കേട്ടാണ് അയാളുണർന്നത്.
അയാൾ വെട്ടിവിയർത്തു.
ഒരു നിമിഷം എന്ത്
ചെയ്യണമെന്നറിയാതെ അയാൾ
പരിഭ്രാന്തനായി.തന്റെയും ചിത്രയുടെയും കിടപ്പറ രംഗങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറൽ ആയി ഷെയർ ചെയ്യപ്പെടുന്നു എന്നതായിരുന്നു ആ വാർത്ത.
അതെങ്ങനെ………?അയാൾ ചിന്തിച്ചു.
“ചിത്ര…….അവൾ…..അവൾ തന്നെയും വില്പനച്ചരക്കാക്കിയിരിക്കുന്നു.”
ആ വാർത്ത അയാളെ കുറച്ചല്ല വലച്ചത്.അവളുടെ കച്ചവടം എന്തെന്നറിഞ്ഞിരുന്നു എങ്കിലും അവളിൽ മതിമറന്ന് അവളിലുള്ള വിശ്വാസത്തിൽ സ്വയം മറന്നപ്പോൾ ഇങ്ങനെയൊരു ചതി അയാൾ പ്രതീക്ഷിച്ചതല്ല.താനും അവളുടെ പ്രോഡക്റ്റ് ആയി എന്നത് അയാളെ ഭ്രാന്ത് പിടിപ്പിച്ചു
“എങ്ങനെ മറ്റുള്ളവരെ നേരിടും ”
എന്നതായിരുന്നു അയാളുടെ പ്രശ്നം.”ഇനിയിത് തന്നെ എങ്ങനെയൊക്കെ ബാധിക്കും”
എന്നും.
വേഗം തന്നെ അയാൾ തയ്യാറായി
കാറിന്റെ കീയും ജുബ്ബയുടെ കീശയിലേക്കിട്ട് സ്റ്റെപ്പ് ഇറങ്ങിച്ചെല്ലുമ്പോൾ വീർത്തുകെട്ടിയ മുഖവുമായി തന്റെ പ്രിയപ്പെട്ടവരെ അയാൾ കണ്ടു.
ചന്ദ്രചൂഡനെ കണ്ടതും തന്റെ കുഞ്ഞിനെയും എടുത്തുകൊണ്ട് മകൾ മുറിയിലേക്ക് പോകുന്നത് കണ്ട അയാളുടെ നെഞ്ച് പിടഞ്ഞു,പിന്നാലെ മരുമകനും.
തന്റെ മകനും മരുമകളും അത് പിന്തുടർന്നപ്പോൾ അയാൾ തകർന്നുപോയി.താന്തോന്നിയായ
ഇളയ മകൻ മാത്രം ഇതൊന്നും തന്നെ ബാധിക്കില്ല എന്ന മട്ടിൽ അവിടെ നിന്നു.”തനിക്ക് തരാതെ ഒറ്റക്ക്…….”എന്ന ഭാവമായിരുന്നു അവനപ്പോൾ.
“ശാരദേ…….”ചന്ദ്രചൂഡൻ വിളിച്ചു.
പക്ഷെ അയാളുടെ ഭാര്യ കരഞ്ഞുകൊണ്ട് അടുക്കളയിലേക്ക് കയറിപ്പോയി.
“അവളെ കാണുക തന്നെ”
ചെറുമക്കളുടെ പതിവ് ചുംബനം വാങ്ങാതെ,കുടുംബത്തോടൊപ്പം പതിവുള്ള പ്രഭാതഭക്ഷണം ഒരു വറ്റ് പോലും കഴിക്കാതെ അയാൾ വീട്ടിൽ നിന്നിറങ്ങി.
ചിത്രയും ആകെ അടികിട്ടിയ അവസ്ഥയിലായിരുന്നു.ഇനി എന്ത് എന്നതായിരുന്നു അവളുടെ അവസ്ഥ.എന്തൊക്കെ നടപടി നേരിടേണ്ടി വരും എന്നവൾക്ക് ഒരു രൂപവും ഉണ്ടായിരുന്നില്ല.
പണി പോകും എന്നവളുറപ്പിച്ചു.
അതിലുപരി ചന്ദ്രചൂഡന്റെ ശത്രുത ഏൽക്കേണ്ടി വരുമെന്നത് അവളുടെ സ്വസ്ഥത കെടുത്തി.
ഒന്ന് മാറി നിൽക്കാം എന്ന് കരുതി അവൾ ഉടൻ തന്നെയിറങ്ങി.
വാതിൽ പൂട്ടി കയ്യിൽ ബാഗുമായി നിൽക്കുന്ന അവളുടെ മുന്നിൽ ചന്ദ്രചൂഡന്റെ കാർ വന്നു നിന്നപ്പോൾ അവൾ വിയർത്തു. അയാളെ എങ്ങനെ നേരിടണം എന്നറിയാതെ അവൾ പ്രതിമ കണക്കെ നിന്നു.
“ഇതെങ്ങോട്ടാ ടീച്ചറെ ഇപ്പോൾ ഒരു യാത്ര.”ഉമ്മറത്തേക്ക് കയറിക്കൊണ്ട് ചന്ദ്രചൂഡൻ ചോദിച്ചു.
“അത് ചന്ദ്രേട്ടാ…….. ഞാൻ……..”
അവൾ വിക്കി.
“എന്നെയും ചതിച്ചിട്ട് മുങ്ങിയാൽ അങ്ങ് സ്വസ്ഥയാവാം എന്ന് കരുതിയെങ്കിൽ തെറ്റി.എന്താ ഞാൻ തിരക്കിവരില്ലെന്ന് അത്ര ഉറപ്പുണ്ടോ നിനക്ക്?”
“എനിക്കൊന്നുമറിയില്ല ചന്ദ്രേട്ടാ”