അവൾ അവരെയും കൂട്ടി കാറിൽ അൽപ ദൂരം സഞ്ചരിച്ചു..
ചുറ്റും ഭീമാകാരമായ കെട്ടിടങ്ങൾ…. നല്ല ചൂടാണ്….കാറിന്റെ എസി കംപ്ലൈന്റ്റ് ആണെന്നും പറഞ്ഞു ആ പുല്ലത്തി ഡോർ തുറന്നിട്ടു…
ആവശ്യത്തിന് പൊടി ഉള്ളിൽ കയറുന്നുണ്ട്.. എങ്ങനെയോ ഒരു ഫ്ലാറ്റിന്റെ മുന്നിലെത്തി…
സർ യുവർ ഫ്ലാറ്റ് നമ്പർ ഈസ് 11 ഓൺ 3rd ഫ്ലോർ… ഡു യു വാണ്ട് മി ടു കം വിത്ത് യു…?
ഷാനു: യെസ്
അവർ ലിഫ്റ്റിൽ മുകളിലേക്ക് ചെന്നു… ഫ്ലാറ്റ് നമ്പർ 11 എഴുതിയതിന്റെ മുന്നിൽ നിന്ന് ഫിലിപ്പീനി കൊടുത്ത ചാവി വച്ച് വാതിൽ തുറന്നു…
ഉളിലേക്കു പെട്ടിയു൦ ചട്ടിയും ഒക്കെ മാറ്റി വച്ച് നേരെ എ സി ഓണാക്കി..
ഹോ എന്തൊരാശ്വാസം… ഷാനു നെടുവീർപ്പിട്ടു…
ഒരു ബെഡ്‌റൂം, കിച്ചൻ, ബാത്രൂം, കുഞ്ഞി ഹാൾ.. പിന്നെ അടുക്കളക്കു പുറത്തായി പുറത്തോട്ടു ചെറിയ വ്യൂ ഉള്ള സൺ ഷെഡ്…
നല്ലൊരു ഫ്ലാറ്റ്..
ക്യാൻ ഐ ഗോ സർ…. ഫിലിപ്പീനി വീണ്ടും ചിലച്ചു
ഷാനു: എസ് , യു ക്യാൻ..
അവളതും കേട്ട് സുഹറക്ക് ഒരു സലാമും കൊടുത്തു നേരെ വിട്ടു…
ഇവിടെ ഉള്ള ഒരു സൂപ്പർമാർകെറ്റിൽ അക്കൗണ്ട്സിൽ ആണ് ജോലി കിട്ടിയത്…അവിടെ ഉള്ള സ്റ്റാഫ് ആണ് ഇപ്പൊ വന്ന ഫിലിപ്പീനി.. അവൻ സുഹറയെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കിച്ചു..
കമ്പനി ഫ്ലാറ്റ് ആയതുകൊണ്ട് റെന്റ് കൊടുക്കണ്ട… വെള്ളം എലെക്ട്രിസിറ്റി കൂടെ വല്ല നക്കാപ്പിച്ച ഫ്ലാറ്റ് ഓണർക്ക് കൊടുക്കണം… പിന്നെ ഫുഡ് ആണ്..മെയിൻ പ്രശ്നം