…..ഷംല…..
Shamla Author : Kuttoos
(നക്ഷത്രങ്ങളുടെ കൂട്ടുകാരി……)
രാത്രിയിൽ, ഏകാന്തതയിൽ, കയ്യിലെ ചായക്കപ്പുമായി അവൾ നോക്കി നിന്നതു നക്ഷത്രങ്ങളെ ആയിരുന്നു…….എത്ര നോക്കിയാലും അവൾക്കു മതി വരാത്ത നക്ഷത്രങ്ങൾ,,,,,എന്നത്തേയും പോലെ അവൾ അന്നും എണ്ണി തുടങ്ങി………..പക്ഷെ എന്നത്തേയും പോലെ അന്നും അവൾ ശുണ്ഠിയോടെ തോറ്റു പിന്മാറി……ആകാശത്തിലേക്കു നോക്കി, ശുണ്ഠി പിടിച്ചു, കോഷ്ട്ടി കാട്ടി അവൾ അന്നും പറഞ്ഞു,….. നോക്കിക്കോ നാളെ മുതൽ ഞാൻ വരില്ല നിങ്ങളെ എണ്ണാനായ്……അതും പറഞ്ഞിട്ട് അവൾ, ചിരിച്ചു കൊണ്ട് ഇടം കൈ കൊണ്ട് അവളുടെ പ്രിയപ്പെട്ട നക്ഷത്രങ്ങൾക്ക് ടാറ്റ കൊടുത്തു അകത്തേക്ക് കയറി……അകത്തു ബെഡിൽ ഉറങ്ങിക്കിടന്ന മോളുടെ മുടിയിൽ ഒന്ന് തലോടി അവളും കിടന്നു…ആ ബെഡിന്റെ സൈഡിൽ.അവളുടെ മോളുടെ ഓരം ചേർന്ന്…..കൂടെ കിടന്നപ്പോൾ ഒന്ന് ചിണുങ്ങി ഉലഞ്ഞ മോളുടെ മുടിയിടയിലൂടെ തഴുകി, അവളുടെ നെറ്റിയിൽ മൃദുവായ ഒരു മുത്തം നൽകി അവൾ കിടന്നു…..
ഇത് ഷംലയുടെ കഥ, നക്ഷത്രങ്ങൾ എണ്ണിത്തീർക്കാൻ മോഹിച്ചു, സ്വയം നക്ഷത്രമായി തീർന്ന ഷംലയുടെ കഥ……
ബെഡിലേക്കു കിടന്ന ഷംലയുടെ കണങ്കാലിലേക്കു ബാൽക്കയിലൂടെ അരിച്ചു വരുന്ന കാറ്റു ഇക്കിളി ഇട്ടു കൊണ്ടിരുന്നു….ആ ഇളം തെന്നൽ, തന്റെ കാലുകളെ തഴുകി അകത്തേക്ക് കയറാൻ വെമ്പൽ കൊള്ളുന്ന പോലെ തോന്നി അവൾക്കു…..അതോർത്തു ഒന്ന് ചിരിച്ചു അവൾ പറഞ്ഞു…..
തെമ്മാടി, അങ്ങനിപ്പോ നീയെന്നെ ഫ്രീ ആയിട്ട് കാണണ്ട….അങ്ങിനെ കാണാൻ അത്രയ്ക്ക് മോഹാണെങ്കീ പോയിട്ട് ഒരു പുരുഷനായിട്ടു വാ, എന്നിട്ടു എന്റെ നിമ്നോന്നതങ്ങൾ തഴുകി ഉണർത്തി, എന്നിലെ പെണ്ണിനെ ത്രിപ്തിപെടുത്തു……പക്ഷെ അവളുടെ ദേഹത്തേക്ക് വീണ്ടും തഴുകി കടന്നു വന്നു കൊണ്ടിരുന്നു ഇളം കാറ്റ്……..
പാർക്കിംഗ് ഏരിയായിൽ, പാർക്ക് ചെയ്തു, അകത്തേക്ക് നടക്കുന്നതിനിടെ ഖാലിദ് ഓർത്തു…..ഇന്നെങ്കിലും ആ പുതിയ പ്രൊജക്റ്റ് ആവും എന്ന് കരുതി…..പക്ഷെ…..നടന്നില്ല……
ഇനി നാളെ വീണ്ടും അർബാബിന്റെ വായിലെ കേൾക്കണം…….
ദുബായിലെ അത്യാവശ്യം നല്ല രീതിയിൽ പോകുന്ന ഒരു കൺസ്ട്രക്ഷൻ കമ്പനിയുടെ പാർട്ണർ ആണ് ഖാലിദ്….ആരും തോറ്റു പോകുന്ന പേഴ്സണാലിറ്റി…….സൗമ്യമായ പെരുമാറ്റം……
ഓരോന്ന് ചിന്തിച്ചു മൂന്നാം നിലയിലുള്ള തന്റെ ഫ്ലാറ്റിൽ എത്തി, ഷംല വന്നു വാതിൽ തുറന്നു അവൻ അകത്തു കയറി……..
സോഫയിലേക്കിരുന്ന ഖാലിദിന് വെള്ളം എടുത്തു കൊടുത്തിട്ടു അവന്റെ പിറകിൽ അവന്റെ കഴുത്തിലൂടെ കയ്യിട്ടു ഷംല അവന്റെ കവിളിൽ ഒരു മുത്തം നൽകി…..