ശംഭുവിന്റെ ഒളിയമ്പുകൾ 31
Shambuvinte Oliyambukal Part 31
Author : Alby | Previous Parts
അനുകൂലമായതിൽ പിന്നെ ആത്മ വിശ്വാസം വർധിച്ച നിലയിലായിരുന്നു രാജീവ്.തനിക്ക് ലഭ്യമായ തെളിവുകൾ കോർത്തിണക്കി കഥ മെനയുകയാണയാൾ.പത്രോസ് നിഴലുപോലെ കൂടെയുണ്ട്.സലിം കൈ നഷ്ട്ടമായതിനുശേഷം ജോലി തുടരാനാവാത്ത സ്ഥിതിയിലും.”ഇനി വൈകുന്നതെന്തിനാണ് സർ?”
പത്രോസ് ചോദിച്ചു.
“നന്നായിട്ടൊന്ന് ഫ്രെയിം ചെയ്യണം പത്രോസ് സാറെ,ഇല്ലെങ്കിൽ അവര് ഊരും.അതുണ്ടാവരുത്.നമ്മൾ കൂട്ടിയിണക്കേണ്ട ഒരു കണ്ണി,അത് ശരിയാവാതെ പറ്റില്ലടോ.”
“ഭൈരവൻ……….?”പത്രോസ്
മുഴുവിച്ചില്ല.
“അതേടോ ഭൈരവൻ എന്തിന് ആ വീട്ടിലെത്തി?ഈ ചോദ്യത്തിനൊരു ക്ലാരിറ്റി കൊടുക്കാതെ മുന്നോട്ടു പോയാൽ കേസ് കൈവിട്ടുപോകും.
സമയവും സന്ദർഭവും ചുറ്റുപാടും അവർക്ക് മുൻതൂക്കം നൽകുന്നു പത്രോസേ.അതുകൊണ്ട് നന്നായി ഹോം വർക്ക് ചെയ്തേ പറ്റൂ.”
“ഇനി എന്താ ഒരു മാർഗം?”
“വഴിയുണ്ട്,പക്ഷെ നടത്തിയെടുത്തെ
പറ്റൂ.”
“എന്താ സാറിന്റെ മനസ്സില്?”
“ഭൈരവന് മാധവനുമായി ബന്ധം ഉണ്ടെന്ന് പ്രൂവ് ചെയ്യാൻ കഴിഞ്ഞാൽ കാര്യം നടത്തിയെടുക്കാം”
“മാധവനും ഭൈരവനും,അതും സുര കൂടെയുള്ളപ്പോൾ.ബുദ്ധിമുട്ടാണ് സാറെ.”
“ബുദ്ധിമുട്ടിയെ പറ്റൂ……..എങ്കിലേ മുന്നോട്ട് പോകുന്നതുകൊണ്ട് അർത്ഥമുള്ളൂ.”
“സാറെ……….തത്കാലം ചിത്രയുടെ കേസ് പോരെ മുന്നോട്ട് പോകാൻ? മാധവൻ പെടും.”
“അതൊരു മിസ്സിംഗ് കേസ് അല്ലെടോ.
ചിത്രയുടെ മൊഴി അനുകൂലമാകും എന്ന് ഉറപ്പുണ്ടൊ?മാധവന് വഴങ്ങി അവൾ നമ്മുക്കൊപ്പം നിന്നില്ലെങ്കിൽ അതും ചീറ്റിപ്പോകും.മാധവന് പൊള്ളണമെങ്കിൽ ആ പെണ്ണുങ്ങള് പെടണം,അതിന്റെ കൂടെ വേണം മറ്റു കേസുകളും വരാൻ.”
“ഇനിയിപ്പോ മാധവന്റെ കൂടെയുള്ള ആ ചെക്കന് ഭൈരവനെ അറിയാം എന്ന് വന്നാലും കാര്യം നടക്കില്ലേ സർ
?”പത്രോസ് ചോദിച്ചു.