“അറിയാം മാഷെ……..അറിഞ്ഞ വിവരങ്ങൾ വച്ച് ചന്ദ്രചൂഡനും രുദ്രയും രണ്ടു പക്ഷത്താ.ആദ്യം ശംഭുവിനെ വീഴ്ത്തുക എന്നതാവും അവർ ശ്രമിക്കുക.
കാരണം അവനെന്തെങ്കിലും സംഭവിച്ചാൽ മാഷ് തളരും എന്ന് അവർക്കറിവുണ്ടാവും.
അതുകൊണ്ട് അവനെയൊന്ന് സൂക്ഷിക്കണം,പ്രത്യേകിച്ചും ഈ സമയത്ത്.”സുര പറഞ്ഞു.
“അവനിൽ ഒരു കണ്ണ് വേണം കമാലെ.അത് കമാൽ നേരിട്ടു തന്നെ ശ്രദ്ധിക്കണം.ഇനിയധികം സമയവുമില്ല.അടിക്കുമ്പോൾ മർമ്മം നോക്കിയടിക്കണം”
മാധവൻ പറഞ്ഞു.
“അതിനാദ്യം അവരുടെ ഹവാല ഇടപാടുകൾക്ക് തുരങ്കം വക്കണം
അതാണവരുടെ വരുമാനത്തിന്റെ നട്ടെല്ല്.അതിനടികിട്ടിയാലവർ പരിഭ്രാന്തരാവും.എടുത്തുചാടി ബുദ്ധിമോശം കാണിക്കും.അതു മുതലെടുത്താൽ രുദ്രയും ചന്ദ്രചൂഡനും തമ്മിലടിക്കും.”
സാഹില പറഞ്ഞു.
“പക്ഷെ സാഹില എങ്ങനെ?ഇത്ര ഒക്കെ അറിയാമെങ്കിൽ ഞാൻ എന്തിന്?”മാധവൻ ചോദിച്ചു.
“പോവേണ്ട റൂട്ട് എനിക്കറിയാം മാഷെ.ചന്ദ്രചൂഡന്റെ ഹവാല ഇടപാടുകൾ പലതും എനിക്ക് നേരിട്ടറിവുള്ളതാണ്.രാജീവ് ചില ഇടപാടുകളിൽ സംരക്ഷണം നൽകിയിട്ടുമുണ്ട്,ഒപ്പം ഒറ്റിയതും എനിക്കറിയാം.
പക്ഷെ ഒരു പെണ്ണായ ഞാൻ ഏങ്ങനെ ഒറ്റക്ക്.കൂടെയുള്ളത് ഒരു കൈ മാത്രമുള്ള ആങ്ങളയും
അവരുടെ മുന്നിൽ പിടിച്ചു നിക്കണ്ടേ മാഷെ.
എനിക്ക് ജീവിക്കണം മാഷെ.
രാജീവന്റെ തന്നെ ചോരയാ എന്റെ ഒപ്പമുള്ളത്.അതിന് ഏത് രീതിയിൽ സമ്പാദിച്ചതായാലും രാജീവന്റെ സ്വത്തെനിക്ക് വേണം.
അതങ്ങനെ വിട്ടുകളയാൻ വയ്യ.
രാജീവന്റെ ബിനാമി ഇടപാടുകൾ വിവാദമായപ്പോൾ കൂടെനിന്നവർ പോലും തിരിഞ്ഞു.ജീവൻ പോലും നഷ്ട്ടമാവും എന്ന അവസ്ഥയിലാ മാഷിനെ കാണാൻ വരുന്നത്.”
“സലീമിന്റെ ഒരു കൈ……..അത് ”
മാധവൻ പൂർത്തിയാക്കാതെ നിർത്തി.
“ശംഭുവെന്ന ആണിനെ ഞാൻ അംഗീകരിച്ചത് അന്നാണ് മാഷെ.
ദുഃഖമുണ്ടായിരുന്നു.പല്ലിന് പകരം പല്ല് എന്ന നയമായിരുന്നു ഉള്ളിൽ.
പക്ഷെ ചില തിരിച്ചറിവുകൾ എന്റെ കാഴ്ച്ചപ്പാടുകൾ മാറ്റിക്കളഞ്ഞു.അറിയാം എന്റെ ഡ്രൈവ് ആർക്ക് കിട്ടിയെന്നും അതെങ്ങനെ പരാതിയായെന്നും.
മാഷിനും കുടുംബത്തിനും ഒന്ന് പിടിച്ചുനിക്കാൻ അതാവശ്യവും ആയിരുന്നു.അതിലൊന്നും എനിക്ക് പരാതിയില്ല.ഉള്ളത് ഒരേ ഒരു ആവശ്യം മാത്രം.എനിക്കും സർവൈവ് ചെയ്യണം.പ്രശ്നം ഒതുങ്ങി സമാധാനമായി ജീവിക്കണം.”സാഹില മറുപടി നൽകി.
മാധവന് അവളുടെ മറുപടി തൃപ്തികരമായിരുന്നു.
സാഹിലയുടെ ആവശ്യപ്രകാരം
ശംഭുവുമായി ഒരു കൂടിക്കാഴ്ച്ച
ഒരുക്കിക്കൊടുക്കാമെന്ന് ഉറപ്പ് നൽകിയശേഷം അന്നത്തേക്ക് അവർ പിരിഞ്ഞു.ശംഭുവുള്ള സമയം ഒരിക്കൽ കൂടി ഇരിക്കണമെന്നും അവിടെവച്ച് ധാരണയായി.