ഇപ്പൊ അവളാഗ്രഹിച്ചത് കിട്ടി. ഒരു വിഷവിത്തുണ്ട് അവളുടെ ഉദരത്തിൽ.എനിക്ക് കഴിയില്ല, നല്ലൊരുത്തനിൽ നിന്നും ആഗ്രഹിച്ചത് ലഭിച്ചുമില്ല.ഇഷ്ട്ടം ഇല്ലതെ,അങ്ങനെയൊരു സാഹചര്യത്തിൽ സ്വീകരിച്ചതാ, അത് മൊട്ടിട്ടു എന്ന് ഉറപ്പിച്ച അന്നാ ഞാൻ പോലും……….” അയാളുടെ വാക്കുകൾ ഇടക്ക് മുറിഞ്ഞു.
“എന്റെ അനിയത്തിയെ അവൾക്ക് ജീവനാ.അതാ അവൾ അങ്ങനെയൊരു സാഹസത്തിന് മുതിർന്നതും.വില്ല്യമിന്റെ ജീവൻ അവൾ നേടിയെടുത്തു.ഒരു പ്രായശ്ചിത്തം പോലെ അവൻ കൊടുത്ത ജീവൻ അവൾ ഏറ്റുവാങ്ങിയിട്ട് ഇപ്പോൾ മാസം മൂനായി.ആരോടും പറഞ്ഞില്ല. ആരെയും അറിയിച്ചുമില്ല.മൊട്ടിട്ട വിഷച്ചെടി പിഴുതെറിയാൻ ഞാൻ എങ്ങനാടാ അവളോട് പറയുക, കാത്തിരുന്നു കിട്ടിയ മാതൃത്വം വലിച്ചെറിയാൻ ഞാനെങ്ങനാ പറയുക.ഇത്രയൊക്കെ സഹിച്ച അവൾ എന്റെ വാക്കിന് മുന്നിൽ സമ്മതിച്ചേക്കും,പക്ഷെ അതിന് വില കൊടുക്കാൻ കൈകൾ ശൂന്യമാണ് താനും.”
പോകുന്ന വഴിക്ക് വിനോദിൽ നിന്നും അറിഞ്ഞ സത്യങ്ങൾ കേട്ട് സ്ഥബ്ദരായിരിക്കാനെ അവർക്ക് കഴിഞ്ഞുള്ളു.ഒന്ന് ആശ്വാസം നൽകാനൊ പെട്ടെന്നൊരു പരിഹാരം കാണാനോ കഴിയാത്ത ഒരു പ്രതിസന്ധികൂടി വീണക്ക് മുന്നിൽ വന്നുചേർന്നു. *********** രുദ്ര പകച്ചുപോയ നിമിഷം.ഇതു പോലെയൊന്ന് അവൾ നിനച്ചതെ ഇല്ല.മാധവനെ പ്രതീക്ഷിച്ചിരുന്നു പക്ഷെ…..
സാഹിലയുടെ മുഖഭാവവും മാറിയിരുന്നു.ഇരയുടെ ഭാവം മാറി വേട്ടക്കാരന്റെ ക്രൂരഭാവം അവളുടെ മുഖത്ത് തെളിഞ്ഞു. താൻ അകപ്പെട്ടുവെന്ന് അവൾ ഉറപ്പിച്ചു.എവിടെയൊ കണക്കുകൂട്ടൽ പിഴച്ചുപോയി, ഇനിയത് ചിന്തിക്കാനുള്ള സമയം തീരെയില്ല താനും.ജീവിതത്തിനും മരണത്തിനുമിടയിലുള്ള നേർത്ത പാലത്തിന് മുകളിലാണ് താൻ എന്ന് രുദ്ര മനസ്സിലാക്കി.
റിമാൻഡിൽ കഴിയുന്ന ദിവ്യയെ പൈശാചികഭാവത്തോടെ തന്റെ മുന്നിൽ കണ്ട രുദ്ര പകച്ചുപോയ നിമിഷങ്ങൾ,ദിവ്യയത് നന്നായി മുതലാക്കി.കൂട്ടിന് എന്തും ചെയ്യാൻ സലിമും അവൻ വിലക്കെടുത്ത ആളുകളുമുണ്ട്. താൻ പകച്ചുനിന്ന വേളയിൽ പിറകിൽ നിന്നും കിട്ടിയ അടി രുദ്രയുടെ ബോധം മറച്ചുതുടങ്ങിയിരുന്നു. നിലത്തേക്ക് വീണുപോയ രുദ്ര തന്നെ ആരോ തോളിൽ ചുമന്നുകൊണ്ട് പോകുന്നത് അറിയുന്നുണ്ടായിരുന്നു.ഒന്നിനും പ്രതികരിക്കാനാവാതെ സലിമിന്റെ തോളിൽ വാടിയ കിടക്കുന്ന രുദ്രയെ അവളൊന്ന് നോക്കി.
“നിങ്ങൾക്കുള്ള അത്താഴം ഇതാ. കൊണ്ട് പോയി ഭക്ഷിച്ചു തൃപ്തി അടയ്.”സലിമിനോടും കൂട്ടാളികളോടും അനുവാദം നൽകിയ ശേഷം പുറത്ത് കാത്തുകിടന്ന പോലീസ് ജീപ്പ് ലക്ഷ്യമാക്കി അവൾ നടന്നു.ആ കോരിച്ചൊരിയുന്ന മഴയത്തും അവളെയും കാത്ത് ബെഞ്ചമിൻ നിൽക്കുന്നുണ്ടായിരുന്നു. ********* “ശംഭു ഇനി വേണ്ട ഇരുമ്പേ.” മാധവന്റെ ആ തീരുമാനം അവരെ ഞെട്ടിച്ചുകളഞ്ഞു.