മാധവന്റെ ഇടംകൈ ഇളയമകൻ സുരേന്ദ്രൻ തമ്പി. ചേട്ടന്മാർക്ക് അനുസരണയുള്ള അനിയനായി അച്ഛന്റെ വാക്കുകൾ ദൈവതുല്യമായി ശിരസ്സാവഹിച്ചു ജീവിക്കുന്ന മാധവന്റെ പ്രിയ പുത്രൻ. സുരേന്ദ്രന്റെ ഭാര്യ വിധുബാല വിദ്യാഭാസ്യം കുറവായതിനാൽ കെട്ടികൊണ്ടുവന്നതുമുതൽ അടുക്കളകാര്യവും വീട്ടുകാരുടെ കാര്യവും നോക്കി സുരേന്ദ്രന് ചേർന്ന ഭാര്യയായി ജീവിക്കുന്നു. ഇവർക്ക് മക്കൾ രണ്ടുപേർ. മീനാക്ഷിയും കണ്ണനും. കാർത്തിക ഡിഗ്രി കഴിഞ്ഞ് പിജീക്ക് പഠിക്കുന്നു. മാധവന്റെ ആണ്മക്കളുടെ പെൺതരികളിൽ മൂത്തവൾ. കണ്ണൻ ഡിഗ്രീ ഫസ്റ്റ് ഇയർ. പഠിക്കാൻ താല്പര്യമുണ്ടായിട്ടല്ല ഡിഗ്രിക്ക് ചേർന്നത്. ഡിഗ്രിയെങ്കിലും ഇല്ലാതെ ഈ കാലത്ത് പറ്റില്ലെന്ന മാധവന്റെ വാശിയൊന്നുകൊണ്ട് മാത്രം. കണ്ണന്റെ പഠന താല്പര്യം നന്നായി അറിയുന്നതുകൊണ്ട് എത്ര വർഷമെടുത്താലും കുഴപ്പമില്ല പാസായാൽ മതിയെന്ന ജാമ്യം മാധവൻ തുടക്കത്തിലേ കണ്ണന് നൽകിയിരുന്നു.
ഈയടുത്തകാലത്താണ് ശൂലംതൊടി വീടിനെ ഉത്സവപറമ്പാക്കിമാറ്റിയ ലച്ചുവിന്റെ കല്യാണം നടന്നത്. എല്ലാത്തിനും മുന്നിൽ ചുക്കാൻ പിടിച്ചത് മാധവൻ തമ്പി. കൂടെ മക്കൾ ബാലനും സുരേന്ദ്രനും. നടന്നത് ബാലന്റെ മോളുടെ കല്യാണം ആണെങ്കിലും പ്രധാനി മാധവൻ തന്നെ ആയിരുന്നു. പെണ്ണിന് കൊടുത്ത സ്ത്രീധനം മുതൽ സദ്യയുടെ വിഭവങ്ങൾവരെ മാധവന്റെ തീരുമാനത്തിൽ നടന്നു. നാടിനെ പിടിച്ചുകുലുക്കിയ കല്യാണം നടന്ന് 3 ആഴ്ച കഴിഞ്ഞപ്പോൾ കൊറോണയും വന്നു. മാധവനെ സമ്പന്ധിച്ചിടത്തോളം കുറഞ്ഞത് 2000 പേരെ വിളിക്കാതെ ഒരു കല്യാണം ആലോചിക്കാൻ പോലും പറ്റുന്നതല്ല. അതുകൊണ്ട് തന്നെ ലക്ഷ്മിക്ക് കല്യാണം കൊറോണയ്ക്ക് മുന്നേ കഴിഞ്ഞത് ലോട്ടറി അടിച്ചതിനേക്കാൾ ഭാഗ്യമായാണ് തോന്നിയത്. കൊറോണക്കാലമായിരുന്നേൽ തമ്പി ഒരുകാരണവശാലും കല്യാണത്തിന് സമ്മതിക്കുമായിരുന്നില്ല. ലക്ഷ്മി അടക്കം പറയുന്നത് കൊറോണ ഒരുകാലത്തും മാറിയില്ലേൽ ഈ വീട്ടിലെ പെൺപിള്ളേർ കെട്ടാചരക്കായി വീട്ടിൽ ഇരിക്കേണ്ടിവരുമെന്നാണ്. കാരണം മുത്തച്ഛന് കല്യാണമെന്നാൽ നാട്ടുകാരുടെ മുന്നിൽ പ്രൗടി കാണിക്കാൻ കിട്ടുന്ന അവസരങ്ങളിൽ ഒന്നാണ്.
ലക്ഷ്മിയെ കല്യാണം കഴിച്ചത് അമേരിക്കയിൽ സോഫ്റ്റ്‌വെയർ കമ്പനിയിൽ ജോലിചെയ്യുന്ന സിദ്ധാർഥ്. ഭാഗ്യമോ നിർഭാഗ്യമോ കല്യാണത്തിന് വന്ന സിദ്ധാർഥ് പിന്നീട് കൊറോണ കാരണം തിരിച്ചു പോയില്ല. വീട്ടിലിരുന്ന് അമേരിക്കൻ കമ്പനിക്കായി ജോലി ചെയ്യുന്നു. അച്ഛനും അമ്മയും ചേട്ടന്റെ ഫാമിലിക്കൊപ്പം ഹൈദരാബാദിൽ ആയതിനാൽ മാധവന്റെ നിർദേശപ്രകാരം കല്യാണം കഴിഞ്ഞ് രണ്ടാഴ്ചയ്ക്കുള്ളിൽ സിദ്ധാർത്തും ലക്ഷ്മിയും ശൂലംതൊടിയിലേക്ക് വന്നു. ശൂലംതൊടിയിലെ സുഖസൗകര്യങ്ങളെപറ്റിയും സമ്പത്തിനെപറ്റിയും കൃത്യമായ ധാരണ ഉള്ളതിനാൽ സിദ്ധാർഥ് മറുത്തൊന്നും പറയാതെ മുത്തച്ഛന്റെ വാക്കിനെ അനുസരിക്കുന്നതായി ഭാവിച്ചുകൊണ്ട് തറവാട്ടിലേക്ക് വന്നു. ആ വരവും അനുസരണയും മാധവനിൽ സിദ്ധാർത്തിനോട് പ്രത്യേക മമതയും മതിപ്പും ഉളവാക്കി.
©©©©©©©©©©©©©©©©©©©©©©©©©©©
കല്യാണം കഴിഞ്ഞ മൂന്നാം ആഴ്ച ഉച്ച സമയം. തമ്പിയും മക്കളും പച്ചക്കറി കയറ്റി അയക്കുന്നതുമായി ബന്ധപ്പെട്ട് രാവിലെ പോയതാണ്.