ശംഭുവിന്റെ ഒളിയമ്പുകൾ 26 [Alby]

Posted by

സംസാരിച്ചിരിക്കുന്നതിനിടയിൽ ശംഭു കുപ്പി മുന്നിലേക്ക് വച്ചു.
പൊതുവെ മദ്യത്തോടൊരിഷ്ട്ടമുള്ള ദാമോദരൻ ഉടനെ തന്നെ ബാക്കി കാര്യങ്ങൾ ശരിയാക്കി.അയാളുടെ ഭാര്യ വരുമ്പോഴേക്കും അവർ മദ്യം നുണഞ്ഞുതുടങ്ങിയിരുന്നു.തന്റെ ഭർത്താവിന്റെ ശീലം അറിയുന്നത് കൊണ്ടും,കൂട്ടിന് ശംഭുവായത് കൊണ്ടും അവളതങ്ങു കണ്ണടച്ചു.
പതിയെ ഒന്ന് മൂടായി വന്നപ്പോഴാണ് ശംഭു രാജീവനെക്കുറിച്ച് ചോദിക്കുന്നതും.

“മിടുക്കനാ……കഴിവും ഉണ്ട്.പക്ഷെ പെണ്ണ് അയാൾക്കൊരു വീക്നെസാ.”

“അതിപ്പോ അർക്കണേലും അല്പം ബലഹീനതയൊക്കെ ഇല്ലേ ചേട്ടാ.
കൊള്ളാവുന്നയാളായത് കൊണ്ട് ഇനിയിപ്പോ കേസൊക്കെ വേഗം തെളിയുവല്ലോ?”

“അതിന്റെ ലക്ഷണങ്ങളൊക്കെ കാണുന്നുണ്ട്.രാജീവൻ സാറ് വന്നേ പിന്നെ അകെ മൊത്തത്തിൽ ഒരു മാറ്റവും വന്നിട്ടുണ്ട്.സാമൂഹിക വിരുദ്ധന്മാര് പലരും ഇന്നകത്താ.”

“ഞാനും കേട്ട് ദാമോദരൻ സാറെ കഴിഞ്ഞ ദിവസം വാറ്റ് പിടിച്ചെന്നോ മറ്റോ ഒക്കെ.”

“അത് മാത്രോ……..ഇപ്പൊ ഹെൽമെറ്റ്‌ ഇല്ലാതെ ഒരുത്തൻ പുറത്തിറങ്ങുന്നുണ്ടോ?എല്ലാം രാജിവൻ സാറ് വന്ന ശേഷവാ.ഇപ്പൊ തന്നെ ഒരു മർഡറിന്റെ പിന്നാലെയാ
ആള്.”

“അയാളെക്കൊണ്ടതിന് പറ്റുവോ?”

“പറ്റുവൊന്നോ,പെണ്ണ് വിഷയത്തിൽ അല്പം കമ്പമുണ്ട്.ഇവിടെയടുത്ത്
എവിടെയോ ചുറ്റിക്കളിയുമുണ്ട്.
പക്ഷെ ആള് സമർത്ഥനാ.നോക്ക്,
ഒരു പ്രതീക്ഷയുമില്ലാതെ തുടങ്ങിയ കേസാ.നല്ല പുരോഗതിയുണ്ട്.പല തെളിവുകളും സാറ് കണ്ടെത്തുകയും
ചെയ്തു.”

“അങ്ങനെയാണെങ്കിൽ അറസ്റ്റ് ഉടനെ കാണുമല്ലോ.”

“ഒന്നും പറയാറായിട്ടില്ല.നീ ആയത് കൊണ്ട് പറയുന്നു എന്നേയുള്ളു.
ഡിപ്പാർട്മെന്റ് കാര്യമാ,അറിയാല്ലോ
നിനക്ക്.”

“ആരെയെങ്കിലും സംശയം?”

“എന്തൊ സംശയം തോന്നി സുരയെ ചോദ്യം ചെയ്തിരുന്നു.എടാ നീ അറിയും,ഇരുമ്പൻ സുര.പക്ഷെ കാര്യം ആയിട്ടൊന്നും കിട്ടിയില്ല.രണ്ടു
പെണ്ണുങ്ങൾ ഉൾപ്പെട്ട കേസാ.എന്തോ ഫോൺ കാളുകൾ ഒക്കെ വെരിഫൈ ചെയ്യുകയാ ഇപ്പൊൾ.”

“അപ്പൊ ചേട്ടനും അന്വേഷണത്തിന് ഉണ്ടല്ലേ?”

“ഹേയ്,ഇല്ലടാ.നമുക്ക് ഈ പാറാവ് മാത്രമായതുകൊണ്ട് അന്വേഷണം ആയി ബന്ധപ്പെട്ട കാര്യങ്ങളിൽ വല്യ ഇടപെടലും പറ്റില്ല.അതൊക്കെ എസ് ഐ സാറും എ എസ് ഐയും നേരിട്ട് ആണ് കൈകാര്യം ചെയ്യുന്നത്.”

ആ കുപ്പി തീരുമ്പോഴേക്കും ശംഭു അറിയാനുള്ളതൊക്കെ അറിഞ്ഞു കഴിഞ്ഞിരുന്നു.അല്ലെങ്കിൽ അയാൾ അറിയാതെ ചില കാര്യങ്ങൾ അവനെ അറിയിച്ചു.സ്ഥിരം മദ്യപാനിയായ ദാമോദരനെ അന്വേഷണത്തിൽ നിന്ന് ഒഴിച്ചുനിർത്തുകയായിരുന്നു.
കേസിന്റെ കാര്യങ്ങൾ രാജീവിലും പത്രോസിലും മാത്രമായി ഒതുങ്ങി നിന്നു.സ്ഥിരം സ്റ്റേഷൻ ഡ്യുട്ടിയുള്ള

Leave a Reply

Your email address will not be published. Required fields are marked *