൊണ്ടോ ഈ കഥയ്ക്ക് വളരെ കുറവാണ്. കാരണം വരുത്തേണ്ട മാറ്റങ്ങൾ സഹിതം പറയൂ.