ദാമോദരന് അറ്റവും മുറിയുമായി ചില വിവരങ്ങൾ കിട്ടുകയും ചെയ്തു.
ആ പ്രതീക്ഷയിലാണ് ശംഭു അയാളെ സമീപിക്കുന്നതും.
ദാമോദരൻ ഒരു സൈഡിലായതും അയാളുടെ ഭാര്യയോടും പറഞ്ഞ് ശംഭു അവിടെനിന്നിറങ്ങി.
*****
തന്റെ ഫോൺ ചിലക്കുന്നത് കേട്ടാണ് ഉമ്മറത്തായിരുന്ന മാധവൻ ഹാളിലെത്തിയത്.സ്ക്രീനിൽ പേര് കണ്ടതും മാധവൻ കാൾ കട്ട് ചെയ്തു
വീണ്ടും വീണ്ടും അത് ആവർത്തിച്ചപ്പോൾ നീരസത്തോടെ അയാൾ അത് ചെവിയോട് ചേർത്തു.
“…..മാഷെ……”
“ഇവിടെ നിന്റെയാരുമില്ല.എന്റെ
വാക്ക് തട്ടി,ഒരു പെണ്ണിന്റെ കണ്ണീരും
കണ്ടില്ലെന്ന് നടിച്ച് ഇവിടുന്നിറങ്ങിയ നീ എന്തിനിപ്പോൾ……”
“എനിക്കൊന്ന് സംസാരിക്കണം”
“എനിക്ക് നിന്നോട് സംസാരിക്കാനില്ല, എങ്കിലോ?”
“മാഷെ……വാശി തീർക്കാനുള്ള സമയം അല്ലിത്.എനിക്ക് പറയാൻ ഉള്ളതൊന്ന് കേൾക്കണം”
“ആരാ ശംഭു വാശി കാണിക്കുന്നത്.
ശരിയാണ്,സാവിത്രി അങ്ങനെയൊരു സാഹചര്യത്തിൽ പറഞ്ഞുപോയി.അതിലവൾക്ക് വിഷമവുമുണ്ട്.പക്ഷെ ഞാൻ നിന്നെ തിരികെ വിളിച്ചിട്ടും നിനക്ക് ഇവിടെ പറ്റുന്നില്ല.എന്നിട്ട് നീ തന്നെ പറയണം വാശി തീർക്കരുതെന്ന്.നിന്നെ മാത്രം
മനസ്സിലിട്ട് നീറിപ്പുകയുന്ന പെണ്ണുണ്ട് ഈ വീട്ടിൽ.ഒരുപാട് അനുഭവിച്ചതാ,
നിന്നിലൂടെ നല്ലൊരു ജീവിതം സ്വപ്നം കണ്ടവളാ.എല്ലാം അറിഞ്ഞപ്പോൾ ഏറ്റവും കൂടുതൽ സന്തോഷിച്ചതും നിന്റെ മാഷ് തന്നാ.പക്ഷെ നീ……”
“മാഷെ……ഇപ്പൊ പറഞ്ഞതുപോലും എന്റെ മാഷ് എന്നാ.അതുമതി എനിക്ക്.പക്ഷെ പുറത്ത് നടക്കുന്നത് പലതും നമ്മുടെ നല്ലതിനല്ലെന്ന് മാത്രം മാഷ് മനസിലാക്കുക,ഒന്ന് കരുതിയിരിക്കുക.ഞാൻ വക്കുവാ മാഷെ.”
കൂടുതൽ പറഞ്ഞിട്ടും കാര്യമില്ലെന്ന് മനസ്സിലായ ശംഭു ഫോൺ കട്ട് ചെയ്തു.അപ്പോഴും അവന്റെ മനസ്സ് അസ്വസ്ഥമായിരുന്നു.രാജീവനൊപ്പം
ചിത്രയെ കണ്ടതുമുതൽ അവന്റെ മനസ്സിൽ മറ്റുചില സംശയങ്ങളും തോന്നിത്തുടങ്ങിയിരുന്നു.ഒപ്പം പി.സി.
ദാമോദരനിൽ നിന്നറിഞ്ഞ
കാര്യങ്ങളും കൂടെയായപ്പോൾ പ്രശ്നങ്ങൾ കൂടുതൽ വഷളാവുന്നു എന്നവന് തോന്നി.അതാണ് ഒട്ടും വൈകാതെ മാധവനെ വിളിച്ചതും.
എന്തെങ്കിലും ചെയ്തേ പറ്റു എന്നവൻ ഉറപ്പിച്ചു.ആദ്യം ഇരുമ്പിനെ
കാണണം,അതും മനസ്സിലുറപ്പിച്ച്
അവൻ സുരയെ തിരഞ്ഞിറങ്ങി.
അപ്പുറെ മാധവന്റെ അവസ്ഥയും മറിച്ചായിരുന്നില്ല.ശംഭു വീട് വിട്ടത് മുതൽ മൂകമാണവിടം.വീണയുടെ മുഖം കാണുമ്പോഴാണ് മാധവൻ നിസ്സഹായനാവുന്നതും,കാരണം അവളെ എന്തുപറഞ്ഞ്
ആശ്വസിപ്പിക്കണം എന്നറിയാത്തത്
തന്നെ.മറ്റുള്ളവരുടെ സ്ഥിതിയും വ്യത്യസ്ഥമല്ല.ഒരു നിമിഷം പറ്റിയ പിഴവോർത്തു സാവിത്രിയും നീറിപ്പുകഞ്ഞു.പക്ഷെ മാധവന്റെ കാതുകളിൽ ശംഭു അവസാനം പറഞ്ഞ വാക്കുകൾ മുഴങ്ങിക്കൊണ്ടിരുന്നു.കാരണം ചില സൂചനകൾ അയാൾക്കും കിട്ടിയിരുന്നു,ഒപ്പം സുരയെ ചോദ്യം ചെയ്തതുകൂടിയായപ്പോൾ മാധവനും കരുതൽ തുടങ്ങിയിരുന്നു.