എന്ന വീണയുടെ മൂകമായ ചോദ്യത്തിന് ഒരായിരം തവണ മനസ്സുകൊണ്ട് മാപ്പിരക്കുകയായിരുന്നു സാവിത്രി.
അവശയായ അവളെ സാവിത്രി തന്നോട് ചേർത്തുപിടിച്ചു.അവളുടെ മാറിൽ ചാഞ്ഞിരിക്കുമ്പോഴും അവളുടെ കണ്ണുകൾ ദൂരെ വഴിയിലേക്ക് തന്നെയായിരുന്നു.
*****
ഫോൺ കാൾ ഡീറ്റെയിൽസ് വിശദമായി പരിശോധിക്കുകയാണ് രാജീവ്,ഒപ്പം പത്രോസും.”നമ്മൾ വിചാരിച്ചതുപോലെ തന്നെ. അവൻമാർ തന്ന നമ്പർ ആ സമയം പ്രവർത്തിക്കുകയൊ,ആ ടവറിന്റെ പരിസരം വഴി പോവുകയൊ ചെയ്തിട്ടില്ല.”രാജീവ് പറഞ്ഞു.
“അത് അങ്ങനെയല്ലേ വരൂ സർ.
പക്ഷെ ഞാൻ മാർക്ക് ചെയ്തിട്ടുള്ള നമ്പരുകൾ സർ ശ്രദ്ധിച്ചോ?”
“കണ്ടു പത്രോസേ,താൻ എന്താണ് പറയാൻ ഉദ്ദേശിക്കുന്നത്?”
“സർ ആ ചുവപ്പ് മഷിയിൽ മാർക്ക് ചെയ്ത നമ്പർ പുലർച്ചെ നാല് മണി സമയത്ത് ആ ടവർ ലൊക്കേഷനിൽ ഉണ്ടായിരുന്നു.അവിടെ വച്ച് ഒന്ന് രണ്ട് നമ്പറിലേക്ക് കാൾ ചെയ്തിട്ടുമുണ്ട്.
അതും ഒന്നിലേറെ തവണ.
അവയാണ് പച്ച മഷിയിൽ മാർക്ക് ചെയ്തിട്ടുള്ളത്.”
“ഹ്മം ബാക്കി പറയെടോ.”
“ആദ്യത്തെ കാൾ വെറും രണ്ടു മിനിറ്റ് മുപ്പത്തിരണ്ട് സെക്കന്റ്.പിന്നെ ആ നമ്പറിലേക്ക് കാൾ പോകുന്നത് പകൽ സമയത്തു പത്തിന് ശേഷം ആണ്.പക്ഷെ രണ്ടാമത്തെതിലേക്ക്
പുലർച്ചെ തന്നെ പല തവണ കാൾ പോയിട്ടുണ്ട് സർ.അതിന്റെ സമയവും അതിലുണ്ട്.”
“ഇത് സുരയുടെ തന്നെയെന്ന് എന്താ
ഉറപ്പ്?”രാജീവ് തന്റെ സംശയം ഉന്നയിച്ചു.
“ഞാൻ കണക്ട് ചെയ്യാം സർ.ഷാൽ ഐ?”
“…..ഷൂട്ട്……”
“സർ സുര ഇവിടെ തന്ന നമ്പറിലേക്ക് ഞാൻ ആദ്യം പറഞ്ഞ നമ്പറിൽ നിന്നും ഒരു കാൾ പോയിട്ടുണ്ട്,ഒരു ഔട്ട് ഗോയിങ്.അതും പുലർച്ചെ ഒന്നരക്ക് ശേഷം,വെറും അൻപത് സെക്കന്റ് ഡ്യുറെഷനിൽ.അതിന് ശേഷമാണ് റെഡ് മാർക്ക് ചെയ്ത നമ്പർ ആക്റ്റീവ് ആകുന്നതും.
എന്തെങ്കിലും മണക്കുന്നുണ്ടോ സർ.”
“നമ്പർ ട്രേസ് ചെയ്യാമെന്ന് വിചാരിച്ച സമയവും ഇങ്ങനെയൊരു വൈറ്റൽ ക്ലൂ പ്രതീക്ഷിച്ചതല്ല.അല്ലെങ്കിൽ സുര
അബദ്ധത്തിൽ ഒരെണ്ണം ഇട്ടുതന്നു.”
“അങ്ങനെ വേണം സർ കരുതാൻ. കാരണം ഇവിടെ തന്ന നമ്പർ സുരയുടെ പേരിലുള്ളതും റെഡ് മാർക്ക് ചെയ്ത നമ്പർ വ്യാജ ഐഡി
കൊടുത്തെടുത്തതുമാണ്”