ശംഭുവിന്റെ ഒളിയമ്പുകൾ 26 [Alby]

Posted by

“ചന്ദ്രചൂടൻ”

“സീ മിസ്റ്റർ ചന്ദ്രചൂടൻ.ഞങ്ങൾക്ക് ഒരു സംശയം.അതിനൊരു ക്ലാരിറ്റി വരുത്താൻ വേണ്ടി വിളിപ്പിച്ചു എന്നെ ഉള്ളു.”

“….എന്താണ് സർ….”

“ഈയടുത്ത് ഗവണ്മെന്റ് ഹോസ്പിറ്റലിൽ പോയിരുന്നോ?”

“പോയിരുന്നു സർ”

“നിങ്ങളെ കണ്ടാൽ ഉയർന്ന കുടുംബത്തിലുള്ളയാളെപ്പൊലുണ്ട്.
ആ നിങ്ങൾ ഗവണ്മെന്റ് ഹോസ്പിറ്റലിൽ………?”

“എന്താണ് സർ,സർക്കാർ ആശുപത്രിയിൽ സാധാരണക്കാരന് മാത്രേ ചികിത്സ കൊടുക്കൂ.അതോ ചെമ്പകശേരിയിലെ അറിയപ്പെടുന്ന തറവാട്ടിലെ അംഗമായതുകൊണ്ട് എനിക്ക് പൊയ്ക്കൂടാ എന്നില്ലല്ലോ?”

“സാധാരണ കണ്ടുവരുന്നത് അല്പം കാശുള്ളവനോ,ഒരു നല്ല ജോലി ഉള്ളവനോ ഒക്കെയാണെങ്കിൽ തുമ്മിയാൽ പോലും സ്വകാര്യ ആശുപത്രികളെ തേടുന്ന കാലത്ത് നിങ്ങളെപ്പോലെ വലിയവരെ അവിടെ കാണുമ്പോൾ ആരായാലും ചോദിച്ചു പോകും സർ.”

“അവിടുത്തെ സൂപ്രണ്ട് ഡോക്ടർ ഗംഗാധരൻ എന്റെ സഹപാഠിയും ഉറ്റ സുഹൃത്തുമാണ്.അയാളെയാണ് കാണാറുള്ളതും.അവിടെ പോയതും അതിനുവേണ്ടിയാണ്.ഇനിയും വിളിച്ച
കാര്യം പറഞ്ഞില്ല.അല്ല ഇനി കഴിഞ്ഞുവെങ്കിൽ ഞാൻ അങ്ങോട്ട്‌?”
അയാൾ തന്റെ മുന്നിൽ ഇരിക്കുന്ന രാജീവനോട്‌ ചോദിച്ചു.

“ഒരു കാര്യം കൂടി,ഈ ഫോട്ടോയില് കാണുന്നയാളെ അറിയുമോ എന്ന് നോക്കിയേ?”രാജീവ്‌ സുരയുടെ ഫോട്ടോ അയാളെ കാണിച്ചു.
അതിന്റെ പാതിവശം മടക്കിപ്പിടിച്ചിരുന്നു.അയാളെന്തൊ ആലോചിക്കുന്ന സമയം രാജീവ്‌ അത് മുഴുവനായും അയാൾക്ക് മുന്നിൽ തുറന്നുവച്ചു.”ഞങ്ങൾക്ക് ഇതിന്റെ ക്ലാരിറ്റിയാണ് വേണ്ടത് മിസ്റ്റർ ചന്ദ്രചൂടൻ…”അതുവരെ സൗഹൃദപരമായി സംസാരിച്ചിരുന്ന രാജീവ്‌ അല്പം ഗൗരവം നടിച്ചു.

“സാറെ…..ഇതിനായിരുന്നോ എന്നെ ഇവിടെവരെ വിളിപ്പിച്ചത്.ഇരുമ്പൻ സുരയെ സാറിന് അറിയില്ലെങ്കിൽ
അതിന് എനിക്കെന്ത് ചെയ്യാൻ കഴിയും.ഈ കാണുന്ന ഫോട്ടോ ശരിയാണ്.അന്നും പോയിരുന്നു,
എന്റെ സുഹൃത്തിനെ കാണാൻ.ആ വഴി പോകുമ്പോൾ പതിവുമാണ്.
തിരിച്ചു പോകുന്ന വഴിയിൽ സുരയും ഞാനും ഒന്ന് കൂട്ടിയിടിച്ചിരുന്നു.ആ ഒരു മോമെന്റിൽ ഒരു തൂപ്പുകാരന്റെ വേഷത്തിൽ നിൽക്കുന്ന സുരയെ പെട്ടെന്ന് മനസിലായതുമില്ല.നല്ല മുഖ
പരിചയമുള്ളതുകൊണ്ട് അയാളെത്തന്നെ നോക്കിനിന്നു എന്നുള്ളത് ശരിയാണ്.അവൻ തന്നെ എന്നുറപ്പ് വന്നതും ഞാനവിടുന്നു പോവുകയും ചെയ്തു.പിന്നെ അവൻ എന്തിന് വന്നു എന്നൊന്നും ഞാൻ തിരക്കിയില്ല,കാരണം അതെന്റെ വിഷയമല്ല.”

Leave a Reply

Your email address will not be published. Required fields are marked *