ഇവിടെ കുറച്ചധികം ജോലിയുമുണ്ട്.
ഒരു കാര്യവുമില്ലാതെ കൂടെ വരാനും ബുദ്ധിമുട്ടാണ്.”അവന്റെ കോളറിൽ ഇരുന്ന പത്രോസിന്റെ കൈ തട്ടിമാറ്റി അവൻ പറഞ്ഞു.
“ചള്ള് ചെക്കാ…..പോലീസിന്റെ കൈ തട്ടാൻ മാത്രമായോ നീ.കേട്ടോടൊ പി സി….ഇവൻ കാര്യമറിഞ്ഞാലേ കൂടെ വരൂന്ന്”
“എന്നാ അറിയിച്ചു കൊടുത്തേക്ക് സാറെ.പിന്നിൽ നിന്ന പി സി പറഞ്ഞു’
അപ്പോഴേക്കും പോലീസുകാരവനെ വളഞ്ഞുകഴിഞ്ഞിരുന്നു
അതിലൊരാൾ അവനെ ജീപ്പിന്റെ മേലേക്ക് തള്ളിയിട്ടു.ബോണറ്റിൽ മുഖമടിച്ചുവീണ ശംഭുവിന്റെ കൈ പിന്നിലേക്ക് കെട്ടി പത്രോസ് വിലങ്ങു വച്ചതും ഒരുമിച്ചായിരുന്നു.
“എടാ കൊച്ചനേ ഇത്രയൊക്കെ ഉള്ളൂ.
ചുണ്ടൊന്ന് മുറിഞ്ഞിട്ടുണ്ട്,സാരമില്ല.”
പത്രോസ് അവന്റെ മുഖമൊന്നു നോക്കിയിട്ട് പറഞ്ഞു.ഒപ്പം തന്നെ അവനെ ജീപ്പിന്റെ പിന്നിലേക്ക് കയറ്റി
സ്റ്റേഷനിലേക്ക് വിട്ടു.
രാജീവനും പത്രോസും ചേർന്നാണ് അവനെ ചോദ്യം ചെയ്യാൻ തുടങ്ങിയത്.കസേരയിൽ കൈകൾ പിന്നിലേക്ക് ബന്ധിച്ച ശംഭുവിന് അഭിമുഖമായി രാജീവ് ഇരിക്കുന്നു.
അയാൾക്ക് ഇടതുവശത്തായി പത്രോസും.
“അപ്പൊ ശംഭു…..വളച്ചുകെട്ടില്ലാതെ ചോദിക്കാം.നിനക്കിയാളെ അറിയുമോ?”സുരയുടെ ഫോട്ടോ അവന് മുന്നിലേക്ക് കാട്ടിയിട്ട് രാജീവ് ചോദിച്ചു.
“ഇത്…….ഇത് സുരയല്ലെ.ഇടക്ക് മാഷിനെക്കാണാൻ വരാറുണ്ട്.
അങ്ങനെയാ പരിചയം.”
“അല്ല ഇരുമ്പന്തിനാ നിന്റെ മാഷിനെ കാണുന്നത്.അവര് തമ്മിൽ എന്താ ഇടപാട്?”
“ഇരുമ്പൊ……അതെന്നാ സാറെ?”
ശംഭു മറുചോദ്യം ചോദിച്ചത് രാജീവന് അത്ര ബോധിച്ചില്ല.അയാളൊന്ന് പല്ല് ഞെരിച്ചു.”ഓഹ്…..സോറി സുര.
അവന് മാധവനുമായിട്ടെന്താ ഇടപാട്’
“സുരക്കങ്ങനെ പ്രത്യേകിച്ച് ഇടപാട് ഒന്നുംതന്നെയില്ല.മാഷ് എന്തോ ഒരു കോൺട്രാക്ട് പിടിച്ചുകൊടുത്തിട്ടുണ്ട് അതിന്റെ കാര്യത്തിന് ഇടക്ക് വന്നു പോവാറുമുണ്ട്.”
“മ്മ്മ്….ശരി,പക്ഷെ നിങ്ങള് തമ്മിൽ വെറും പരിചയം അല്ലല്ലോ ശംഭു.
ഇടക്ക് നിങ്ങൾ സംസാരിക്കാറുണ്ട്, ഫോണിലൂടെ.അവസാനം കുറച്ചു ദിവസം മുന്നേ ഒരു പുലർച്ചെയും.”
“ഇടക്കെന്നെ വിളിക്കാറുണ്ട് സർ.
മാഷ് സ്ഥലത്തില്ലാത്ത സമയം എന്തേലും ആവശ്യമുണ്ടേൽ എന്നെ വിളിക്കാറാണ് പതിവ്.”
“സമ്മതിക്കുന്നു,പക്ഷെ ഈ പുലർച്ചെയുള്ള കാൾ അതെന്തിനാ ശംഭു.എന്റെ അറിവിൽ അവൻ ഒന്നാന്തരം ക്രിമിനലാണ്.അങ്ങനെ ഉള്ള ഒരുവനുമായി എന്താ ഇടപാട്?”
“സാറെ……എന്റെ അറിവിൽ അയാൾ
ഹോസ്പിറ്റൽ വേസ്റ്റ് ഡിസ്പോസൽ കോൺട്രാക്ട് പിടിച്ചു ചെയ്യുന്നയാൾ ആണ്.അത് കൊടുത്തത് മാഷും.